Remove ads
രാസസംയുക്തം From Wikipedia, the free encyclopedia
ഒരു അകാർബണിക സയനൈഡ് സംയുക്തമാണ് സോഡിയം സയനൈഡ് (Sodium cyanide). ഇതിന്റെ തന്മാത്രാ സൂത്രം NaCN എന്നാണ്. വെളുത്ത ഈ ഖരപദാർത്ഥം വെള്ളത്തിൽ നന്നായി ലയിക്കുന്നു. മാരകമായ ഒരു വിഷപദാർത്ഥമാണിത്. സ്വർണ്ണ ഖനനത്തിൽ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. അമ്ലവുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ സയനൈഡ് എന്ന വിഷവാതകം ഉണ്ടാവുന്നു.:
Identifiers | |
---|---|
3D model (JSmol) |
|
ChEMBL | |
ChemSpider | |
ECHA InfoCard | 100.005.091 |
EC Number |
|
PubChem CID |
|
RTECS number |
|
UN number | 1689 |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white solid |
Odor | faint almond-like |
സാന്ദ്രത | 1.5955 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
48.15 g/100 mL (10 °C) 63.7 g/100 mL (25 °C) | |
Solubility | soluble in ammonia, methanol, ethanol very slightly soluble in dimethylformamide, SO2 insoluble in dimethyl sulfoxide |
Refractive index (nD) | 1.452 |
Thermochemistry | |
Std enthalpy of formation ΔfH |
-91 kJ/mol |
Standard molar entropy S |
115.7 J/mol K |
Specific heat capacity, C | 70.4 J/mol K |
Hazards | |
Safety data sheet | ICSC 1118 |
EU classification | {{{value}}} |
R-phrases | R26/27/28, R32, R50/53 |
S-phrases | (S1/2), S7, S28, S29, S45, S60, S61 |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose) |
6.44 mg/kg (rat, oral) 4 mg/kg (sheep, oral) 15 mg/kg (mammal, oral) 8 mg/kg (rat, oral)[1] |
NIOSH (US health exposure limits): | |
PEL (Permissible) |
TWA 5 mg/m3 |
REL (Recommended) |
C 5 mg/m3 (4.7 ppm) [10-minute] |
IDLH (Immediate danger) |
25 mg/m3 (as CN) |
Related compounds | |
Other cations | Potassium cyanide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഹൈഡ്രജൻ സയനൈഡ് സോഡിയം ഹൈഡ്രോക്സൈസൈഡുമായി പ്രവർത്തിപ്പിച്ചാണ് സോഡിയം സയനൈഡ് നിർമ്മിക്കുന്നത്.:[2]
ലക്ഷക്കണക്കിന് ടൺ സംയുക്തമാണ് ഓരോ വർഷവും നിർമ്മിക്കപ്പെടുന്നത്. സോഡിയം അമൈഡ് ഉയർന്ന താപനിലയിൽ കാർബണുമായി പ്രവർത്തിപ്പിച്ച് കാസ്റ്റ്നർ പ്രക്രിയ വഴിയാണ് ആദ്യകാലങ്ങളിൽ സോഡിയം സയനൈഡ് നിർമ്മിച്ചിരുന്നത്.
sodium chloride കറിയപ്പിന്റെ തന്മാത്രാ ഘടനയോട് സാദൃശ്യമുള്ളതാണ് NaCN ഘടനയും.[3] പൊട്ടാസ്യം സയനൈഡിനും സദൃശ ഘടന തന്നെയാണുള്ളത്. ഓരോ Na+ അയോണും CN− അയോണുമായി പൈ-ബോണ്ടിലേർപ്പെടുന്നു.[4] സോഡിയം സയനൈഡ് വളരെയെളുപ്പത്തിൽ ഹൈഡ്രോളിസിസ് പ്രവർത്തനത്തിന് വിധേയമായി HCN എന്ന വിഷവാതകം പുറപ്പെടുവിക്കുന്നു. ഇതിന്റെ കയ്പുള്ള ബദാം ഗന്ധം ചിലർക്ക് തിരിച്ചറിയാനാകും. (ഒരു ജനിതക സവിശേഷതയുള്ളവർക്കേ ഈ ഗന്ധം തിരിച്ചറിയാനാവൂ.[5]). ശക്തിയേറിയ അമ്ലവുമായി സോഡിയം സയനൈഡ് പ്രവർത്തിച്ച് HCN ഉണ്ടാവുന്നു.:[2]
സ്വർണ്ണഖനനത്തിൽ, അയിരിൽ നിന്നും സ്വർണ്ണം വേർതിരിക്കുന്നതിന് സോഡിയം സയനൈഡ് ഉപയോഗിക്കുന്നു.
നിരവധി രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നതിന് NaCN ഉപയോഗിക്കുന്നു. സയാന്യൂറിക് ക്ലോറൈഡ്, സയനോജൻ ക്ലോറൈഡ്, നൈട്രൈൽ സംയുക്തങ്ങൾ, ബെൻസൈൽ സയനൈഡ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ സോഡിയം സയനൈഡ് ഉപയോഗിക്കുന്നു.[6]
വളരെപ്പെട്ടെന്ന് പ്രവർത്തിക്കുന്ന ഒരു വിഷവസ്തുവാണ് സോഡിയം സയനൈഡ്. ശ്വസനം തടസ്സപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി ലാക്റ്റിക് അസിഡോസിസ് ഉണ്ടാവുന്നു. വളരെ കുറഞ്ഞ അളവിൽ (200–300 mg) സോഡിയം സയനൈഡ് ശരീരത്തിലെത്തിയാൽപ്പോലും മരണം സംഭവിക്കാം. ഒരു വിഷപദാർത്ഥമായതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. വിഷം ചേർത്തുള്ള മീൻപിടുത്തം നടത്താൻ NaCN ഉപയോഗിച്ചു വരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.