മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വിനയൻ സംവിധാനം ചെയ്ത് 2019 നവംബർ 1ന് പ്രദർശനത്തിനെത്തിയ ഒരു മലയാളം ഭാഷ ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് ആകാശഗംഗ 2 (English:Aakashaganga 2). 1999 ൽ റിലീസ് ചെയ്ത് വൻ വിജയം കൊയ്ത ആകാശഗംഗ എന്ന ചിത്രത്തിൻറ്റ രണ്ടാം ഭാഗമാണ് ഈ ചിത്രം. 20 വർഷങ്ങൾക്കു മുൻപ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.രമ്യ കൃഷ്ണൻ, ,ശ്രീനാഥ് ഭാസി,വിഷ്ണു വിനയ്,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഖദ, ഇടവേള ബാബു തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.ബിജിബാലാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് പരാജയം നേരിടേണ്ടി വന്നു.
ആകാശഗംഗ 2 | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | വിനയൻ |
രചന | വിനയൻ |
അഭിനേതാക്കൾ | രമ്യ കൃഷ്ണൻ ശ്രീനാഥ് ഭാസി പ്രവീണ സലീം കുമാർ സുനിൽ സുഖദ ധർമ്മജൻ ബോൾഗാട്ടി രാജാമണി ഹരീഷ് കണാരൻ |
സംഗീതം |
|
ഛായാഗ്രഹണം | പ്രകാശ് കുട്ടി |
ചിത്രസംയോജനം | അഭിലാഷ് വിശ്വാനന്ദ് |
സ്റ്റുഡിയോ | ആകാശ് ഫിലിംസ് |
വിതരണം | ആകാശ് ഫിലിംസ് സ്ട്രെയ്റ്റ് ലൈൻ സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 5 കോടി |
ചിത്രത്തിൽ ഭയം ജനിപ്പിക്കുന്ന ഒരു കഥാപാത്രമാണ് കത്തിക്കരിഞ്ഞ ചുടലയക്ഷി.ഈ കഥാപാത്രം ചെയ്തത് ശരണ്യ ആനന്ദാണ്.എട്ട് മണിക്കൂർ ആണ് ഈ കഥാപാത്രത്തിന്റെ മേക്കപ്പിന് ആവശ്യമായി വന്ന സമയം.നഗ്നയായ ചുടലയക്ഷിയെ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.എന്നാൽ ആ നഗ്നത അവ്യക്തമായ് മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. മുഖം പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള പേടിപ്പെടുത്തുന്ന ഈ കഥാപാത്രം കംപ്യൂട്ടർ ഗ്രാഫിക്സ് ആണെന്നാണ് പലരും കരുതിയത്.
ആകാശഗംഗയിലെ ഗംഗ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ റി-ക്രീയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ഗംഗയെ വീണ്ടും തിരശ്ശീലയിൽ എത്തിച്ചത്. ആരതി എന്ന കഥാപാത്രത്തോട് ഗംഗ സംസാരിക്കുന്ന സീൻ ഈ ചിത്രത്തിലുണ്ട്.
മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എം.ബിബി.എസ്സ് വിദ്യാർഥിനിക്ക് ഇരുപതു വയസ്സ്.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.
മാണിക്കശ്ശേരി കോവിലകത്തെ ദാസിപ്പെണ്ണ് പ്രതികാരദാഹിയായ ദുരാത്മാവായ കഥ പറഞ്ഞ ആദ്യ ഭാ ഗത്തിൽ നിന്ന് അൽപം മാറ്റങ്ങളോട് കൂടിയുള്ളതാണ് രണ്ടാം ഭാഗത്തിലെ കഥ.
മായയുടെ ശരീരത്തിൽ കുടിയേറിയ ഗംഗയുടെ ദുരാത്മാവിനെ മേപ്പാടൻ പ്രത്യേക കർമ്മം ചെയ്ത് മാറ്റിയതിൽ നിന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കഥയാണ് ചിത്രത്തിൽ. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും രണ്ടാം ഭാഗത്തിൽ മരണപ്പെട്ടതായാണ് കാണിക്കുന്നത്. തന്റെ കുഞ്ഞിന്റെ പ്രസവത്തോടെ മായയും മരണപ്പെടുന്നു. തുടർന്നുള്ള വർഷങ്ങളിൽ അമ്മ തമ്പുരാട്ടിയെയും കുടുംബത്തിലെ മറ്റുള്ളവരെയും കാത്തിരുന്നതും ദുർമരണമാണ്. എന്നെന്നേക്കുമായി മാണിക്കശ്ശേരി വിട്ടു പോയി എന്ന് കരുതിയ ചുടലയക്ഷിയുടെ ചെയ്തികളാണിതെന്നറിഞ്ഞ് മേപ്പാടൻ യക്ഷിയെ തളച്ച് തറവാടിലെ ക്ഷേത്രത്തിൽ കുടിയിരുത്തുന്നു. കാലങ്ങൾക്കിപ്പുറം മാണിക്കശ്ശരിയിൽ ഉണ്ണി വർമ്മയും(റിയാസ്) മകൾ ആരതിയും(വീണ നായർ) ഓപ്പോളും ഏതാനും പണിക്കാരും മാത്രമാണുള്ളത്. അനിഷ്ടങ്ങൾ ഒരുപാട് നടന്ന തറവാട്ടിൽ ജനിച്ചിട്ടും ആരതി ഒരു നിരീശ്വരവാദിയാണ്. പ്രേതത്തിൽ എന്നല്ല ദൈവത്തിൽ പോലും വിശ്വാസമില്ല. മെഡിക്കൽ വിദ്യാർത്ഥിയായ അവൾക്ക് ഉറ്റസുഹൃത്തുക്കളായ മൂവർ സംഘമുണ്ട്. അതിലൊരാളുമായി ആരതി ഇഷ്ടത്തിലാണ്. അങ്ങനെയിരിക്കെ ആത്മാക്കളുമായി സംസാരിക്കാൻ കഴിയുന്ന ഒരിടമുണ്ട് എന്ന് സുഹൃത്തുക്കളിലൊരാൾ ആരതിയോട് പറയുന്നു. വിശ്വാസമില്ലെങ്കിൽ കൂടി ഒന്ന് പരീക്ഷിച്ച് നോക്കാനായി അവരെല്ലാം തയ്യാറാകുന്നു. അതിനായി ദുർമന്ത്രവാദിനിയായ സൗമിനി ദേവിയുടെ (രമ്യ കൃഷ്ണൻ) ആശ്രമത്തിൽ അവരെല്ലാം എത്തുന്നു. ആരതിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് മായയുടെ ആത്മാവ് അവളോട് സംസാരിക്കുന്നു. സംസാരത്തിനിടെ അമ്മ സൂചിപ്പിച്ച ഒരു വസ്തു തേടിപ്പോയ ആരതി മാണിക്കശ്ശേരിയുടെ പേടിസ്വപ്നമായ ഗംഗയുടെ ആത്മാവിനെ മോചിതയാക്കുന്നു. തീർന്നു എന്ന് വിചാരിച്ചയിടത്ത് നിന്ന് ശേഷിച്ചതും നശിപ്പിക്കാനായി ആകാശഗംഗ തിരിച്ചു വരുന്നു.മുൻപ് രക്ഷിക്കാൻ മേപ്പാടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ജീവനോടയില്ല. തന്നെ ജീവനോടെ ചുട്ടുകൊന്ന കുടുംബത്തിലെ ബാക്കി സന്തതികളെയും നശിപ്പിക്കാൻ കലിതുള്ളി നിൽക്കുന്ന ആകാശഗംഗ കാലങ്ങൾ കൊണ്ട് പണ്ടത്തേക്കാളും കരുത്താർജിച്ചിരിക്കുന്നു. മാണിക്കശ്ശേരിയുമായി ബന്ധമുള്ളവരെല്ലാം പല രീതിയിൽ ഗംഗയുടെ വിശ്വരൂപം കാണാനിടയാകുന്നു.അമാവാസിയുടെ അന്ന് രാത്രി ആരതി മരണപ്പെടുമെന്ന് ഡോക്ടർ സൗമിനിയും,മേപ്പാടൻ തിരുമേനിയുടെ ഭാര്യയായ കൗസല്യ അന്തർജനവും(വഝലമേനോൻ) മറ്റും പ്രവചിക്കുന്നു. ഉണ്ണിക്കുട്ടൻ തമ്പുരാനെ അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് കമ്പനിയിൽ വച്ച് ചുടലയക്ഷിയായ ഗംഗ കൊലപ്പെടുത്തുന്നു. ആരതിയുടേയും, ഗോപീകൃഷ്ണൻറ്റയേയും വിവാഹം ഉറപ്പിക്കാൻ ഇരിക്കെയാണ് ഈ ദുരന്തം ഉണ്ടാകുന്നത്. അമാവാസി നാളിൽ തന്റെ ആശ്രമത്തിൽ ആരതിയെ എത്തിച്ചാൽ അവളെ ഗംഗയിൽ നിന്നും രക്ഷപ്പെടുത്താമെന്ന് ഡോക്ടർ സൗമിനി ഗോപീകൃഷ്ണനോടും, സുഹൃത്തുക്കളോടും പറയുന്നു.അങ്ങനെ ആരതിയെ ഗോപീകൃഷ്ണനും, സുഹൃത്തുക്കളും ആശ്രമത്തിൽ എത്തിക്കുന്നു. ആരതിയുടെ ശരീരത്തിലെ ഗംഗ എന്ന രക്തദാഹിയായ ആത്മാവിനെ തളയ്ക്കാൻ സൗമിനി തന്റെ അച്ഛൻ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായ അനന്തൻ തിരുമേനിയുടെ (ഹരീഷ് പേരടി) സഹായം തേടുന്നു.സൗമിനിയുടേയും, അനന്തൻ തിരുമേനിയുടെയും മന്ത്രങ്ങളുടെയും, ചെയ്തികൾക്കും മുന്നിൽ പരിജിതയായ ഗംഗ ആരതിയുടെ ശരീരം ഉപേക്ഷിച്ചു പൊയ്ക്കൊള്ളാമെന്ന് അവർക്ക് വാക്ക് നൽകുന്നു. ഗംഗയുടെ ആത്മാവ് വിട്ടൊഴിഞ്ഞ ആരതിയേയും കൂട്ടി എത്രയും പെട്ടെന്ന് ആശ്രമം വിട്ടു പോകാൻ സൗമിനി ഗോപീകൃഷ്ണനോടും സുഹൃത്തുക്കളോടും പറയുന്നു.അവർ അത് പോലെ ചെയ്യുന്നു.തുടർന്ന് തന്റെ ഇഷ്ടമൂർത്തിയുടെ മുന്നിൽ പ്രാർത്ഥിക്കാൻ നിൽക്കുന്ന സൗമിനിയെ പ്രതികാരമെന്നോണം ചുടലയക്ഷി(ഗംഗ) കൊല്ലുന്നു.പിന്നീട് ആ ആശ്രമം അഗ്നിക്ക് ഇരയാകുന്നു.
മാണിക്യശ്ശേരി തമ്പുരാട്ടി (ഫോട്ടോയിൽ മാത്രം)
ദേവൻ തമ്പുരാൻ (ഫോട്ടോയിൽ മാത്രം)
രാമവർമ്മ തമ്പുരാൻ (ഫോട്ടോയിൽ മാത്രം)
കൃഷ്ണൻ തമ്പുരാൻ (ഫോട്ടോയിൽ മാത്രം)
ഡെയ്സിയുടെ അമ്മ
ഈ ചിത്രത്തിന്റെ ചിത്രീകരണം 2019 ഏപ്രിൽ 24ന് പാലക്കാട് ആരംഭിച്ചു.കണ്ണൂർ,പളനി,തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ 2019 മാർച്ച് 4നാണ് വിനയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രത്തിന്റെ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2019 മാർച്ച് 4ന് തന്നെയാണ് റിലീസ് ചെയ്തത്.
ഒന്നാം ഭാഗത്തെക്കാൾ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിച്ച ഈ ചിത്രം 2019 നവംബർ 1ന് റിലീസ് ചെയ്തു.
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഈ ചിത്രം 5.75 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കി. ഈ ചിത്രം ഒരു ബോക്സ് ഓഫീസ് പരാജയമാണ്.
ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് ബോംബെയിലെ വൈഡ് ആംഗിൾ മീഡിയ എന്ന സ്ഥാപനം സ്വന്തമാക്കി.
ചിത്രത്തിന്റെ പ്രചരണമെന്നോണം ഒരു കവർസോങ് റിലീസ് ചെയ്തിരുന്നു . ആദ്യ ഭാഗത്തിൽ ചിത്ര ആലപിച്ച 'പുതുമഴയായി വന്നു' എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് കവർസോങ് ആയി ചെയ്തിരിക്കുന്നത്.'ആകാശഗംഗയിൽ പ്രശസ്ത ഗായിക കെ എസ് ചിത്ര പാടിയ 'പുതുമഴയായ്' എന്ന ഗാനം റീമിക്സ് ചെയ്ത്'ആകാശഗംഗ 2' ലും ഉപയോഗിക്കാനിയിരുന്നു അണിയറപ്രവർത്തകരുടെ ഉദ്ദേശം.പിന്നീട് ആ തീരുമാനം മാറ്റി ആദ്യ ഭാഗത്തിൽ നായകനായ റിയാസിന്റെ ഭാര്യയും ഗായികയുമായ ശബ്നയാണ് ഗാനം ആലപിച്ചത്. ആകാശഗംഗ 2ന്റെ ടീസറിലേയും ആകാശഗംഗ ആദ്യ പാർട്ടിലെയും ചില ഷോട്ടുകളാണ് ഇതിന്റെ വീഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത്.
ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയത് ഹരിനാരായണൻ ആണ്.പുതുമഴയായി വന്നു നീ എന്ന ആകാശഗംഗയിലെ പാട്ട് ബേണി ഇഗ്നേഷ്യസ് ഈ ചിത്രത്തിന് വേണ്ടി റീമിക്സ് ചെയ്തു.
ആകാശഗംഗ 2 | |
---|---|
സൗണ്ട് ട്രാക്ക് by ബിജിബാൽ ബേണി ഇഗ്നേഷ്യസ് | |
Released | 2019 |
Genre | ഫിലിം സൗണ്ട് ട്രാക്ക് |
Language | മലയാളം |
Producer | വിനയൻ |
ആകാശഗംഗ 2 | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "തുടികളുയരേ" | സിതാര കൃഷ്ണകുമാർ | ||||||||
2. | "പുതുമഴയായ് വന്നു നീ(റീമിക്സ്)" | കെ.എസ്സ് ചിത്ര |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.