Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര ആക്ഷൻ കോറിയോഗ്രഫറും സ്റ്റണ്ട് കോർഡിനേറ്ററുമാണ് പീറ്റർ ഹെയ്ൻ. ബോളിവുഡ്, ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗങ്ങളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. അന്നിയൻ (2005), ശിവാജി (2007), ഗജിനി (2008), മഗധീര (2009), എന്തിരൻ (2010), രാവണൻ (2010), ഏഴാം അറിവ് (2011), കോച്ചടൈയാൻ : ദ വാറിയർ (2014 ), ബാഹുബലി (2015) പുലിമുരുകൻ (2016) മധുര രാജ (2019) എന്നീ ചലച്ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായി മാറി. ലോകപ്രശസ്തമായ വേൾഡ് സ്റ്റണ്ട് അവാർഡിന് ഹോളിവുഡിലെ ആക്ഷൻ സംവിധായകരോടൊപ്പം പീറ്റർ ഹെയ്നും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഗജിനി എന്ന ചലച്ചിത്രത്തിന് മികച്ച ആക്ഷൻ രംഗങ്ങൾക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ 2016 - ൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചലച്ചിത്രത്തിന് ഏറ്റവും മികച്ച സ്റ്റണ്ട് കോറഗ്രഫറിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുകയുണ്ടായി. ഈ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് പീറ്റർ ഹെയ്ൻ.
Peter Hein | |
---|---|
ജനനം | 12 August 1973 (age 45) |
തൊഴിൽ | Action choreographer, Stunt co-ordinator, Film Actor, Action Director |
സജീവ കാലം | 1992–present |
തമിഴ്നാട്ടിലെ കാരൈക്കൽ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ വിയറ്റ്നാം സ്വദേശിയുമാണ് . ചെന്നൈയിലെ വടപളനിയിലും സമീപപ്രദേശങ്ങളിലുമായാണ് വളർന്നത്. അച്ഛൻ പെരുമാൾ തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റർ ആയി ജോലി നോക്കുകയുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം പിന്നീട് തമിഴ് , തെലുങ്ക് , മലയാളം എന്നീ ഭാഷകളിലും പീറ്റർ എക്സ്ട്രാ ഫൈറ്റർ ആയും അസിസ്റ്റന്റെ ഫൈറ്റ് മാസ്റ്ററായും പ്രവർത്തിച്ചുവന്നു. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ, ആക്ഷൻ ഡയറക്ടർമാരായ കനൽ കണ്ണനും വിജയനും ഒപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. ഗൌതം മേനോന്റെ ആദ്യചിത്രമായ മിന്നലേ (2001) എന്ന ചിത്രത്തിൽ ഫൈറ്റ് മാസ്റ്ററായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം അദ്ദേഹം ഒരു പൂർണ്ണ-ദൈർഘ്യമുള്ള ആക്ഷൻ സിനിമ സംവിധായകനും, ആക്ഷൻ കോ-ഓർഡിനേറ്ററും, നിരവധി തെലുഗു, തമിഴ് ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഡയറക്ടറുമായി മാറി. അഞ്ജി , റൺ , കാക കാക്ക തുടങ്ങിയ ചിത്രങ്ങളിൽ വിമർശകരുടെ ശ്രദ്ധയും പ്രശംസയും അദ്ദേഹം സ്വന്തമാക്കി. വരംശം , ആൻയൻ , ആതതു , ചത്രാപതി എന്നീ ചിത്രങ്ങളിലെ പീറ്റർ ഹെയ്നിന്റെ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാം ഗോപാൽ വർമ്മ , ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പീറ്ററിനെ പരിചയപ്പെടുത്തി. തമിഴ് ചലച്ചിത്ര സംവിധായകനായ മണിരത്നം, പീറ്റർ ഹെയ്നിന്റെ ശിവാജി, അന്നിയൻ, അഥാഡു എന്നീ ചിത്രങ്ങളിലെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും തുടർന്ന് തന്റെ പുതിയ ചലച്ചിത്രമായ രാവണനിലേക്ക് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു.. എന്നിരുന്നാലും, ഷെഡ്യൂളുകളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകാരണം മിതമായ ഒരു പ്രവർത്തനമാണ് പീറ്റർ ഹെയ്ൻ രാവണനുവേണ്ടി നൽകിയത്.
രാംഭ്, മീന, റോജ, വിജയശാന്തി എന്നീ കഥാപാത്രങ്ങൾക്ക് വേണ്ടി ബോഡി ഡബിളായും ആദ്യകാലങ്ങളിൽ പീറ്റർ ഹെയ്ൻ പ്രവർത്തിച്ചിട്ടുണ്ട്. [1]
വർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2001 | മിന്നലേ | Tamil | First movie as full-time Action Director |
മുരാരി | Telugu | ||
മിഡിൽ ക്ലാസ് മാധവൻ | Tamil | ||
2002 | സന്തോഷം | Telugu | |
റോജാ കൂട്ടം | Tamil | ||
റൺ | Tamil | ||
ഏപ്രിൽ മാതത്തിൽ | Tamil | ||
ഗമ്മാലം | Tamil | ||
2003 | അരസ് | Tamil | |
പുന്നകൈ പൂവേ | Tamil | ||
പുതിയ ഗീതൈ | Tamil | ||
പാറൈ | Tamil | ||
പാർത്ഥിപൻ കനവ് | Tamil | ||
കാക്ക കാക്ക | Tamil | ||
കാതൽ കിസു കിസു | Tamil | ||
അലാദീൻ | Tamil | ||
അലൈ | Tamil | ||
ഒട്രൻ | Tamil | ||
ആഞ്ജനേയ | Tamil | ||
തിരുമലൈ | Tamil | ||
എനക്കു 20 ഉനക്കു 18 | Tamil | ||
2004 | അഞ്ജി | Telugu | |
അടവി രാമുഡു | Telugu | ||
പുതുക്കോട്ടൈയിലിരുന്തു ശരവണൻ | Tamil | ||
വർഷം | Telugu | ||
ഘർഷണ | Telugu | ||
ജന | Tamil | ||
ബോസ് | Tamil | ||
പുട്ടിനിക്കി രാ ചെല്ലി | Tamil | ||
ഗൗരി | Telugu | ||
മത്സരം | Malayalam | ||
അപരിചിതൻ | Malayalam | ||
7G റെയിൻബോ കോളനി | Tamil | ||
2005 | പൊന്നിയിൻ ശെൽവൻ | Tamil | |
ജെയിംസ് | Hindi | ||
മഴൈ | Tamil | ||
അന്ന്യൻ | Tamil | Filmfare Best Action Director Award (South) | |
അഥാഡു | Telugu | ||
ഛത്രപതി | Telugu | ||
2006 | വീരഭദ്ര | Telugu | |
ഫാമിലി | Hindi | ||
ബൊമ്മരില്ലു | Telugu | ||
ആദി | Tamil | ||
പൗർണമി | Telugu | ||
സൈനികുഡു | Telugu | ||
2007 | മുന്ന | Telugu | |
ആത | Telugu | ||
ശിവാജി : ദ ബോസ് | Tamil | ||
2008 | റെഡി | Telugu | |
തഷൻ | Hindi | ||
സത്യ ഇൻ ലൗ | Kannada | ||
ഹീറോസ് | Hindi | ||
ഗജിനി | Hindi | Received Filmfare Best Action Award | |
2009 | ഏക്: ദ പവർ ഓഫ് വൺ | Hindi | |
മഗധീര | Telugu | Received NANDI STATE AWARD | |
2010 | ഡാർലിങ് | Telugu | |
രാവൺ | Hindi | ||
രാവണൻ | Tamil | ||
മര്യാദ രാമണ്ണ | Telugu | ||
എന്തിരൻ | Tamil | ||
ഖലേജ | Telugu | ||
ബൃന്ദാവനം | Telugu | ||
രാമാ | Hindi | ||
ഓറഞ്ച് | Telugu | ||
2011 | കോ | Tamil | |
ബദ്രിനാഥ് | Telugu | ||
D-17 | Malayalam | ||
ഏഴാം അറിവ് | Tamil | ||
2012 | ഏജന്റ് വിനോദ് | Hindi | |
സൂപ്പർ സിക്സ് | Sinhala | ||
മാട്രാൻ | Tamil | SIIMA Award for Best Fight Choreographer Nominated – Vijay Award for Best Stunt Director | |
ജൂലൈ | Telugu | SIIMA Award for Best Fight Choreographer | |
2013 | അതരിന്തികി ദാരേഡി | Telugu | |
റേസ് 2 | Hindi | ||
2014 | 1: നേനോക്കഡിനേ | Telugu | |
കോച്ചഡൈയാൻ | Tamil | ||
2015 | ബാഹുബലി ദി ബിഗിനിങ് | Tamil Telugu |
|
റണ്ണ | Kannada | ||
ദോഹ്ചായ് | Telugu | ||
രുദ്രമദേവി | Telugu | ||
2016 | പുലിമുരുകൻ | Malayalam | National Film Award for Best Stunt Choreographer |
2017 | ബാഹുബലി 2 ദ കൺക്ലൂഷൻ | Tamil Telugu |
|
സ്പൈഡർ | Tamil Telugu |
||
അറം | Tamil | ||
2018 | ടച്ച് ദേസി ചുഡു | Telugu | |
ഗുലേബകവാലി | Tamil | ||
ഒടിയൻ | Malayalam | ||
2019 | പേട്ട | Tamil | |
നാദസാർവഭൗമ | Kannada | ||
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | Malayalam | Post production | |
മധുര രാജ | Malayalam | Filiming | |
ശുദ്ധി | Hindi | Announced | |
സംഘമിത്ര | Tamil | Announced | |
ഇന്ത്യൻ 2 | Tamil | Filming | |
ജാക്ക് ഡാനിയേൽ | Malayalam | Filming |
വർഷം | ഫിലിം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2003 | ഒട്രാൻ | തമിഴ് | പ്രത്യേക രൂപം |
2004 | ഗൗറി | തെലുങ്ക് | പ്രത്യേക രൂപം |
2004 | പുതുക്കോട്ടായിലിരുന്ധു ശരവനൻ | തമിഴ് | ചൈനീസ് കുടിയേറ്റക്കാരൻ |
2011 | കോ | തമിഴ് | പ്രത്യേക രൂപം |
2016 | പുലിമുരുകൻ | മലയാളം | പ്രത്യേക രൂപം |
വർഷം | ഫിലിം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1992 | കാവിയ തലൈവൻ | തമിഴ് | |
1993 | ബാൻഡ് മാസ്റ്റർ | തമിഴ് | |
1994 | പ്രിയങ്ക | തമിഴ് | |
സരിഗമപദാനി | തമിഴ് | ||
പുഡിയ മന്നാർഗൽ | തമിഴ് | ||
1995 | വിഷ്ണു | തമിഴ് | |
പെരിയ കുടുംബും | തമിഴ് | ||
ചന്ദ്രലേഖ | തമിഴ് | ||
മുത്തു | തമിഴ് | ||
സീതനം | തമിഴ് | ||
മനത്തിലിലെ ഒരു പാട്ടു | തമിഴ് | ||
1996 | പരമ്പരായ് | തമിഴ് | |
സെൻഗോട്ടായ് | തമിഴ് | ||
തുറായി മുഗം | തമിഴ് | ||
അവ്വായ് ഷൺമുഖി | തമിഴ് | ||
മിസ്റ്റർ റോമിയോ | തമിഴ് | ||
സെൽവ | തമിഴ് | ||
1997 | ഹിറ്റ്ലർ | തെലുങ്ക് | |
ശക്തി | തമിഴ് | ||
അദിമയി ചാംഗിലി | തമിഴ് | ||
1998 | രത്ന | തമിഴ് | |
1999 | തുല്ലധ മനം തുള്ളം | തമിഴ് | |
പടയപ്പ | തമിഴ് | ||
ജോഡി | തമിഴ് | ||
മുധൽവൻ | തമിഴ് | ||
2000 | ഉയിരിലേ കലന്തത്തു | തമിഴ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.