From Wikipedia, the free encyclopedia
ശബ്ദം, പ്രതിഷ്ഠാപനം, ശിൽപ്പം, ചിത്രം, അവതരണം, വീഡിയോ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളുടെ സഹായത്തോടെ സർഗാതമക സൃഷ്ടികൾ തീർക്കുന്ന കലാ കാരിയാണ് കമീൽ നൊർമെന്റ് (ജനനം ː1970)
കമീൽ നൊർമെന്റ് | |
---|---|
ജനനം | കമീൽ നൊർമെന്റ് അമേരിക്ക |
1970 ൽ അമേരിക്കയിൽ ജനിച്ചു. ഇപ്പോൾ നോർവെയിലെ ഓസ്ലോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. മൂന്ന് സംഗീതോപകരണങ്ങൾ ഉൾക്കൊള്ളുന്ന കമീൽ നൊർമെന്റ് ട്രയോ എന്ന സംഗീത ബാൻഡ് നയിക്കുന്നു. അപൂർവ്വവും നേരത്തെ ലോല വികാരങ്ങളുണർത്തുന്നത് എന്നു കാട്ടി പതിനഞ്ചാം നൂറ്റാണ്ടിൽ പള്ളി നിരോധിച്ചിരുന്ന ഗ്ലാസ് ആർമോണിക്ക, ഹാർഡിങ് ഫെൽ എന്ന നോർവീജിയൻ ഫിഡിൽ, ഇലക്ട്രിക് ഗിത്താർ എന്നിവയുൾപ്പെടുത്തിയാണ് കമീൽ നൊർമെന്റ് ട്രയോ എന്ന സംഗീത ബാൻഡിന്റെ അവതരണങ്ങൾ. ബി.ബി.സി., എൻ.ആർ.കെ. റേഡിയോ എന്നിവയുൾപ്പെടെ നിരവധി റേഡിയോ കേന്ദ്രങ്ങൾ കമീലിന്റെ സംഗീതം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.[1]
ഭാഷയുണ്ടാകുന്നതിനു മുൻപുള്ള കാലത്തെ ശബ്ദങ്ങളാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ ഒരുക്കിയിരിക്കുന്ന കമീൽ നോർമെന്റിന്റെ 'പ്രൈം' എന്ന സൃഷ്ടിയുടെ പ്രമേയം. മർമ്മരങ്ങളായും മന്ത്രോച്ചാരണങ്ങളായും മൂളലുകളായും തേങ്ങലുകളായുമൊക്കെ വാക്കുകളില്ലാത്ത സംഭാഷണങ്ങളിൽ അവ സന്ദർശകരെ തേടിയെത്തുന്നു. വിവിധ സംസ്കാരങ്ങളുടെ മിശ്രണമാണ് സൃഷ്ടിയിലുപയോഗിച്ചിരിക്കുന്ന മനുഷ്യസ്വരങ്ങൾ. ആഫ്രിക്കൻ-അമേരിക്കൻ ദേവാലയങ്ങളിൽ കേൾക്കുന്ന തേങ്ങൽ പോലെയുള്ള പ്രാർത്ഥന, ടിബറ്റൻ ബുദ്ധസന്യാസിമാരുടെ തൊണ്ടപ്പാട്ട്, ഓംകാരധ്വനി എന്നിങ്ങനെയുള്ള വേറിട്ട ശബ്ദങ്ങളും അവയുടെ സാംസ്കാരിക പശ്ചാത്തലവും ഇൻസ്റ്റലേഷൻ ഉപയോഗിക്കുന്നു.
ആസ്പിൻവാൾ ഹൗസിന് ചുറ്റുമുള്ള കടൽക്കാഴ്ച്ചകൾ ആസ്വദിക്കാനും വിശ്രമിക്കാനുമായി സന്ദർശകർ ഇരിക്കുന്ന ബെഞ്ചുകളിലാണ് 'പ്രൈം' എന്ന ഈ ഇൻസ്റ്റലേഷന്റെ ഭാഗമായ എക്സൈറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇവ പുറപ്പെടുവിക്കുന്ന ശബ്ദപരമ്പര ആദ്യം വിദൂരതയിൽ കേൾക്കുന്ന ശബ്ദങ്ങളെ പ്രതിധ്വനിപ്പിക്കുകയും പിന്നീട് അവയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങൾ കാണിച്ചുതരുകയും, ചെയ്യും. [2]
̆* വെനീസ് ബിനാലെയുടെ 2015 ലെ പതിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.