Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോഷി സംവിധാനം ചെയ്ത 1986 ൽ പുറത്തിറങ്ങയ ഒരു മലയാള പ്രണയ നാടകീയ ചിത്രമാണ് ശ്യാമ . മമ്മൂട്ടിയും നാദിയ മൊയ്ദുവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് തോമസാണ് ഇത് നിർമ്മിച്ചത്.[2] ചിത്രം തമിഴിൽ ഉനക്കാഗവേ വാഗ്ഗിരേൻ എന്ന പേരിൽ പുനർനിർമ്മിച്ചു. [3] [4]
ശ്യാമ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജോയ് തോമസ് |
രചന | ഡെന്നീസ് ജോസഫ് |
തിരക്കഥ | ഡെന്നീസ് ജോസഫ് |
സംഭാഷണം | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മമ്മുട്ടി നദിയ മൊയ്തു ഉമ്മർ ലാലു അലക്സ് |
സംഗീതം | രഘുകുമാർ |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി,പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | എ ആർ ബാഷ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
ബാനർ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പ്രൊഡക്ഷൻസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തായ വിശ്വനാഥനെ (മമ്മൂട്ടി) ഭാര്യ ലക്ഷ്മിയുടെ(സുമലത) മരണത്തെക്കുറിച്ചുള്ള ചിന്തകൾ വേട്ടയാടപ്പെടുന്നു. പിന്നീട് അദ്ദേഹം തന്റെ സുഹൃത്തായ നായരുടെ (കെ.പി. ഉമ്മർ) മകളായ ശ്യാമയെ നദിയ മൊയ്തു) കണ്ടുമുട്ടുന്നു. ശ്യാമ കൊല്ലപ്പെട്ട തന്റെ കാമുകൻ ഹരിയുടെ (മുകേഷ്) മരണത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും മോചിതയായിട്ടില്ല. ശ്യാമ വിശ്വനാഥനോട് അടുപ്പം കാട്ടുന്നുവെങ്കിലും അയാൾ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ അദ്ദേഹം ശ്യാമയോട് സത്യം വെളിപ്പെടുത്തുന്നു. അയാൾ പട്ടണം വിടാൻ ശ്രമിച്ചെങ്കിലും സഹോദരൻ ചന്ദ്രൻ (ലാലു അലക്സ്) തടയുകയും അവർ വഴക്കിടുകയും ചെയ്യുന്നു. വിശ്വനാഥന് സംഘട്ടനത്തിൽ പരിക്കേറ്റു. ശ്യാമയും വിശ്വനാഥനും പരസ്പരം ആശ്വസിപ്പിക്കുകയും രമ്യതയിലാകുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.[5] [6] കിന്നാര എന്ന ഗുൽസാർ ചിത്രത്തിന്റെ ഒരംശമാണ് ഈ ചിത്രത്തിന്റെ കഥാതന്തുവെന്ന് ഡെന്നീസ് ജോസഫ് "ചരിത്രം എന്നിലൂടെ" എന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു.[7]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | വിശ്വനാഥൻ |
2 | നദിയ മൊയ്തു | ശ്യാമ |
3 | മുകേഷ് | ഹരികുമാർ |
4 | ലാലു അലക്സ് | ചന്ദ്രൻ |
5 | സുമലത | ലക്ഷ്മി |
6 | കെ.പി. ഉമ്മർ | മേനോൻ |
7 | മീന | ചന്ദ്രന്റെ അമ്മ |
8 | മാള അരവിന്ദൻ | അപ്പുക്കുട്ടൻ |
9 | അസീസ് | ജോൺ തോമസ് |
10 | പി.കെ. എബ്രഹാം | കൃഷ്ണൻ നമ്പ്യാർ |
11 | ലളിതശ്രീ | സിസ്റ്റർ |
12 | രാജൻ പി. ദേവ് | ഡാൻസ് മാസ്റ്റർ |
13 | തമ്പി കണ്ണന്താനം | പ്രസ് റിപ്പോർട്ടർ |
14 | ജോയ് തോമസ് | പ്രസ് റിപ്പോർട്ടർ |
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ചെമ്പരത്തിപ്പൂവേ ചൊല്ല് | കെ.എസ്. ചിത്ര | ഷിബു ചക്രവർത്തി | |
2 | ഏകാന്തം | പി. ജയചന്ദ്രൻ | ഷിബു ചക്രവർത്തി | |
3 | പൂങ്കാറ്റെ പോയി ചൊല്ലാമോ | ഉണ്ണി മേനോൻ, കെ.എസ്. ചിത്ര | ഷിബു ചക്രവർത്തി | |
4 | സ്വർണമേടുകളിൽ | പി. ജയചന്ദ്രൻ | പൂവച്ചൽ ഖാദർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.