Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ. മികച്ച ഹാസ്യ താരത്തിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[3].
ജഗതി ശ്രീകുമാർ | |
---|---|
ജനനം | ജനുവരി 5, 1950 |
മറ്റ് പേരുകൾ | ശ്രീകുമാർ, ജഗതി, അമ്പിളി |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 1973-2012, 2019- മുതൽ |
ജീവിതപങ്കാളി(കൾ) | മല്ലിക സുകുമാരൻ (1976–1979) കല (1979–1984)[1] ശോഭ (1984–ഇതുവരെ) |
കുട്ടികൾ | രാജ് കുമാർ പാർവതി ശ്രീലക്ഷ്മി[2] |
മാതാപിതാക്ക(ൾ) | ജഗതി എൻ.കെ. ആചാരി, പൊന്നമ്മ |
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു. കൃഷ്ണകുമാർ എന്ന അനുജനും ജമീല, സുഗദമ്മ എന്നീ അനുജത്തിമാരും അദ്ദേഹത്തിനുണ്ട്
മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു[4] . മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നു അറിയപ്പെടുന്നു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.[5] വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 1984 മുതൽ തൊണ്ണൂറുകൾ വരെ മലയാളസിനിമയുടെ സബ് സൂപ്പർസ്റ്റാർ ആയിരുന്നു.2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022 മെയ് 1ാം തീയതി റിലീസ് ചെയ്ത "സി.ബി.ഐ 5 ദ് ബ്രയിൻ" എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹം വിക്രം എന്ന കഥാപാത്രമായി വീണ്ടും എത്തി ശ്രദ്ധ നേടി.
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
കോളിളക്കം സൃഷ്ടിച്ച വിതുര സ്ത്രീപീഡന കേസിൽ ജഗതി കുറ്റക്കാരനാണെന്ന് ആരോപിതനായിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന നടൻ ജഗതി ശ്രീകുമാറിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ വിധിയ്ക്കെതിരെ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലവിലുണ്ട്.[6] മാവേലിക്കരയിലെ ഫേബിയൻ ബുക്സ് പ്രസാധനം ചെയ്ത സാമൂഹിക പ്രവർത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. ഗീതയുടെ അന്യായങ്ങൾ എന്ന പുസ്തകത്തിൽ നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് വിതുര പെൺകുട്ടി പറഞ്ഞ വാക്കുകളും ഉണ്ട്. ജഗതി തന്നെ പീഡിപ്പിച്ചു എന്ന് യാതൊരു സംശ്ശയവുമില്ലായെന്നും, തന്നെ ഉപദ്രവിയ്ക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യർത്ഥനയെ മാനിയ്ക്കാതെ, മുറിക്കുള്ളിൽ ഓടിച്ചു പിടിച്ചാണ് ജഗതി തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നു. [7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.