മുതുതല ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുതുതല ഗ്രാമപഞ്ചായത്ത് . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൊപ്പം , തിരുവേഗപ്പുറപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പരതൂർ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയുമാണ്.പട്ടാമ്പി നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് മുതുതല. അതിനാൽ തന്നെ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മുതുതലയും കൊടുമുണ്ടയുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. കൊടുമുണ്ട, പെരുമുടിയൂർ, കൊഴിക്കോട്ടിരി, മുതുതല എന്നീ ദേശങ്ങൾ ചേർന്നതാണ് മുതുതല പഞ്ചായത്ത്.15 വാർഡുകൾ ഉണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും പഞ്ചായത്തിൽ ഉണ്ട്.
മുതുതല | |
10.84°N 76.14°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.95ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 18491 |
ജനസാന്ദ്രത | 927/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679303 +91466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
വാർഡുകൾ
1. കാരക്കുത്ത് 2. മുതുതല പടിഞ്ഞാറ് 3. മുതുതല കിഴക്ക് 4. പറക്കാട് 5. കൊഴിക്കോട്ടിരി 6. ആലിക്കപറമ്പ് 7. പെരുമുടിയൂർ 8. നമ്പ്രം 9. ചെറുശ്ശേരി 10. തറ 11. കൊടുമുണ്ട കിഴക്ക് 12. കൊടുമുണ്ട പടിഞ്ഞാറ് 13. തോട്ടിങ്കര 14. കൊഴിക്കോട്ടിരി വെസ്റ്റ് 15. നാലങ്ങാടി
അവലംബം
ഇതും കാണുക
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.