ഇന്ത്യാന (Indiana) വടക്കേ അമേരിക്കയിലെ മദ്ധ്യപടിഞ്ഞാറൻ, ഗ്രേറ്റ് ലേക്ക് മേഖലകളി‍ൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് . അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഇന്ത്യാനാപോളിസ് ആണ്. 1816 ഡിസംബർ 11നു പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. മിഷിഗൻ തടാക തീരത്താണ് ഇന്ത്യാനയുടെ സ്ഥാനം. ഇന്ത്യാനായുടെ അതിരുകൾ വടക്കുകിഴക്ക് മിഷിഗൺ തടാകം, പടിഞ്ഞാറ് ഇല്ലിനോയി, കിഴക്ക് ഒഹായോ, തെക്കും തെക്കുകിഴക്കും കെന്റക്കി, വടക്ക് മിഷിഗൺ എന്നിങ്ങനെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽവച്ച് വലിപ്പത്തിൽ 38ആം സ്ഥാനവും ജനസംഖ്യയിൽ 17ആം സ്ഥാനവുമാണ് ഇന്ത്യാനയ്ക്കുള്ളത്.

വസ്തുതകൾ
The State of Indiana
Thumb Thumb
Flag of Indiana ചിഹ്നം
വിളിപ്പേരുകൾ: The Hoosier State
ആപ്തവാക്യം: The Crossroads of America
Thumb
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Indiana അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര്Hoosier (see notes) [1]
തലസ്ഥാനംIndianapolis
ഏറ്റവും വലിയ നഗരംIndianapolis
ഏറ്റവും വലിയ മെട്രോ പ്രദേശംIndianapolis-Carmel MSA
വിസ്തീർണ്ണം യു.എസിൽ 38th സ്ഥാനം
 - മൊത്തം36,418 ച. മൈൽ
(94,321 ച.കി.മീ.)
 - വീതി140 മൈൽ (225 കി.മീ.)
 - നീളം270 മൈൽ (435 കി.മീ.)
 - % വെള്ളം1.5
 - അക്ഷാംശം37° 46′ N to 41° 46′ N
 - രേഖാംശം84° 47′ W to 88° 6′ W
ജനസംഖ്യ യു.എസിൽ 15th സ്ഥാനം
 - മൊത്തം6,345,289 (2007 est.) [2]
 - സാന്ദ്രത169.5/ച. മൈൽ  (65.46/ച.കി.മീ.)
യു.എസിൽ 17th സ്ഥാനം
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Hoosier Hill
Wayne County[3]
1,257 അടി (383 മീ.)
 - ശരാശരി689 അടി  (210 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംOhio River and mouth of Wabash River
Posey County[3]
320 അടി (98 മീ.)
രൂപീകരണം  December 11, 1816 (19th)
ഗവർണ്ണർMike Pence (R)
ലെഫ്റ്റനന്റ് ഗവർണർBecky Skillman (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Richard Lugar (R)
Evan Bayh (D)
U.S. House delegation List
സമയമേഖലകൾ 
 - 80 countiesEastern UTC-5/-4
 - 12 counties in
Evansville and
Gary Metro Areas
Central: UTC-6/-5
ചുരുക്കെഴുത്തുകൾ IN US-IN
വെബ്സൈറ്റ്www.in.gov
അടയ്ക്കുക

ഒരു യു.എസ്. പ്രദേശമായിത്തീരുന്നതിനുമുൻപ്, തദ്ദേശീയ ജനതകളുടെയും ചരിത്രപരമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുടെയും വ്യത്യസ്ത സംസ്കാരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യാനയിൽ നിലനിന്നിരുന്നു. ഒരു പ്രദേശമായി സ്ഥാപിതമായതിനു ശേഷം ഇൻഡ്യാനയിലെ കുടിയേറ്റ മാതൃകകൾ കിഴക്കൻ ഐക്യനാടുകളിൽ നിലനിന്നിരുന്ന പ്രാദേശിക സാംസ്കാരിക വിഭജനത്തെ പ്രതിഫലിപ്പിച്ചു. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രാഥമികമായി സംസ്ഥാനത്തിൻറെ ഏറ്റവും വടക്കേ ശ്രേണിയിൽ കുടിയേറിയത്. മദ്ധ്യ ഇന്ത്യാനയിൽ മിഡ്-അറ്റ്ലാൻറിക് സംസ്ഥാനങ്ങളിൽനിന്നും സമീപത്തെ ഒഹിയോയിൽനിന്നുള്ള കുടിയേറ്റക്കാരും തെക്കൻ ഇന്ത്യാനയിൽ കെൻറുക്കി, ടെന്നസി തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുമാണ് വാസമുറപ്പിച്ചത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.