വിദ്യ ബാലൻ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണു് വിദ്യ ബാലൻ(ജനനം – ജനുവരി 1 1979[1]) . പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും. കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.
വിദ്യ ബാലൻ | |
---|---|
ജനനം | (1979-01-01) 1 ജനുവരി 1979 (45 വയസ്സ്) |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് മുംബൈ |
തൊഴിൽ | നടി |
സജീവ കാലം | 1995, 2003–present |
Works | Full list |
ജീവിതപങ്കാളി(കൾ) | സിദ്ധാർത്ഥ് റോയ് കപൂർ (m. 2012) |
പുരസ്കാരങ്ങൾ | Full list |
Honours | പത്മ ശ്രീ (2014) |
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ – 2003). “പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാർ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.[2][3][4] ആറു ഫിലിംഫെയർ പുരസ്കാരങ്ങളും ആറു സ്ക്രീൻ പുരസ്കാരങ്ങളും ഒരു ദേശീയപുരസ്കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബർ 14-ന് വിദ്യ, സിദ്ധാർത്ഥ് റോയ് കപൂർ എന്ന സിനിമ നിർമ്മാതാവുമായി വിവാഹിതയായി.