കാഞ്ഞിരം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കാഞ്ഞിരം

വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്‌ കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്‌. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്‌[1]. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്‌[2] സംസ്കൃതത്തിൽ 'വിഷദ്രുമ' 'വിഷമുഷ്ടി' എന്ന പേരിലും അറിയപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയിൽ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്.

വസ്തുതകൾ കാഞ്ഞിരം, Scientific classification ...
കാഞ്ഞിരം
Thumb
Scientific classification
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. nux-vomica
Binomial name
Strychnos nux-vomica
അടയ്ക്കുക

കാഞ്ഞിരം രണ്ടുതരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും (Strychnos bourdilloni) . കേരളത്തിൽ നാട്ടിലും, കാട്ടിലും ഇത് കാണപ്പെടുന്നു.

അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം

ഘടന

ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരത്തിന്റെ തൊലി നേർത്തതും ധൂസരനിറത്തോടു കൂടിയതുമാണ്. നല്ല പ്ച്ച നിറവും തിളങ്ങുന്ന പ്രതലവും ഉള്ള ഇലകൾ വൃത്താകൃതിയിലാണെങ്കിലും മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്ക് വീതികുറവാണ്. ഇലകൾക്ക് ശരാശരി 4-8 സെന്റീ മീറ്റർ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും.

ശുദ്ധി

കുരു ഏഴ് ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം മാറ്റണം) ഇട്ടുവച്ചതിനു ശേഷം പശുവിൻ പാലിൽ ഇട്ടുവച്ച് നിഴലിൽ ഉണക്കണം. ഇത് പശുവിൻ നെയ് ചേർത്തുപയോഗിച്ചാൽ വിഷദോഷം മാറിക്കിട്ടും.തോട്കളഞ്ഞു് ചെരുതായി നുറുക്കി നെയ്യിൽ വറുത്തും ശുദ്ധി ചെയ്യാം. മോരും കാടിയും ഉപയോഗിച്ചും ശുദ്ധി ചെയ്യാം [3]

രസാദി ഗുണങ്ങൾ

  • രസം :തിക്തം
  • ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു [4]

ഔഷധയോഗ്യ ഭാഗം

കുരു, വേര്, പട്ട, ഇല[4]

ഔഷധം

ഹോമിയോപ്പതിയിൽ ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു[5].

ആമവാത ഹരമാണ്. ത്വക് രോഗങ്ങളെ പ്രത്യേകിച്ച് വൃണങ്ങളെ ഭേദപ്പെടുത്തും.[6]

ചൊല്ലുകൾ

  • കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?(കാഞ്ഞിരത്തിന്റെ ഒരു സംസ്കൃതപദമാണ് കാരസ്കരം.)

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.