ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണു് വിദ്യ ബാലൻ(ജനനം – ജനുവരി 1 1979[1]) . പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും. കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.

വസ്തുതകൾ വിദ്യ ബാലൻ, ജനനം ...
വിദ്യ ബാലൻ
Thumb
വിദ്യാ ബാലൻ 2012 ൽ
ജനനം (1979-01-01) 1 ജനുവരി 1979  (46 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് മുംബൈ
തൊഴിൽനടി
സജീവ കാലം1995, 2003–present
സംഭാവനകൾFull list
ജീവിതപങ്കാളിസിദ്ധാർത്ഥ് റോയ് കപൂർ (m. 2012)
അവാർഡുകൾFull list
ബഹുമതികൾപത്മ ശ്രീ (2014)
അടയ്ക്കുക

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ – 2003). “പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാർ ഹിറാനി സം‌വിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.[2][3][4] ആറു ഫിലിംഫെയർ പുരസ്കാരങ്ങളും ആറു സ്ക്രീൻ പുരസ്കാരങ്ങളും ഒരു ദേശീയപുരസ്കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബർ 14-ന് വിദ്യ, സിദ്ധാർത്ഥ് റോയ് കപൂർ എന്ന സിനിമ നിർമ്മാതാവുമായി വിവാഹിതയായി.

വ്യക്തിജീവിതം

ഇ.ടി.സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി.ആർ. ബാലന്റേയും സരസ്വതി ബാലന്റേയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിൽ[5] 1979 ജനുവരി 1-ന് ആണ് വിദ്യ ബാലന്റെ ജനനം.[6][7]ഹിന്ദി, മറാഠി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകൾ വിദ്യയ്ക്ക് നന്നായി വഴങ്ങുമെങ്കിലും തന്റെ വീട്ടിൽ തമിഴും മലയാളവും ചേർന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് വിദ്യ പറഞ്ഞിട്ടുണ്ട്.[8] വിദ്യയുടെ ചേച്ചി പ്രിയ ബാലൻ, പരസ്യചിത്രീകരണരംഗത്ത് ജോലി ചെയ്യുന്നു.[6]

മുംബൈയിലെ ചേംബൂറിലാണ് വിദ്യ വളർന്നത്. സെയിന്റ് ആന്റണി ഗേൾസ് ഹൈസ്കൂളിലാണ് വിദ്യ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[9][10]ഷബാന ആസ്മി, മാധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തിൽ പ്രചോദിതയായി നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാൻ വിദ്യ ആഗ്രഹിച്ചിരുന്നു.[11][12] തന്റെ പതിനാറാമത്തെ വയസ്സിൽ ഏക്താ കപൂർ നിർമ്മിച്ച 'ഹം പാഞ്ച്' എന്ന ടെലിവിഷൻ പരമ്പരയിൽ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വിദ്യ തന്റെ അഭിനയജീവിതത്തിനു തുടക്കമിട്ടു.[13][14] ഈ പരമ്പര വിജയമായതോടുകൂടി അനുരാഗ് ബസു മറ്റൊരു പരമ്പരയിലെ വേഷം വിദ്യയ്ക്ക് നൽകിയെങ്കിലും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിദ്യ അത് വേണ്ടെന്ന് വച്ചു.[15] വിദ്യാഭ്യാസം പൂർണ്ണമാക്കിയിട്ട് അഭിനയരംഗത്തേയ്ക്ക് പോയാൽ മതിയെന്ന് വിദ്യയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനനുസരിച്ച്[11] വിദ്യ മുംബൈയിലെ സെന്റ് സേവിയേർസ് കോളേജിൽ ചേർന്ന് സോഷ്യോളജിയിൽ ബിരുദം നേടുകയും പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.[16][17]

സ്വകാര്യജീവിതം

മുംബൈയിലെ ഖർ എന്ന സ്ഥലത്താണ് വിദ്യ സ്ഥിരതാമസമാക്കിയിട്ടുള്ളത്.[18] വിദ്യ കർണ്ണാടിക് സംഗീതം അഭ്യസിക്കുകയും ഭരതനാട്യം, കഥക് എന്നീ നാട്യരൂപങ്ങൾ കുറച്ച് കാലത്തോളം പഠിക്കുകയും ചെയ്തു.[19] മതങ്ങളെക്കുറിച്ചുള്ള വിദ്യയുടെ അഭിപ്രായം ഇങ്ങനെയാണ്, "ദൈവത്തിൽ ധാരാളം വിശ്വാസമുള്ള, ദൈവവുമായി ധാരാളം സംസാരിക്കാറുള്ള ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ സംഘടിതമായ രീതിയിലുള്ള ഇപ്പോഴത്തെ മതത്തിന്റെ രീതിയിൽ എനിക്ക് വിശ്വാസമില്ല.".[11] സസ്യാഹാരിയായ വിദ്യയെ പേട്ട (PETA) 2011-ൽ ഏറ്റവും സുന്ദരിയായ സസ്യാഹാരിയായി തിരഞ്ഞെടുത്തിരുന്നു.[20] തന്റെ ശരീരഭാരത്തിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകാറുള്ള കാരണത്താൽ വിദ്യ പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാവാറുണ്ട്.[21][22][23]

കൂടെ ജോലി ചെയ്യുന്ന നടന്മാരുമായി പ്രേമബന്ധം ഉള്ളതായി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഓരോ തവണയും വിദ്യ അത് നിഷേധിച്ചിട്ടുണ്ട്.[24][25] തന്റെ ശരീരഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തന്റെ മുൻ-ബന്ധം തകർന്നതെന്ന് 2009-ൽ വിദ്യ പറഞ്ഞത് വിവാദമായിരുന്നു. "തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തി തന്റെ കൂടെ നിന്നില്ലെങ്കിൽ ആരും തകർന്ന് പോകും. അങ്ങനെ ഒരു വ്യക്തി തുടർച്ചയായി എന്നിൽ കുറ്റം കണ്ട് പിടിക്കാൻ തുടങ്ങി. ആ ബന്ധത്തിൽ നിന്ന് മാറിനിൽക്കേണ്ടത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു."[26] ആ വ്യക്തി ആരെന്ന് വിദ്യ വെളിപ്പെടുത്തിയില്ലെങ്കിലും, അത് വിദ്യയുടെ കൂടെ കിസ്മത് കണക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന ഷാഹിദ് കപൂർ ആണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.[27] എന്നാൽ ഷാഹിദ് കപൂർ ഈ ആരോപണങ്ങൾ നിഷേധിച്ചു.[28] 2012-ൽ മെയിൽ ഒരു അഭിമുഖത്തിനിടെ താൻ യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി.[29] 2012 ബാന്ദ്രയിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരായി.[30]

വിദ്യ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്. 2011 മാർച്ചിൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് സംഘടിപ്പിച്ച 'എർത്ത് അവർ' എന്ന പരിപാടിക്ക് വിദ്യ പ്രചാരണം നൽകിയിരുന്നു.[31] കൊൽക്കത്തയിൽ നിന്ന് പ്രവർത്തിക്കുന്ന ചൈൽഡ് ഇൻ നീഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നോൺ-പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടി വിദ്യ ഒരിക്കൽ പ്രചാരണം നടത്തുകയുണ്ടായി.[32] 2012 സെപ്റ്റമ്പറിൽ ഉത്തർ പ്രദേശിലെ മിർസാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീശക്തിയും കുട്ടികളുടെ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും വിദ്യ പ്രചാരണം നടത്തി.[33] സ്ത്രീശക്തിയുടെ ഉന്നമനത്തിനു വിദ്യ നടത്തുന്ന സംഭാവനകൾ കണക്കിലെടുത്ത് 2012-ൽ കൊൽകത്ത ചേമ്പർ ഓഫ് കൊമേർസ് നൽകുന്ന 'പ്രഭ കൈതാൻ പുരസ്കാർ' എന്ന പുരസ്കാരം വിദ്യയ്ക്ക് നൽകപ്പെട്ടു. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിദ്യ.[34] ഇന്ത്യയിലെ പൊതുശൗച്യം വർദ്ധിപ്പിക്കാനായി ഭാരതസർക്കാൻ നടത്തുന്ന പരിപാടികളുടെ പ്രചാരക കൂടിയാണ് വിദ്യ.[35]

അവാർഡുകൾ

  • 2006 മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം (പരിണീത)
  • 2006 മികച്ച പുതുമുഖ നടിക്കുള്ള സ്റ്റാർ സ്ക്രീൻ പുരസ്കാരം (പരിണീത)
  • 2006 മികച്ച പുതുമുഖ നടിക്കുള്ള സ്സീ സിനി പുരസ്കാരം (പരിണീത)
  • 2006 മികച്ച പുതുമുഖ നടിക്കുള്ള ഐ ഐ എഫ് എ (IIFA) പുരസ്കാരം (പരിണീത)
  • 2011 മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം [36]
  • 2014 പത്മശ്രീ പുരസ്കാരം

അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംകഥാപാത്രം
2003ഭലോ ദേക്കോആനന്ദി
2005പരിണീതലോലിത
2006ലഗേ രഹോ മുന്നാഭായിജാഹ്നവി
2007ഗുരുമീനു സക്സെന
2007സലാം ഇഷ്ക്തെഹ്സീബ് രൈണ
2007ഏകലവ്യരാജേശ്വരി
2007ഹേ ബേബിഇഷ
2007ഭൂൽ ഭുലൈയ്യഅവ്നി/മഞ്ജുലിക
2008ഹല്ല ബോൽസ്നേഹ
2008കിസ്മത് കണക്ഷൻപ്രിയ
2009പാ വിദ്യ
2010ഇഷ്ഖിയ ക്രിഷ്ണ വർമ
2011നൊ വൺ കിൽഡ് ജസ്സിക്കസുബ്രീന ലാൽ
2011ഉറുമിഭൂമി/മാക്കം
2011താങ്ക്യൂകിഷന്റെ ഭാര്യ
2011ദം മാരോ ദംMrs. കമ്മത്ത്
2011ദി ഡേർട്ടി പിക്ചർസിൽക്ക്/രേഷ്മ
2012കഹാനിവിദ്യ ബാഗ്ച്ചി
2019ശകുന്തള ദേവി- ഹ്യൂമൻ കംപ്യൂട്ടർശകുന്തള ദേവി
2022 ജൽസ മായ മേനോൻ
അടയ്ക്കുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.