Remove ads
From Wikipedia, the free encyclopedia
ശ്രീലക്ഷ്മി ശ്രീകുമാർ ഒരു മലയാളചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ്. അവർ ശ്രീലക്ഷ്മി ജഗതി എന്ന പേരിലും അറിയപ്പെടുന്നു. പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി.[1][2]
ശ്രീലക്ഷ്മി ശ്രീകുമാർ | |
---|---|
ജനനം | ശ്രീലക്ഷ്മി ശ്രീകുമാർ 1995 മേയ് 11 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ലക്ഷ്മി |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2016 – ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ജിതിൻ ജഹാംഗീർ (2019) |
മാതാപിതാക്ക(ൾ) | ജഗതി ശ്രീകുമാർ, കല ശ്രീകുമാർ |
ബന്ധുക്കൾ | ജഗതി എൻ.കെ. ആചാരി(മുത്തച്ഛൻ), പാർവതി, രാജ്കുമാർ |
ശ്രീലക്ഷ്മി ശ്രീകുമാർ 1995 മെയ് 11 ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് അദ്ദേഹത്തിൻറെ മൂന്നാമത്തെ പത്നി കലയിൽ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി.[3] തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ചെറുപ്പകാലം മുതൽ, ക്ലാസിക്കൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്ന ശ്രീലക്ഷ്മി ഒരു ഇരുത്തംവന്ന നർത്തകി കൂടിയാണ്. 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി.
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2013 | വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ | ||
2014 | ഓടും രാജ ആടും റാണി | മല | |
2014 | അയ്യർ ഇൻ പാകിസ്ഥാൻ | ||
2014 | കാരണവർ | അമ്മു | |
2014 | ഓർഡിനറി പീപ്പിൾ | നിരാശ കാമുകി | ഹൃസ്വ ചിത്രം |
2015 | ക്രാന്തി | ദിവ്യ | |
ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാണ്. ദുബായിൽ പൈലറ്റ് ആയ ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. 5 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2019 നവംബർ 17ന് ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.