Remove ads
From Wikipedia, the free encyclopedia
എസ്സ്.എസ്സ് രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദ് നിർമിച്ച് 2009ൽ തീയേറ്ററുകളിൽ എത്തിയ ചരിത്രാധിഷ്ഠിത ചലചിത്രമാണ് മഗധീര (തെലുങ്ക് : మగధీర ഇംഗ്ലീഷ്: Magadheera ). രാം ചരൺ തേജയും കാജൽ അഗർവാളുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹരിയും ദേവ് ഗില്ലും മറ്റ് ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം തെലുഗു ചലചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ്. മഗധീര ലോകം മുഴുവനുമായി ഏകദേശം 150 കോടി രൂപയോളം സമാഹരിച്ചു. ധീര ദി വാരിയർ എന്ന പെരിൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തി.
മഗധീര | |
---|---|
സംവിധാനം | എസ്.എസ്. രാജമൗലി |
നിർമ്മാണം | അല്ലു അരവിന്ദ് |
രചന | Vijayendra Prasad M. Ratnam |
അഭിനേതാക്കൾ | റാം ചരൺ കാജൾ അഗർവാൾ ശ്രീഹരി ശരത് ബാബു ദേവ് ഗിൽ |
സംഗീതം | M. M. Keeravani Kalyani Malik |
ഛായാഗ്രഹണം | K.K. Senthil Kumar |
ചിത്രസംയോജനം | കോട്ടഗിരി വെങ്കടേശ്വര റാവു |
വിതരണം | ഗീത ആർട്സ് |
റിലീസിങ് തീയതി | 31 July 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
ബജറ്റ് | ₹ 40 crores |
ആകെ | ₹ 150 crores |
പുനർജന്മ വിശ്വാസത്തിലധിഷ്ടിതമാണ് മഗധീരയുടെ കഥാപശ്ചാത്തലം.1604ൽ കൊല്ലപ്പെട്ട ഉദയഗഡിലെ രാജകുമാരിയായ മിത്രവിന്ദാ ദേവിയും, പോരാളിയായ കാലഭൈരവനും, സേനാധിപതിയായ രൺദേവ് ബില്ലയും, മുഗൾരാജാവായ ഷേർഖാനും 400 കൊല്ലങ്ങൾക്ക് ശേഷം പുനർജ്ജനിക്കുന്നതായാണ് ചലചിത്രത്തിന്റെ ഇതിവൃത്തം. പൂർവ്വജന്മത്തിൽ കൊഴിഞ്ഞുപോയ മിത്രാനന്ദയുടേയും ഭൈരവന്റേയും പ്രണയം പുനർജന്മത്തിൽ ഇന്ദുവിലൂടെയും ഹർഷയിലൂടെയും പൂർണ്ണമാകുന്നു.
നടൻ/നടി | കഥാപാത്രം |
---|---|
രാം ചരൺ തേജ | കാലഭൈരവൻ, ഹർഷ |
കാജൽ അഗർവാൾ | മിത്രവിന്ദാ ദേവി, ഇന്ദു |
ശ്രീഹരി | ഷേർഖാൻ, സോളമൻ |
ദേവ് ഗിൽ | രൺ ദേവ് ബില്ല, രഘുവീർ |
ശരത് ബാബു | ഉദയഗഡ് രാജാവ് വിക്രം സിംഗ് |
ചിരഞ്ജീവി | അതിഥി താരം |
ചിത്രത്തിന്റെ 90 ശതമാനവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. മറ്റ് ഭാഗങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ, റാൻ ഓഫ് കച്ച്, കർണ്ണാടകം എന്നിവിടങ്ങളിലായി പുരോഗമിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.