From Wikipedia, the free encyclopedia
ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പാണ് കൊച്ചി-മുസിരിസ് ബിനാലെ 2016. 2016 ഡിസംബർ 12 ന് ആരംഭിച്ച മൂന്നാം ബിനാലെ 108 ദിവസം നീണ്ടു നിൽക്കും. 'ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ'എന്നതായിരിക്കും കലാകാരൻ സുദർശൻ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ'തലക്കെട്ട്. ചിത്ര, ശിൽപകലകളിൽ ഊന്നിയുള്ള പ്രദർശനങ്ങളോടൊപ്പം ഛായാഗ്രാഹണം, കവിത, സംഗീതം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്.[1]
കൊച്ചി-മുസിരിസ് ബിനാലെ 2016 കൊച്ചി മുസിരിസ് ബിനാലെ | |
---|---|
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2016 |
അവസാനം നടന്നത് | മാർച്ച് 29, 2017 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
2014<< - >>2018 |
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെ വേദികൾ സജ്ജീകരിക്കുന്നത്. പ്രദർശനങ്ങൾ കൂടാതെ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, വിദ്യാർത്ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പഠന കളരികൾ, ചലച്ചിത്ര പ്രദർശനം, സംഗീതപരിപാടി എന്നിങ്ങനെ ഒട്ടേറെ അനുബന്ധങ്ങളും ബിനാലെയിലുണ്ടാകും.
97 കലാകാരന്മാർ പങ്കെടുക്കുന്ന ബിനാലെയിൽ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണുള്ളത്. മിനിട്ടുകൾ മാത്രം നീളുന്നവ മുതൽ നാലു മണിക്കൂറിലേറെ ദൈർഘ്യമുള്ളവയുണ്ട്.
97 കലാകാരന്മാർ പങ്കെടുക്കുന്ന ബിനാലെയിൽ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണുണ്ടായിരുന്നു. മിനിട്ടുകൾ നീളുന്നവ മുതൽ നാലു മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോ പ്രതിഷ്ഠാപനങ്ങളായിരുന്നു കൊച്ചി - മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പ്രത്യേകത. . വോൾഡെർമാർ യൊഹാൻസണിന്റെ പ്രതിഷ്ഠാപനം തേഴ്സ്റ്റ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ വിഡിയോ ആണ്. കാറ്ററീന സ്ലേഡ്യറിന്റെ ഷൗം, ദ് പെർഫെക്ട് സൗണ്ട് എന്നീ രണ്ടു സൃഷ്ടികളാണുള്ളത്. ഉച്ചാരണ പരിപൂർണതയ്ക്കു പ്രശസ്തമായ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ഉച്ചാരണ പ്രശ്ന പരിഹാര ക്ലാസിലെ ദൃശ്യങ്ങളാണ് പെർഫക്ട് സൗണ്ട് എന്ന വിഡിയോയിൽ. ലെയ്റ്റൺ പിയേഴ്സ്-ത്രെഷോൾഡ് ഓഫ് അഫിനിറ്റി, ഹാന്ന തൂലിക്കി- സോഴ്സ് മൗത്ത് ലിക്വിഡ് ബോഡി, ഹാവിയെർ പെരസ്-എൻ പുന്റാസ്, എവാ ഷ്ലേഗൽ-പാലസ് ഓഫ് മെമ്മറി, ഏവ മഗ്യറോഷി-ലെന, സുലേഖ ചൗധരി-റിഹേഴ്സിങ് ദ് വിറ്റ്നസ്: ദ് ഭവാൽ കോർട്ട് കേസ്, ലിസ റെയ്ഹാന-നേറ്റീവ് പോർട്രെയ്റ്റ്സ്, കാറ്ററിന നെയ്ബുഗ്ര, ആൻഡ്രിസ് എഗ്ലിറ്റിസ്-വിൽ-ഒ-ദ്-വിസ്പ് എന്നിങ്ങനെ വ്യത്യസ്തമായ വിഡിയോ പ്രതിഷ്ഠാപനങ്ങൾ അവതരിപ്പിക്കപ്പെട്ടു.
കബീർ മൊഹന്തി നാലു മണിക്കൂർ നീളുന്ന 'സോങ് ഫോർ ആൻ ഏൻഷ്യന്റ് ലാൻഡ്' എന്ന പ്രതിഷ്ഠാപനം നാലു ഭാഗങ്ങളായാണ് ആസ്പിൻവാൾ വേദിയിൽ പ്രദർശിപ്പിക്കുന്നത്. ഇംഗ്ലണ്ടിൽ ജീവിക്കുന്ന മിഖായേൽ കാരികിസിന്റെ 'എയ്ന്റ് ഗോട്ട് നോ ഫിയർ' എന്ന വിഡിയോ ഇൻസ്റ്റലേഷൻപ്രതിഷ്ഠാപനം കുട്ടികൾക്കൊപ്പം ഒരു വർഷം ചെലവഴിച്ചു ചിത്രീകരിച്ചതാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരു വൈദ്യുത പദ്ധതി നശിപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ റാപ്പ് ഗാനങ്ങളുണ്ടാക്കുന്നു.
പരിസ്ഥിതിക്കു വിനാശം വരുത്തുന്നതിന്റെ അപകടങ്ങൾ ഓർമിപ്പിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ രവി അഗർവാളിന്റെ 'സംഘം ഡയലോഗ്' എന്ന വിഡിയോ പ്രതിഷ്ഠാപനം.. വൂ ടിയെൻ ചാങ്ങിന്റെ വിഡിയോ പ്രതിഷ്ഠാപനം, തായ്വനീസ് നാടോടി ഈണങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.