ഡെന്നീസ് ജോസഫ്
മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തും From Wikipedia, the free encyclopedia
Remove ads
മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തും From Wikipedia, the free encyclopedia
മലയാളതിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നീസ് ജോസഫ് (ജീവിതകാലം, ഒക്ടോബർ 20, 1957 – മെയ് 10, 2021)[1]. 1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
ഇദ്ദേഹം തിരക്കഥ രചിച്ച നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), സംഘം, നമ്പർ 20 മദ്രാസ് മെയിൽ (1990), കോട്ടയം കുഞ്ഞച്ചൻ (1990), ഇന്ദ്രജാലം (1990), ആകാശദൂത് (1993), പാളയം (1994), എഫ്.ഐ.ആർ (1999) എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. സംവിധായകൻ ജോഷി, തമ്പി കണ്ണന്താനം എന്നിവരുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഡെന്നിസ് ജോസഫിന്റെ മനു അങ്കിൾ എന്ന ചിത്രം1988 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും 1989 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.[2][3]ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.
1957 ഒക്ടോബർ 20 ന് കേരളത്തിലെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ[4] ജനിച്ച അദ്ദേഹം നടൻ ജോസ് പ്രകാശിന്റെ അനന്തരവനാണ്.[5]
വർഷം | സിനിമ | അഭിനേതാക്കൾ | സംവിധാനം |
2013 | ഗീതാഞ്ജലി | മോഹൻലാൽ, ഇന്നസെന്റ്, കീർത്തി, നിഷാൻ | പ്രിയദർശൻ |
2010 | കന്യാകുമാരി എക്സ്പ്രസ് | സുരേഷ് ഗോപി, ലെന, ബാബു ആന്റണി | ടി. എസ്. സുരേഷ് ബാബു |
2009 | പത്താം നിലയിലെ തീവണ്ടി | ജയസൂര്യ, മീര നന്ദൻ, ഇന്നസെന്റ്, അനൂപ് മേനോൻ | ജോഷി മാത്യൂ |
2009 | കഥ, സംവിധാനം കുഞ്ചാക്കോ | ശ്രീനിവാസൻ, തിലകൻ, ജഗതി ശ്രീകുമാർ, മീന ദുരയ്യരാജ് | ഹരിദാസ് കേശവൻ |
2008 | ആയുർരേഖ | ശ്രീനിവാസൻ, മുകേഷ്, സായ് കുമാർ, ലക്ഷ്മി ശർമ്മ, ഉർവശി, ഇന്ദ്രജിത്ത് സുകുമാരൻ | ജി. എം. മനു |
2006 | ചിരട്ട കളിപ്പാട്ടങ്ങൾ | മുകേഷ്, സലിം കുമാർ | ജോസ് തോമസ് |
2005 | തസ്കരവീരൻ | മമ്മൂട്ടി, നയൻതാര, മധു, ഭീമൻ രഘു, ഇന്നസെന്റ് | പ്രമോദ് പപ്പൻ |
2004 | വജ്രം | മമ്മൂട്ടി, ബാബു ആന്റണി, മനോജ് കെ. ജയൻ, നന്ദിനി, രാജൻ പി. ദേവ്, വസുന്തര ദാസ് | പ്രമോദ് പപ്പൻ |
2002 | ഫാന്റം | മമ്മൂട്ടി, നെടുമുടി വേണു, മനോജ് കെ. ജയൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, എൻ. എഫ്. വർഗ്ഗീസ്, ലാലു അലക്സ് | ബിജു വർക്കി |
1998 | എഫ്.ഐ.ആർ | സുരേഷ് ഗോപി, ഇന്ദ്രജ, ബിജു മേനോൻ, സായ് കുമാർ, നരേന്ദ്ര പ്രസാദ്, ജനാർദ്ദനൻ | ഷാജി കൈലാസ് |
1997 | ഭൂപതി | സുരേഷ് ഗോപി, തിലകൻ, കനക, പ്രിയ രാമൻ | ജോഷി |
1997 | ശിബിരം | മനോജ് കെ. ജയൻ, വിജയരാഘവൻ, സുകുമാരൻ, സായ്കുമാർ, രാജൻ പി. ദേവ്, ദിവ്യാ ഉണ്ണി | ടി. എസ്. സുരേഷ് ബാബു |
1996 | മാൻ ഓഫ് ദ മാച്ച് | ബിജു മേനോൻ, വാണി വിശ്വനാഥ്, മാണി സി. കാപ്പൻ, ഷിജു | ജോഷി മാത്യൂ |
1995 | ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് | മുരളി, കെ. ബി. ഗണേഷ് കുമാർ, സുകുമാരൻ, എം.ജി. സോമൻ, മഞ്ജുള വിജയകുമാർ, ബാബു ആന്റണി | ടി. എസ്. സുരേഷ് ബാബു |
1995 | അഗ്രജൻ | മനോജ് കെ. ജയൻ, തിലകൻ, കെ. ബി. ഗണേഷ് കുമാർ, നെടുമുടി വേണു, രാജൻ പി. ദേവ്, എൻ. എഫ്. വർഗീസ്, കസ്തൂരി | ഡെന്നീസ് ജോസഫ് |
1994 | പാളയം | മനോജ് കെ. ജയൻ, ഉർവശി, രതീഷ്, ജഗദീഷ്, സായ്കുമാർ, രാജൻ പി. ദേവ് | ടി. എസ്. സുരേഷ് ബാബു |
1993 | അർത്ഥന | മുരളി, രാധിക, പ്രിയ രാമൻ, വിനീത് | ഐ. വി. ശശി |
1993 | സരോവരം | മമ്മൂട്ടി, ജയസൂര്യ, തിലകൻ, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ | ജെസി |
1993 | ഗാന്ധർവം | മോഹൻലാൽ, കഞ്ചൻ, ജഗതി ശ്രീകുമാർ, ദേവൻ, സുബൈർ, കവിയൂർ പൊന്നമ്മ | സംഗീത് ശിവൻ |
1993 | ആകാശദൂത് | മുരളി, മാധവി, നെടുമുടി വേണു, സുബൈർ, ജഗതി ശ്രീകുമാർ, എൻ. എഫ്. വർഗ്ഗീസ് | സിബി മലയിൽ |
1992 | കിഴക്കൻ പത്രോസ് | മമ്മൂട്ടി, ഉർവശി, പാർവതി , ഇന്നസെന്റ്, കിഴക്കൻ പത്രോസ്, രാജൻ പി. ദേവ് | ടി. എസ്. സുരേഷ് ബാബു |
1992 | മഹാനഗരം | മമ്മൂട്ടി, പൂനം ദാസ് ഗുപ്ത, തിലകൻ, മുരളി | ടി. കെ. രാജീവ് കുമാർ |
1992 | മാന്യന്മാർ | മുകേഷ്, ശ്രീനിവാസൻ, രമ്യ കൃഷ്ണൻ, ജഗദീഷ്, ജഗതി ശ്രീകുമാർ | ടി. എസ്. സുരേഷ് ബാബു |
1991 | തുടർക്കഥ | സായ്കുമാർ, ശ്രീനിവാസൻ, മാത്തു | ഡെന്നീസ് ജോസഫ് |
1990 | ഒളിയമ്പുകൾ | മമ്മൂട്ടി, രേഖ, സായ്കുമാർ, ഐശ്വര്യ, സുകുമാരൻ, ജഗതി ശ്രീകുമാർ, തിലകൻ | ഹരിഹരൻ |
1990 | ഇന്ദ്രജാലം | മോഹൻലാൽ, ഗീത, രാജൻ പി. ദേവ്, ബാലൻ കെ. നായർ, ശ്രീജ | തമ്പി കണ്ണന്താനം |
1990 | കോട്ടയം കുഞ്ഞച്ചൻ | മമ്മൂട്ടി, രഞ്ജിനി, ബാബു ആന്റണി, ഇന്നസെന്റ്, സുകുമാരൻ | ടി. എസ്. സുരേഷ് ബാബു |
1990 | കൂടിക്കാഴ്ച | ജയറാം, ബാബു ആന്റണി, ജഗദീഷ്, ഉർവശി | ടി. എസ്. സുരേഷ് ബാബു |
1990 | നമ്പർ 20 ംമദ്രാസ് മെയിൽ | മോഹൻലാൽ, മമ്മൂട്ടി, അശോകൻ, സുചിത്ര, ജയഭാരതി, സുമലത | ജോഷി |
1989 | നായർ സാബ് | മമ്മൂട്ടി, മുകേഷ്, സുരേഷ് ഗോപി, ലിസി, ദേവൻ, സുമലത | ജോഷി |
1988 | ദിനരാത്രങ്ങൾ | മമ്മൂട്ടി, മുകേഷ്, സുമലത, ദേവൻ | ജോഷി |
1988 | മനു അങ്കിൾ | മമ്മൂട്ടി, സുരേഷ് ഗോപി,ലിസി, എം. ജി. സോമൻ | ഡെന്നീസ് ജോസഫ് |
1988 | തന്ത്രം | മമ്മൂട്ടി, രതീഷ്, ഉർവശി, ജഗന്നാത വർമ്മ | ജോഷി |
1988 | സംഘം | മമ്മൂട്ടി, പാർവതി, മുകേഷ്, തിലകൻ, ബാലൻ കെ. നായർ | ജോഷി |
1987 | വഴിയോരക്കാഴ്ചകൾ | മോഹൻലാൽ, അംബിക, രതീഷ്, സുരേഷ് ഗോപി | തമ്പി കണ്ണന്താനം |
1987 | ന്യൂ ഡെൽഹി | മമ്മൂട്ടി, ഉർവശി, സുമലത, സുരേഷ് ഗോപി, ദേവൻ | ജോഷി |
1987 | കഥക്ക് പിന്നിൽ | മമ്മൂട്ടി, ദേവി ലളിത, ലാലു അലക്സ്, തിലകൻ, എം. ജി. സോമൻ | കെ. ജി. ജോർജ്ജ് |
1986 | പ്രണാമം | മമ്മൂട്ടി, സുഹാസിനി, നെടുമുടി വേണു, ബാബു ആന്റണി | ഭരതൻ |
1986 | സായം സന്ധ്യ | മമ്മൂട്ടി, സുരേഷ് ഗോപി, ഗീത, മോനിഷ, അശോകൻ | ജോഷി |
1986 | വീണ്ടും | മമ്മൂട്ടി, രതീഷ് | ജോഷി |
1986 | ആയിരം കണ്ണുകൾ | മമ്മൂട്ടി, ശോഭന, രതീഷ് | ജോഷി |
1986 | ഭൂമിയിലെ രാജാക്കന്മാർ | മോഹൻലാൽ, സുരേഷ് ഗോപി, നളിനി, ജഗതി ശ്രീകുമാർ | തമ്പി കണ്ണന്താനം |
1986 | രാജാവിന്റെ മകൻ | മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക | തമ്പി കണ്ണന്താനം |
1986 | ന്യായവിധി | മമ്മൂട്ടി, സുകുമാരൻ, ശോഭന, സുലക്ഷന, ലാലു അലക്സ് | ജോഷി |
1986 | ശ്യാമ | മമ്മൂട്ടി, മുകേഷ്, സുമലത, നദിയാ മൊയ്ദു, ലാലു അലക്സ് | ജോഷി |
1985 | നിറക്കൂട്ട് | മമ്മൂട്ടി, ഉർവശി, ലിസി, സുമലത | ജോഷി |
1985 | ഈറൻ സന്ധ്യ | മമ്മൂട്ടി, ശോഭന, റഹ്മാൻ, ജോസ് പ്രകാശ് | ജെസി |
വർഷം | സിനിമ | അഭിനേതാക്കൾ | തിരക്കഥ |
1995 | അഗ്രജൻ | മനോജ് കെ. ജയൻ, തിലകൻ, ഷമ്മി തിലകൻ | സ്വയം |
1991 | തുടർക്കഥ | സായ് കുമാർ, ശ്രീനിവാസൻ, മാതു | സ്വയം |
1990 | അപ്പു | മോഹൻലാൽ, സുനിത | ശ്രീകുമാരൻ തമ്പി |
1989 | അഥർവ്വം | മമ്മൂട്ടി, സിൽക് സ്മിത | ഷിബു ചക്രവർത്തി |
1988 | മനു അങ്കിൾ | മമ്മൂട്ടി, മോഹൻലാൽ, ലിസി | സ്വയം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.