ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ് (ജനനം: ഓഗസ്റ്റ് 22, 1955).[4] മെഗാ സ്റ്റാർ എന്ന വിശേഷണത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്[5] .
ചിരഞ്ജീവി | |
---|---|
MP of Rajya Sabha for Andhra Pradesh | |
ഓഫീസിൽ 3 April 2012 – 2 April 2018 | |
Minister of Tourism (Independent Charge) | |
ഓഫീസിൽ 28 October 2012 – 15 May 2014 | |
മുൻഗാമി | Subodh Kant Sahay |
പിൻഗാമി | Shripad Yasso Naik |
Member of the Andhra Pradesh Legislative Assembly for Tirupati | |
ഓഫീസിൽ 2009–2012 | |
മുൻഗാമി | M. Venkataramana [1] |
പിൻഗാമി | M. Venkataramana [2] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [3] Mogalthur, West Godavari district, Andhra State, India (now in Andhra Pradesh, India) | 22 ഓഗസ്റ്റ് 1955
ദേശീയത | India |
രാഷ്ട്രീയ കക്ഷി | Indian National Congress (2011—present) Praja Rajyam Party |
മറ്റ് രാഷ്ട്രീയ അംഗത്വം | Praja Rajyam Party (2008—2011) |
പങ്കാളി | Surekha Konidela (m. 1980) |
കുട്ടികൾ | Ram Charan 2 daughters |
ബന്ധുക്കൾ |
|
വസതിs | Jubilee Hills, Hyderabad, Telangana, India (Permanent) New Delhi, Delhi, India (Official) |
അൽമ മേറ്റർ |
|
ജോലി | Film Actor, Politician |
അവാർഡുകൾ | Padma Bhushan (2006) |
1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിൽ ചിരഞ്ജീവി ജനിച്ചു. ബിരുദം നേടിയ ശേഷം 1977-ൽ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്.
1978-ൽ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.[6] തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ 60-ഓളം സിനിമയിൽ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ൽ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
1988ൽ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാർ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്.[7] അതേവർഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നർഗീസ് ദത്ത് പുരസ്കാരം ലഭിച്ചു.[8]
ബോളിവുഡ് ചലച്ചിത്ര മേഖലയിൽ എരെ ശ്രദ്ധേയനാണ് ചിരഞ്ജീവി. ഇദ്ദേഹം ബോളിവുഡ് ചലച്ചിത്ര മേഖലയിൽ എത്തുന്നത് 1990ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ പ്രതിബന്ത് എന്ന സിനിമയാണ് ആദ്യമായി ബോളിവുഡ് ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചത്. ഈ സിനിമയിൽ ഇദ്ദേഹം കൂടാതെ ജൂഹി ചൗളയ്ക്കൊപ്പമാണ് ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് തെലുങ്ക് സിനിമകൾകൊപ്പം ബോളിവുഡ് ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയായിരുന്നു. 1992ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ ആജ് കാ ഗുണ്ട രാജ് എന്ന സിനിമയിൽ മീനാക്ഷി ശേഷാദ്രിക്കൊപ്പം ഇദ്ദേഹം അഭിനയിക്കുകയും. ഈ സിനിമയ്ക്ക് വൻ വിജയം ആയിരുന്നു ലഭിച്ചത്. ഈ സിനിമ ഇദ്ദേഹം തന്നെ അഭിനയിച്ച തെലുങ്ക് ചലച്ചിത്രമായ ഗാംഗ് ലീഡർ എന്ന ചലച്ചിത്രത്തിന്റെ രീമേക്ക് ആയിരുന്നു. ഇദ്ദേഹം അവസാനമായി ബോളിവുഡിൽ അഭിനയിക്കുന്നത് 1994ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് ഗീത ആർട്ടസിൻ്റെ ബാനറിൽ അല്ലു അരവിന്ദിൻ്റെ നിർമ്മാണത്തിൽ റീലീസ് ചെയ്ത ദ ജെൻ്റിൽമാൻ എന്ന സിനിമയിൽ ജൂഹി ചൗള, പരേഷ് റാവൽ എന്നിവർക്കൊപ്പമാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ സിനിമ 1993 എസ്. ശങ്കരിൻ്റെ സംവിധാനത്തിലും, കെ.ടി. കുഞുമോൻ്റെ നിർമ്മാണത്തിൽ, എ.ആർ. റഹ്മാന്റെ സംഗീതത്തിൽ അർജുൻ സർജ അഭിനയിച്ച ജെൻ്റിൽമാൻ എന്ന തമിഴ് ചലച്ചിത്രത്തിൻ്റെ റീമേക്കാണീത്.
2006 ജനുവരിയിൽ ചിരഞ്ജീവിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. ഇതേവർഷം നവംബറിൽ ആന്ധ്ര സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കൂടാതെ ചലച്ചിത്രാഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[8][9]
ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും ചിരഞ്ജീവി ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴിൽ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്.[4] പിന്നീട് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അഭ്യൂഹമുണ്ടായി. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവിൽ ചിരഞ്ജീവി 2008-ൽ രാഷ്ട്രീയപ്രവേശം നടത്തി. ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്[10]. പിന്നീട് ഇദ്ദേഹം 2011 ഓഗസ്റ്റ് 21 -ണ് രാഹുൽ ഗാന്ധിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു[11].
2012 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ സ്വതന്ത്രചുമതലയുള്ള ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.
1980-ലാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. പ്രമുഖ ഹാസ്യതാരമായ അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് ഭാര്യ. സുഷ്മിത, റാം ചരൺ തേജ, ശ്രീജ എന്നീ മൂന്നു മക്കളാണുള്ളത്.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.