ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. വളരെദൂരം വിശ്രമമില്ലാതെ അന്തരീക്ഷത്തിലൂടെ ഒഴുകിപ്പറക്കാൻ ഇവയ്ക്കു കഴിയും. അലയുന്ന' ആൽബട്രോസ് പോലെയുള്ള ചിലതരം ആൽബട്രോസുകളിൽ, വിടർത്തിയ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം മൂന്നര മീറ്ററിൽ കൂടുതലായിരിക്കും. തൂവലുകൾ വെള്ളയും കറുപ്പും കലർന്നതോ, കറുപ്പും തവിട്ടുനിറവും ചേർന്നതോ, വെറും വെള്ളയോ, വെറും തവിട്ടുനിറമുള്ളതോ ആകാം. ദക്ഷിണാർധഗോളത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആൽബട്രോസ് കുടുംബത്തിൽ ഡയോമീഡിയ എന്നും ഹീബെട്രിയ എന്നും രണ്ടു ജീനസുകളുണ്ട്. കപ്പൽക്കാർ എറിഞ്ഞുകളയുന്ന ഭക്ഷണസാധനങ്ങൾ, ചെറിയ കടൽജീവികൾ എന്നിവയാണ് അൽബട്രോസിന്റെ ആഹാരം. ഇവ വെള്ളത്തിന്റെ മുകളിലിരുന്നുറങ്ങുന്നു. ചിറകുകളനക്കാതെ വളരെദൂരം പറക്കാൻ ഇവയ്ക്കു കഴിയും.

വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Genera ...
ആൽബട്രോസ്
Temporal range: Oligocene–recent
PreꞒ
O
S
ഒലിഗോസീൻ–സമീപസ്ഥം
Thumb
ആൽബട്രോസ് (Phoebastria albatrus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Neornithes
Infraclass:
Neoaves
Order:
Procellariiformes
Family:
Diomedeidae

G.R. Gray 1840[1]
Genera

Diomedea
Thalassarche
Phoebastria
Phoebetria

Thumb
Global range (In blue)
അടയ്ക്കുക

പ്രജനനം

Thumb
അലഞ്ഞുതിരിയുന്ന ആൽബട്രോസ് (Diomedea exulans), പ്രിയോൺ ദ്വീപ്, സൗത്ത് ജോർജിയ.

ഇണചേരുന്നതിനു മുൻപ് കൂജനവും കൊക്കുരുമ്മലും ഇവയ്ക്കു പതിവുണ്ട്. ആണും പെണ്ണും ഒരുമിച്ചു കൂടുണ്ടാക്കുന്നു. ദക്ഷിണ അത് ലാന്തിക്-ശാന്തസമുദ്രങ്ങളിലെ ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. കൂടുകൾ കൂട്ടമായാണു കാണുക പതിവ്. ഒരു മുട്ട വിരിയാൻ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തുന്നത് 10 മാസങ്ങൾക്കു ശേഷമാണ്. 'അലയുന്ന' ആൽബട്രോസ് വർഷത്തിലൊരിക്കൽമാത്രം മുട്ടയിടുന്നു. ചെറിയതരം ആൽബട്രോസുകൾ കൂടുതൽ തവണ മുട്ടയിടും.

ആൽബട്രോസുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ

നാവികരുടെ ഇടയിൽ ഇവയെപ്പറ്റി അന്ധവിശ്വാസങ്ങൾ നിറഞ്ഞ ധാരാളം കഥകൾ നിലവിലുണ്ട്. ആൽബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാൽ തങ്ങൾക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികൾ വിശ്വസിക്കുന്നു. കോളറിഡ്ജിന്റെ പ്രാചീന നാവികൻ ഈ പ്രമേയത്തെ ആസ്പദമാക്കിയുള്ള ഒരു കാവ്യമാണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.