Remove ads
കാർബണിന്റെ പരൽരൂപം From Wikipedia, the free encyclopedia
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
വജ്രം | |
---|---|
General | |
Category | പ്രകൃതിജന്യ ധാതു |
Formula (repeating unit) | C |
Identification | |
Formula mass | 12.01 u |
നിറം | മഞ്ഞ, ബ്രൗൺ, ചാര നിറം മുതൽ നിറമില്ലാത്ത അവസ്ഥയിൽ വരെ കണ്ടു വരുന്നു. നീല, പച്ച, കറുപ്പ്, translucent വെള്ള, പിങ്ക്, വയലറ്റ്, ഓറഞ്ച്, പർപ്പിൾ, ചുവപ്പു നിറങ്ങളിലും അപൂർവ്വമായി കണ്ടുവരുന്നു.[1] |
Crystal habit | ഒക്ടാഹീഡ്രൽ |
Crystal system | ഐസോമെട്രിൿ-ഹെക്സോടാഹീഡ്രൽ (Cubic) |
Cleavage | 111 (perfect in four directions) |
Fracture | Conchoidal (shell-like) |
മോസ് സ്കെയിൽ കാഠിന്യം | 10[1] |
Luster | Adamantine[1] |
Streak | White |
Diaphaneity | Transparent to subtransparent to translucent |
Specific gravity | 3.52 (± 0.01)[1] |
Density | 3.5-3.53 g/cm³ |
Polish luster | Adamantine[1] |
Optical properties | Singly Refractive[1] |
അപവർത്തനാങ്കം | 2.4175–2.4178 |
Birefringence | None[1] |
Pleochroism | None[1] |
Dispersion | 0.044[1] |
Ultraviolet fluorescence | Colorless to yellowish stones; inert to strong in long wave, and typically blue. Weaker in short wave.[1] |
Absorption spectra | In pale yellow stones a 415.5 nm line is typical. Irradiated and annealed diamonds often show a line around 594 nm when cooled to low temperatures.[1] |
കാർബണിന്റെ പരൽരൂപമായ വജ്രം ഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി സെൽഷ്യസിൽ അത് പതുക്കെ കത്താൻ തുടങ്ങുന്നു. ഓക്സിജനുമായി യോജിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. 1000° സെൽഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം താപവാഹിയാണ്, വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾ അഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).
1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു.
പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
1955-ൽ അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ് ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന താപനിലയിലുള്ള ചൂളയിൽ 3000° സെൽഷ്യസിൽ ഉന്നത മർദ്ദത്തിൽ ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് ആഭരണങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
രത്നരാജൻ ഡയമണ്ട് എന്ന രത്നത്തിൽ ഏറ്റവും പ്രശസ്തൻ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂർ രത്നം തന്നെയാണ് ഇത് ഇന്ത്യയിൽ നിന്നും പല കൈമറിഞ്ഞ് ഒടുവിൽ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തി നിൽക്കുന്നു. ഇപ്പോൾ ഇത് റ്റവർ ഓഫ് ലണ്ടൻ എന്ന മ്യുസേയത്തിൽ ജെവേൽ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
രത്ന ഭീമൻ 1905 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ലഭിച്ച കള്ളിനൻ എന്ന രത്ന ഭീമൻ ഏകദേശം 3106 കാരറ്റ് തുക്കം ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നു. പ്രിമെയർ എന്ന മൈനിംഗ് കമ്പനിയുടെ ചെയർമാൻ തോമസ് കള്ളിനൻ എന്നയാളുടെ പേരാണ് ഇതിനു നൽകപ്പെട്ടത് പിന്നീട് ഇത് ചെറിയ രത്നങ്ങൾ ആയി മുറിച്ചു എന്നാണ് ചരിത്രം എഡ്വാർഡ് ഏഴാമൻ രാജാവിനു ഇത് 1907 ഇൽ സമർപ്പിക്കപ്പെട്ടു എന്നതും ചരിത്രം. നവരത്നങ്ങളിൽ ഒന്നാണ് വജ്രം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.