ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജെമിനി ഗണേശൻ. (നവംബർ 17, 1920 – മാർച്ച് 22, 2005). കാതൽ മന്നൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു.
ജെമിനി ഗണേശൻ | |
---|---|
![]() | |
ജനനം | രാമസ്വാമി ഗണേശൻ 17 നവംബർ 1920 |
മരണം | 22 മാർച്ച് 2005 84) | (പ്രായം
മറ്റ് പേരുകൾ | Kadhal Mannan, Gemini Ganesan, Gemini Mama[1] |
കലാലയം | മദ്രാസ് ക്രിസ്ത്യൻ കോളജ്, ചെന്നൈ |
തൊഴിൽ | Actor |
സജീവ കാലം | 1927–2002 |
ജീവിതപങ്കാളി(കൾ) | Alamelu (1940–2005) Pushpavalli (Deceased) Savitri (1952–1981) (Deceased) Juliana |
കുട്ടികൾ | Kamala Selvaraj (daughter) Rekha (daughter) Revathi Swaminathan (daughter) Narayani Ganesan (daughter) Jaya Shreedhar (daughter) Vijaya Chamundeswari (daughter) Satheesh Kumar (Son) Radha (daughter) |
അദ്ദേഹം ജനിച്ചത് പുതുക്കോട്ടൈ എന്ന സ്ഥലത്താണ്. ഒരു അയ്യർ ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് രാമസ്വാമി, മാതാവ് ഗംഗമ്മ. അദ്ദേഹത്തിന്റെ അമ്മായിയായിരുന്ന മുത്തുലക്ഷ്മി ശ്രീ രാമകൃഷ്ണ പരമഹംസന്റെ ആരാധികയായിരുന്നു. ഇവർ ഗണേശനെ രാമകൃഷ്ണ മിഷനിൽ അംഗമാക്കുകയും, പിന്നീട് യോഗ, സംസ്കൃതം എന്നിവയും വേദ, ഭഗവദ് ഗീത, ഉപനിഷത്തുകൾ എന്നിവയിൽ പരിഞ്ജാനം പകരുകയും ചെയ്തു.
അദ്ദേഹം ഒരു നടനാവണം എന്ന സ്വപ്നത്തിൽ തിരുച്ചിയിലേക്ക് പോകുകയും അവിടെ അദ്ദേഹം ടി.ആർ. അലമേലുവിന്റെ കൂടെ ജോലി നോക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരിയായ അലമേലുവിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ജോലി കാര്യങ്ങളുമായിട്ടും ജീവിതത്തിലെ ബുദ്ധീമുട്ടുകൾ കാരണവും തിരുച്ചിറപ്പള്ളി വിട്ട് അദ്ദേഹം ഡെൽഹിയിലേക്ക് പോകുകയും ചെയ്തു. പിന്നീട് അദ്ദേഹം രണ്ട് വിവാഹങ്ങൾ കൂടി ചെയ്തു.
അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചത് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ്. ആദ്യ കാലത്ത് കുറച്ചു കാലം അദ്ദേഹം അവിടെ തന്നെ രസതന്ത്ര വിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. ആദ്യമായി സിനിമ സംബന്ധിയായ ജോലി ചെയ്യുന്നത് 1947 ൽ ജെമിനി സ്റ്റുഡിയോസിന്റെ കീഴിലാണ്. ഈ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം തന്റെ പേരിന്റെ മുൻപിൽ ജെമിനി എന്ന് ചേർത്തത്. 1953 വരെ അധികം ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും സിനിമയിൽ ചെയ്യാൻ ഗണേശനു കഴിഞ്ഞില്ല. തായ് ഉള്ളം എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആകർഷിച്ചു. അതിനടൂത്ത വർഷം അദ്ദേഹം നായകനായി മനം പോൽ മംഗല്യം എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനു ശേഷം ഒട്ടനവധി മികച്ച ചിത്രങ്ങളിൽ നായകനായി അദ്ദേഹം അഭിനയിച്ചു. അന്നത്തെ മൂന്ന് പ്രധാന നടന്മാരായിരുന്നു ഗണേശൻ, എം.ജി.രാമചന്ദ്രൻ, ശിവാജി ഗണേശൻ എന്നിവർ .
അദ്ദേഹത്തിന്റെ വൈകാരികമായ നായക വേഷങ്ങൾ കോണ്ട് അദ്ദേഹത്തെ ജനങ്ങൾ കാതൽ മന്നൻ (King of Romance) എന്ന് വിളിച്ചു. 1971 ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി ലഭിച്ചു.
വിവിധ രോഗങ്ങൾ മൂലം 2005 മാർച്ച 22 ന് അദ്ദേഹം തന്റെ 85 ആം വയസ്സിൽ അന്തരിച്ചു.
Seamless Wikipedia browsing. On steroids.