വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു[1]. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു. ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ ശല്ലാകി എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ കുന്തുരു അഥവാ കുന്തിരിക്കം എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. കുങ്ങില്യം എന്നും അറിയപ്പെടുന്നു.

വസ്തുതകൾ കുന്തിരിക്കം, ശാസ്ത്രീയ വർഗ്ഗീകരണം ...
കുന്തിരിക്കം
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Boswellia
Species:
B. serrata
Binomial name
Boswellia serrata
Triana & Planch.
അടയ്ക്കുക

ഇതരഭാഷാ നാമങ്ങൾ

  • ശാസ്ത്രീയനാമം - "ബോസ്വെല്ലിയ സെറാറ്റ" Boswellia serrata
  • ഹിന്ദി - സാലായി,
  • ഇംഗ്ലീഷ് - ഇന്ത്യ ഒബ്ലിയാനം,
  • തെലുങ്ക് - അങ്കുടു ചെട്ടു,
  • കന്നഡ - മാഡി

വിവരണം

മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ്‌ ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും പറയുന്നു. സൗരഭ്യം ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു[1].

ഔഷധം

Thumb
കിന്നരസനി വന്യജീവി ഉദ്യാനത്തിലെ കുന്തിരിക്കച്ചെടി

ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു[1]. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌[1]. തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും[1].

രസാദിഗുണങ്ങൾ

  • രസം :കഷായം, തിക്തം, മധുരം [2]
  • ഗുണം :ലഘു, രൂക്ഷം
  • വീര്യം :ശീതം
  • വിപാകം:കടു

മതപരം

പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന് പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു.[3] ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.