Remove ads
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശൻ (തമിഴ്: சிவாஜி கணேசன்) (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001). ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഓവർ ആക്ടിംഗ് ശൈലിയാണെങ്കിലും കാഴ്ചക്കാർക്ക് അത് ഓവറായി തോന്നുകയില്ല. സമൂഹത്തിലെ വ്യക്തികളുടെ മാനറിസങ്ങൾ നിരീക്ഷിക്കുകയോ അപഗ്രഥിക്കുകയോ ചെയ്യാത്ത തികച്ചും സിനിമാറ്റിക് ആയ അഭിനയശൈലിയായിരുന്നു ഗണേശൻ്റേത്.
ഒരു സാധാരണ കുടുംബത്തിൽ ഒരു റേയിൽവേ ഉദ്യോഗസ്ഥനായ ചിന്നൈ പിള്ളൈയുടെ മകനായിട്ടാണ് ഗണേശൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ കാലം മുതൽ സ്റ്റേജ് അഭിനയങ്ങളിലും മറ്റും താല്പര്യമുണ്ടായിരുന്ന ഗണേശൻ ഒരു നാടക ഗ്രൂപ്പിൽ അംഗമായി ചേർന്നു. വില്ലുപ്പു രം ഗണേശൻ എന്ന പേരിൽ നടനായി.പത്താം വയസിൽ തിരുച്ചിറപ്പള്ളി നാടകക്കമ്പനിയിൽ അംഗമായി.ശിവജി കണ്ട ഹിന്ദു രാജ്യം എന്ന നാടകത്തിൽ ഛത്രപതി ശിവാജി ആയി തിളങ്ങി .. ശിവാജി എന്ന ഇരട്ട പേര് നേടി
അദ്ദേഹത്തിന്റെ വിവാഹം 1952 ൽ കമലയുമായി നടന്നു. 2001 ൽ കമല മരിച്ചു..അദ്ദേഹത്തിന് നാലു മക്കളുണ്ട്. ശാന്തി ഗണേശൻ, രജ്വി ഗണേശൻ എന്നിവർ പെണ്മക്കളും, രാംകുമാർ ഗണേശൻ, പ്രഭു ഗണേശൻ എന്നിവർ ആൺ മക്കളുമാണ്.
ആദ്യ ചിത്രം 1952 ലെ പരാശക്തി എന്ന ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. അദ്ദേഹം ശിവാജി ചക്രവർത്തിയുടെ വേഷങ്ങൾ അഭിനയിച്ചതിനു ശേഷം പേരിനു മുൻപിൽ ശിവാജി എന്ന് ചേർക്കുകയായിരുന്നു. തുടർന്ന് ആയിരക്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എം.ജി.ആർ., ജെമിനി ഗണേശൻ എന്നിവർക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. പ്രധാന ചിത്രങ്ങൾ പരാശക്തി, മക്കളെ പെറ്റ മഗരാശി, ഉത്തമപുത്രൻ, വിയറ്റ്നാം വീട്, പടയപ്പ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് അദ്ദേഹം 2001 ജൂലൈ 21ന് തന്റെ 74ആം വയസ്സിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. മൃതദേഹം പിറ്റേ ദിവസം ബസന്ത് നഗർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ അന്ന് തടിച്ചു കൂടിയത്. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്കാരങ്ങൾക്കു ശേഷം ഇത്രയും വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്കാര കർമ്മം ഇതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 2007-ൽ അന്തരിച്ചു.
അദ്ദേഹത്തിന്റെ ഓർമ്മക്കയി 2006 ൽ ചെന്നൈയിൽ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം. കരുണാനിധി അനാച്ഛാദനം ചെയ്തു.
അദ്ദേഹത്തിന്റെ ഓർമ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 1 അഭിനേതാവിന്റെ ദിവസം ആയി ആചരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.