Remove ads
From Wikipedia, the free encyclopedia
തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് മാർ ഇവാനിയസ് കോളേജ്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ബഥനി ഹിൽസിലെ നൂറുകണക്കിനു ഏക്കർ സ്ഥലത്തെ വിശാലമായ ക്യാമ്പസിലാണ് മാർ ഇവാനിയോസ് കോളേജ് നിലകൊള്ളുന്നത്. [1] കേരള സർവകലാശാലക്ക് കീഴിലുള്ള ഈ കലാലയത്തിന്റെ ആപ്തവാക്യം വെറിറ്റാസ് വോസ് ലിബറാബിറ്റ് എന്നാണ്; സത്യം നിങ്ങളെ മോചിപ്പിക്കും എന്നർഥം. അമിക്കോസ് (AMICOS-Association of Mar Ivanios College Old Students) എന്ന പേരിലുള്ള ഈ കലാലയത്തിന്റെ അലുംമ്നി ശാഖകൾ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു.[2]
മലങ്കര സിറിയൻ കാത്തലിക്ക് കോളേജ്, നാലാഞ്ചിറ, തിരുവനന്തപുരം. | |
സ്ഥാപിതം | 1949 |
---|---|
പ്രധാനാദ്ധ്യാപക(ൻ) | ഡോ. വിക്ടോറിയ |
സ്ഥലം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | http://www.marivanioscollege.ac.in |
1949 ൽ ആണ് മാർ ഇവാനിയോസ് കോളേജ് സ്ഥാപിതമാവുന്നത്. സീറോ-മലങ്കര കാത്തലിക് ചർച്ചിന്റെ ആർച്ച് ബിഷപ്പായിരുന്ന പരേതനായ മാർ ഇവാനിയോസിന്റെ സ്വപ്ന സന്തതിയാണ് മാർ ഇവോനിയസ് കോളേജ്.ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയസായിരുന്നു കോളജിൻറെ ആദ്യ പ്രിൻസിപ്പൾ. കോളജിൽ ഇംഗ്ലീഷ്, സിറിയക്, മലയാളം,[3] ഹിന്ദി, തമിഴ്, ഫ്രഞ്ച്, മാത്തമെന്റിക്സ്, സ്റ്റാറ്ററ്റിക്സ്, ഫിസ്ക്സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്നോളജി, സുവോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്ല്, ഫിസിക്കൽ എഡുക്കേഷൻ, ബി.വി.എം.സി, ടൂറിസം എന്നീ ഡിപ്പാർട്ട്മെൻറുകളാണുള്ളത്. 2014-ൽ കോളജിന് യു.ജി.സി അക്കാദമിക സ്വയംഭരണം നൽകി. സെൽഫ് ഫൈനാൻസ് കോഴ്സുകൾ പ്രവർത്തിക്കുന്നു[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.