രാസസംയുക്തം From Wikipedia, the free encyclopedia
നൈൈട്രജൻ, കാർബൺ, മെർക്കുറി എന്നിവയടങ്ങിയ കോർഡിനേഷൻ കോംപ്ലക്സ് ആണ് മെർക്കുറി സയനൈഡ് (Mercury(II) cyanide). നിറവും മണവുമില്ലാത്ത പൊടിരൂപത്തിലുള്ള ഈ സംയുക്തം കയ്പുള്ള ലോഹീയ രുചിയോടുകൂടിയ വിഷവസ്തുവാണ്.[1] ഇതിന്റെ ദ്രവണാങ്കം 320 °C (608 °F) ആണ്. ഈ താപനിലയിൽ സംയുക്തം വിഘടിച്ച് വിഷമായ മെർക്കുറി വാതകം പുറത്തുവരുന്നു. ജലത്തിലും ലായകങ്ങളായ as എഥനോൾ, അമോണിയ എന്നിവയിലും നല്ല ലേയത്വമുണ്ട്.[4] ആസിഡിൽ ഉടൻ വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. [5]
Names | |
---|---|
IUPAC name
dicyanomercury | |
Other names
mercuric cyanide; cyanomercury; mercury cyanide; mercury dicyanide; hydrargyri cyanidum[1] | |
Identifiers | |
3D model (JSmol) |
|
ChemSpider | |
ECHA InfoCard | 100.008.857 |
PubChem CID |
|
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | colorless crystals or white powder |
Odor | odorless |
സാന്ദ്രത | 3.996 g/cm3 |
ദ്രവണാങ്കം | |
9.3 g/100 mL (14 °C) 53.9 g/100 mL (100 °C)[2] | |
Solubility | 25 g/100 mL (methanol, 19.5 °C) soluble in ethanol, ammonia, glycerin slightly soluble in ether insoluble in benzene |
−67.0·10−6 cm3/mol | |
Refractive index (nD) | 1.645 |
Hazards | |
EU classification | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose) |
26 mg/kg |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
Hg(CN)2 , സാധാരണ താപനിലയിലും മർദ്ധത്തിലും, ടെട്രാഗൊണൽ ക്രിസ്റ്റൽ ഘടനയിലാണ് കാണപ്പെടുക[4] [2] [[[6]
മെർക്കുറി ഓക്സൈഡ് ഹോഡ്രോസൈനിക് ആസിഡുമായി പ്രവർത്തിപ്പിച്ച് മെർക്കുറിക് സൈനൈഡ് നിർമ്മിക്കാം. [2] HCN വാതകം ജലത്തിലുള്ള HgO യിൽക്കൂടി കടത്തിവിട്ടാണ് പൊതുവേ നിർമ്മാണം. ഇങ്ങനെ ലഭിക്കുന്ന Hg(CN)2ലായനി ബാഷ്പീകരിച്ച് ക്രിസ്റ്റലീകരണം നടത്തുന്നു.[1]
മുൻകാലങ്ങളിൽ മെർക്കുറിക് സയനൈഡ് ഒരു ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചിരുന്നു. വിഷമായതിനാൽ ഇത്തരം ഉപയോഗം ഇപ്പോഴില്ല.[7] ഫോട്ടോഗ്രാഫിയിലാണ് ഇതിന്റെ മറ്റൊരു ഉപയോഗം. [8]
മെർക്കുറിക് സയനൈഡ് ഒരു വിഷവസ്തുവാണ്.[9] ഇതിലടങ്ങിയിരിക്കുന്ന മെർക്കുറിയും രണ്ട് സയനൈഡ് ഗ്രൂപ്പും ആണ് ഇതിനെ കടുത്ത വിഷമാക്കി മാറ്റുന്നത്. ജലത്തിൽ, കൂടിയതോതിലുള്ള ലേയത്വമുള്ളതിനാൽ, ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടാം. ശ്വസന വാതകത്തിലൂടെയും ശരീരത്തിലെത്തി മരണം സംഭവിക്കാം. ശരീരത്തിലെത്തിയാൽ ഇത് സയനൈൈഡും മെർക്കുറിയുമായി വിഘടിക്കുന്നു. ഇവ രണ്ടും മാരകമാണ്. ഈ രണ്ട് വിഷപദർത്ഥങ്ങളുടെ വിഷസാന്നിദ്ധ്യവും അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിൽ കാണപ്പെടും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.