From Wikipedia, the free encyclopedia
നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങളും, തിരശ്ചീനമായി ഇടവിട്ട് ചുവപ്പ് വെള്ള നിറങ്ങളിലുള്ള വരകളും ആലേഖനം ചെയ്തിട്ടുള്ള പതാകയാണ് അമേരിക്കൻ പതാക എന്ന് പൊതുവെ അറിയപ്പെടുന്ന, അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പതാക(ഇംഗ്ലീഷ്: flag of the United States of America). നീല പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചെറിയ നക്ഷത്രങ്ങൾക്ക് അഞ്ച്-മുനകളാണ് ഉള്ളത്. 9 വരികളിലായി ഈ നക്ഷത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഈ വരികളിൽ ഇടവിട്ട് ആറും അഞ്ചും നക്ഷത്രങ്ങളാണുള്ളത് (6,5,6,5,..6). ഇതിൽ മുകളിലേയും താഴത്തെയും വരികളിൽ 6 നക്ഷത്രങ്ങൾ വീതം ഉൾപ്പെടുത്തിയിരിക്കുന്നു.
പേര്കൾ | അമേരിക്കൻ കൊടി, നക്ഷത്രങ്ങളും വരകളും; ചുവപ്പ്, വെള്ള, നീല; Old Glory; The Star-Spangled Banner |
---|---|
ഉപയോഗം | National flag and ensign |
അനുപാതം | 10:19 |
സ്വീകരിച്ചത് | ജൂൺ 14, 1777 (ആദ്യത്തെ 13-നക്ഷത്ര രൂപം) ജൂലൈ 4, 1960 (ഇന്നത്തെ 50-നക്ഷത്ര രൂപം) |
മാതൃക | ചുവപ്പ്, വെള്ള വർണങ്ങളിൽ ഇടകൽന്ന തിരശ്ചീന വരകൾ; ദ്വജസ്തംഭ ഭാഗത്ത് മുകളിലായി, നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങൾ ഒൻപത് വരികളിലായിരേഖപ്പെടുത്തിയിരിക്കുന്നു. |
അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയാണ് ഈ 50 നക്ഷത്രങ്ങൾ പ്രതിനിധികരിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വരകൾ ബ്രിട്ടണിൽനിന്നും ആദ്യമായി സ്വാതന്ത്രയ്ം നേടിയ അമേരിക്കയിലെ ആദ്യത്തെ 13 കോളനികളെയാണ് സൂചിപ്പിക്കുന്നത്. ഈ പതിമൂന്ന് കോളനികളാണ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സംസ്ഥാനങ്ങൾ.[1] നക്ഷത്രങ്ങളും വരകളും(Stars and Stripes),[2] ഓൾഡ് ഗ്ലോറി (Old Glory),[3] സ്റ്റാർ സ്പാങ്ല്ഡ് ബാനർ (The Star-Spangled Banner) എന്നീ വിളിപേരുകളും ഈ പതാകയ്ക്കുണ്ട്.
നക്ഷത്രങ്ങളുടെ
എണ്ണം |
വരകളുടെ എണ്ണം | രൂപകല്പന(കൾ) | പുതിയ നക്ഷത്രം പ്രതിനിധീകരിക്കുന്ന
സംസ്ഥാനം |
പ്രയോഗത്തിലിരുന്ന സമയം | കാലദൈർഘ്യം |
---|---|---|---|---|---|
0 | 13 | നക്ഷത്രങ്ങൾക്ക് പകരമായി യൂണിയൻ ജാക്ക്, ചുവപ്പ്, വെള്ള വരകൾ പ്രതിനിധീകരിക്കുന്നത്: കണക്റ്റികട്ട്, ഡെലാവർ, ജോർജ്ജിയ, മേരിലാൻഡ്, മസാചുസെറ്റ്സ്, ന്യൂ ഹാംഷെയർ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, വടക്കൻ കരോലിന, പെൻസില്വാനിയ, റോഡ് ദ്വീപുകൾ, തെക്കൻ കരോലിന, വിർജീനിയ | ഡിസംബർ 3, 1775[4] – ജൂൺ14, 1777 | 1+1⁄2 വർഷങ്ങൾ | |
13 | 13 | കണക്റ്റികട്ട്, ഡെലാവർ, ജോർജ്ജിയ, മേരിലാൻഡ്, മസാചുസെറ്റ്സ്, ന്യൂ ഹാംഷെയർ, ന്യൂ ജേഷ്സി, ന്യൂ യോർക്ക്, നോർത്ത് കാലിഫോർണിയ, പെൻസിൽ വാനിയ, റോഡ് ദ്വീപുകൾ, തെക്കൻ കരോലിന, വിർജീനിയ | ജൂൺ 14, 1777 – May 1, 1795 | 18 വർഷങ്ങൾ | |
15 | 15 | വെർമണ്ട്, കെന്റകി | മേയ് 1, 1795 – ജൂലൈ3, 1818 | 23 വർഷങ്ങൾ | |
20 | 13 | ഇൻഡ്യാന, യൂയിസിയാന, മിസിസിപ്പി, ഒഹയോ, ടെന്നിസീ | ജൂലൈ 4, 1818 – ജൂലൈ3, 1819 | 1 വർഷം | |
21 | 13 | ഇല്ലിനോയി | ജൂലൈ 4, 1819 – ജൂലൈ3, 1820 | 1 വർഷം | |
23 | 13 | അലബാമ, മെയ്ൻ | ജൂലൈ 4, 1820 – ജൂലൈ3, 1822 | 2 വർഷങ്ങൾ | |
24 | 13 | മിസൗറി | ജൂലൈ 4, 1822 – ജൂലൈ3, 1836 1831 term "Old Glory" coined |
14 വർഷങ്ങൾ | |
25 | 13 | അർക്കൻസാസ് | ജൂലൈ 4, 1836 – ജൂലൈ3, 1837 | 1 വർഷം | |
26 | 13 | മിഷിഗൺ | ജൂലൈ 4, 1837 – ജൂലൈ3, 1845 | 8 വർഷങ്ങൾ | |
27 | 13 | ഫ്ലോറിഡ | ജൂലൈ 4, 1845 – ജൂലൈ3, 1846 | 1 വർഷം | |
28 | 13 | ടെക്സസ് | ജൂലൈ 4, 1846 – ജൂലൈ3, 1847 | 1 വർഷം | |
29 | 13 | അയവ | ജൂലൈ 4, 1847 – ജൂലൈ3, 1848 | 1 വർഷം | |
30 | 13 | വിങ്കോസിൻ | ജൂലൈ 4, 1848 – ജൂലൈ3, 1851 | 3 വർഷങ്ങൾ | |
31 | 13 | കാലിഫോർണിയ | ജൂലൈ 4, 1851 – ജൂലൈ3, 1858 | 7 വർഷങ്ങൾ | |
32 | 13 | മിന്നസ്സോട്ട | ജൂലൈ 4, 1858 – ജൂലൈ3, 1859 | 1 വർഷം | |
33 | 13 | ഒറിഗൺ | ജൂലൈ 4, 1859 – ജൂലൈ3, 1861 | 2 വർഷങ്ങൾ | |
34 | 13 | കാൻസാസ് | ജൂലൈ 4, 1861 – ജൂലൈ3, 1863 | 2 വർഷങ്ങൾ | |
35 | 13 | പടിഞ്ഞാറൻ വിർജീനിയ | ജൂലൈ 4, 1863 – ജൂലൈ3, 1865 | 2 വർഷങ്ങൾ | |
36 | 13 | നെവാഡ | ജൂലൈ 4, 1865 – ജൂലൈ3, 1867 | 2 വർഷങ്ങൾ | |
37 | 13 | നെബ്രാസ്ക | ജൂലൈ 4, 1867 – ജൂലൈ3, 1877 | 10 വർഷങ്ങൾ | |
38 | 13 | കൊളറാഡൊ | ജൂലൈ 4, 1877 – ജൂലൈ3, 1890 | 13 വർഷങ്ങൾ | |
43 | 13 | ഇഡാഹൊ, മൊണ്ടാന, വടക്കൻ ഡക്കോട്ട, തെക്കൻ ഡക്കോട്ട, വാഷിംഗ്ടൺ | ജൂലൈ 4, 1890 – ജൂലൈ3, 1891 | 1 വർഷം | |
44 | 13 | വയമിങ് | ജൂലൈ 4, 1891 – ജൂലൈ3, 1896 | 5 വർഷങ്ങൾ | |
45 | 13 | യൂറ്റ | ജൂലൈ 4, 1896 – ജൂലൈ3, 1908 | 12 വർഷങ്ങൾ | |
46 | 13 | ഓക്ക്ലഹോമ | ജൂലൈ 4, 1908 – ജൂലൈ3, 1912 | 4 വർഷങ്ങൾ | |
48 | 13 | അരിസോണ, ന്യൂ മെക്സിക്കൊ | ജൂലൈ 4, 1912 – ജൂലൈ3, 1959 | 47 വർഷങ്ങൾ | |
49 | 13 | അലാസ്ക | ജൂലൈ 4, 1959 – ജൂലൈ3, 1960 | 1 വർഷം | |
50 | 13 | ഹവായ് | ജൂലൈ 4, 1960 – ഇന്നു വരെ | 64 വർഷങ്ങൾ |
ഇന്ന് കാണുന്ന 50നക്ഷത്രങ്ങളുള്ള പതാകയുടെ രൂപകല്പന റോബർട്ട് ജി. ഹെഫ്റ്റ് (Robert G. Heft) എന്നയാളാണ് ചെയ്തിരിക്കുന്നത്.ഹെഫ്റ്റിന് അന്ന് 17 വയസ്സായിരുന്നു പ്രായം. 1958 ഹൈസ്കൂൾ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഹെഫ്റ്റ് ഇത് രൂപകല്പനചെയ്തത്. അന്ന് അദ്ദേഹത്തിന് B− ഗ്രേഡാണ് ഇതിന് ലഭിച്ചത്. പിന്നീട് ദേശീയപതാകയ്ക്കായി ഹെഫ്റ്റിന്റെ രൂപകല്പന തിരഞ്ഞെടത്തതിനുശേഷം അധ്യാപകൻ B− ഗ്രേഡിനെ A ഗ്രേഡിലേക്ക് ഉയർത്തുകയുണ്ടായി .
4 U.S.C. § 1; 4 U.S.C. § 2 എന്നീ അനുഛേദങ്ങളിൽ ദേശീയപതാകയുടെ നിർമ്മാണത്തിൽ പാലിക്കേണ്ട അളവുകളെകുറിച്ച് പറയുന്നുണ്ട്. അത് പ്രകാരം അളവുകളുടെ വിവരണം ഇങ്ങനെയാണ് :
പേര് | വാസ്തവത്തിൽ | ആപേക്ഷികം | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
CIELAB D65 | മൺസെൽ | CIELAB D50 | sRGB | GRACoL 2006 | ||||||||||||||
L* | a* | b* | H | V/C | L* | a* | b* | R | G | B | 8-bit hex | C | M | Y | K | |||
വെളുപ്പ് | 88.7 | −0.2 | 5.4 | 2.5Y | 8.8/0.7 | 100.0 | 0.0 | 0.0 | 1.000 | 1.000 | 1.000 | #FFFFFF |
.000 | .000 | .000 | .000 | ||
ഓൾഡ് ഗ്ലോറി ചുവപ്പ് | 33.9 | 51.2 | 24.7 | 5.5R | 3.3/11.1 | 39.9 | 57.3 | 28.7 | .698 | .132 | .203 | #B22234 |
.196 | 1.000 | .757 | .118 | ||
ഓൾഡ് ഗ്ലോറി നീല | 23.2 | 13.1 | −26.4 | 8.2PB | 2.3/6.1 | 26.9 | 11.5 | −30.3 | .234 | .233 | .430 | #3C3B6E |
.886 | .851 | .243 | .122 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.