Remove ads
From Wikipedia, the free encyclopedia
ഉത്തരാർദ്ധഗോളത്തിൽ ദൃശ്യമാകുന്ന ഒരു നക്ഷത്രരാശിയാണു ഗരുഡൻ (Aquila).ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയിൽ ഇത് ഉൾപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു ഗോചരമായ അനവധി താരകൾ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂൺ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളിൽവച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന അനവധി താരകങ്ങൾ ഈ വ്യൂഹത്തിലുണ്ട്; രൂപസാദൃശ്യംകൊണ്ട് ഗരുഡൻ എന്നും കഴുകൻ എന്നും പരുന്ത് എന്നും ഒക്കെ അറിയപ്പെടുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രം തിരുവോണം (Altair) ആണ്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ഗരുഡൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Aql |
Genitive: | Aquilae |
ഖഗോളരേഖാംശം: | 20[2] h |
അവനമനം: | +5[2]° |
വിസ്തീർണ്ണം: | 652 ചതുരശ്ര ഡിഗ്രി. (22-ാമത്) |
പ്രധാന നക്ഷത്രങ്ങൾ: |
10 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
65 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
9 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
3 |
സമീപ നക്ഷത്രങ്ങൾ: | 3 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
തിരുവോണം (Altair) (α Aql) (0.77m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
തിരുവോണം (α Aql) (16.72 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | June Aquilids Epsilon Aquilids |
സമീപമുള്ള നക്ഷത്രരാശികൾ: |
ശരം (Sagitta) അഭിജിത്ത് (Hercules) സർപ്പധരൻ (Ophiuchus) സർപ്പമണ്ഡലം (Serpens Cauda) പരിച(Scutum) ധനു (Sagittarius) മകരം (Capricornus) കുംഭം (Aquarius) അവിട്ടം (Delphinus) |
അക്ഷാംശം +85° നും −75° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ഗരുഡൻ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 നക്ഷത്രരാശികൾ ഉൾപ്പെട്ട കാറ്റലോഗിൽ ഇടം പിടിച്ച ഒരു നക്ഷത്രരാശിയാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യൂഡോക്സസ്, അരാറ്റസ് എന്നിവർ ഈ നക്ഷത്രരാശിയെ പരാമർശിച്ചിട്ടുണ്ട്. [3]
ബി.സി.ഇ 389ലാണ് ഒരു നോവ ഈ രാശിയിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ശുക്രനോളം തിളക്കത്തിൽ കാണാൻ കഴിഞ്ഞിരുന്നുവത്രെ. നോവ അക്വിലെ 1918 ആണ് മറ്റൊന്ന്. ഇതിന് അൾട്ടെയറിന്റെ തിളക്കം ഉണ്ടായിരുന്നു.
മൂന്നു ഗ്രഹനീഹാരികകളാണ് ഗരുഡൻ നക്ഷത്ര രാശിയിലുള്ളത്.
മറ്റുള്ളവ :
പ്രപഞ്ചത്തിൽ ഇന്ന് അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ ദ്രവ്യമാനമുള്ള പദാർത്ഥമായ ഹെർക്കുലീസ്-കൊറോണ ബൊറിയാലിസ് വന്മതിൽ ഗരുഡൻ നക്ഷത്രരാശിയിലൂടെ കടന്നു പോകുന്നു. 2013ലാണ് ഇത് കണ്ടുപിടിച്ചത്. 1000 കോടി പ്രകാശവർഷം വലിപ്പമുണ്ട് ഇതിന്.
ഒരു പരുന്തിന്റെ ആകൃതിയിലാണ് ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അൾട്ടേറിനെയും അതിന്റെ വടക്കു പടിഞ്ഞാറും തെക്കു കിഴക്കുമായി കിടക്കുന്ന നക്ഷത്രങ്ങളെ ചേർത്താണ് ചിറകുകൾക്ക് രൂപം കൊടുത്തിട്ടുള്ള്ത്. തല തെക്കു പടിഞ്ഞാറു ദിശയിലേക്ക് നീട്ടി വെച്ചിരിക്കുന്നു.
ഗ്രീക്ക് ഇതിഹാസത്തിൽ ഇതിനെ സ്യൂസിന്റെ ഇടിമിന്നലിനെ വഹിക്കുന്ന പരുന്തായ എയ്റ്റോസ് ഡിയോസ് ആയാണ് പരിഗണിച്ചിരിക്കുന്നത്.[1] ഇന്ത്യയിൽ ഇത് വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ ആണ്.[4][5] ഈജിപ്തുകാർക്കിത് ഹോറസ് ദേവന്റെ ഫാൽക്കൺ ആണ്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.