From Wikipedia, the free encyclopedia
യൂറോപ്പിലെ ഫുട്ബോളിന്റെ ഭരണാധികാര സംഘടനയാണ് യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്. യുവേഫ എന്ന ചുരുക്കപ്പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
![]() | |
![]() നീലനിറത്തിൽ കാണുന്നവയാണ് യുവേഫ അംഗരാജ്യങ്ങൾ | |
രൂപീകരണം | 15 ജൂൺ 1954 |
---|---|
തരം | കായിക സംഘടന |
ആസ്ഥാനം | ന്യോൺ, സ്വിറ്റ്സർലണ്ട് |
അംഗത്വം | 53 ദേശീയ സംഘടനകൾ |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് |
മിഷായേൽ പ്ലാറ്റീനി | |
വെബ്സൈറ്റ് | http://www.uefa.com/ |
യൂറോപ്പിൽ ദേശീയ തലത്തിലും ക്ലബ് തലത്തിലും ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതും അവയുടെ സമ്മാനത്തുക, നിയമങ്ങൾ, സംപ്രേഷണാഅവകാശം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നതും യുവേഫയാണ്. യൂറോപ്പിലെ രാജ്യങ്ങളെക്കൂടാതെ ഭൂമിശാസ്ത്രപരമായി ഏഷ്യയിൽ ഉൾപ്പെടുന്ന (ഭാഗികമായെങ്കിലും) അർമേനിയ, ജോർജിയ, കസാക്കിസ്ഥാൻ, തുർക്കി, ഇസ്രായേൽ, സൈപ്രസ്, റഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങളും യുവേഫയിൽ അംഗങ്ങളാണ്.
ഫിഫയുടെ വൻകരാ വിഭാഗങ്ങളിൽ ഏറ്റവും വലുതും സമ്പന്നമായതും സ്വാധീനം ചെലുത്തുന്നതും യുവേഫയാണ്. ഉയർന്ന പ്രതിഫലം ലഭിക്കുമെന്നതിനാൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഒട്ടുമിക്ക താരങ്ങളും യൂറോപ്പിലെ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിലെ ലീഗുകളിലാണ് കളിക്കുന്നത്. ലോകത്തിലെ മികച്ച ദേശീയ ടീമുകളിൽ പലതും യുവേഫയുടെ ഭാഗമാണ്. ഫിഫ പുറത്തിറക്കുന്ന ഏറ്റവും മികച്ച 20 ദേശീയ ടീമുകളുടെ പട്ടികയിൽ 14 ടീമുകൾ യുവേഫ അംഗങ്ങളാണ്.
ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ തമ്മിൽ നടന്ന ചർച്ചയേത്തുടർന്ന് 1954 ജൂൺ 15-നാണ് യുവേഫ സ്ഥാപിതമായത്. 1959 ബെർണിലേക്ക് മാറും വരെ പാരീസ് ആയിരുന്നു യുവേഫയുടെ ആസ്ഥാനം. 1995-ൽ സ്വിറ്റ്സർലണ്ടിലെ ന്യോണിലാണ് ഇതിന്റെ ഭരണകേന്ദ്രം. 25 അംഗങ്ങളുമായി തുടങ്ങിയ യുവേഫയിൽ ഇന്ന് 56 അംഗരാജ്യങ്ങളുണ്ട്. മിഷേൽ പ്ലാറ്റിനിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
Seamless Wikipedia browsing. On steroids.