ലഗേ രഹോ മുന്നാഭായി

From Wikipedia, the free encyclopedia

ലഗേ രഹോ മുന്നാഭായി

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് വിധു വിനോദ് ചോപ്ര നിർമ്മിച്ച് 2006ൽ പുറത്തിറങ്ങിയ ഹിന്ദി ഹാസ്യ ചലച്ചിത്രമാണ് ലഗേ രഹോ മുന്നാഭായി(ഹിന്ദി: लगे रहो मुन्नाभाई).മുന്നാഭായി പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്.മുന്നാഭായിക്കും(സഞ്ജയ് ദത്ത്) സർക്കീട്ടിനുമൊപ്പം(അർഷാദ് വർഷി) ഗാന്ധിജിയും(ദിലീപ് പ്രഭാവൽക്കർ) ഇതിൽ ഒരു കഥാപാത്രമാണ്.

വസ്തുതകൾ ലഗേ രഹോ മുന്നാഭായി, സംവിധാനം ...
ലഗേ രഹോ മുന്നാഭായി
Thumb
തിയേറ്റർ പോസ്റ്റർ
സംവിധാനംരാജ്കുമാർ ഹിറാനി
നിർമ്മാണംവിധു വിനോദ് ചോപ്ര
കഥവിധു വിനോദ് ചോപ്ര
രാജ്കുമാർ ഹിറാനി
തിരക്കഥരാജ്കുമാർ ഹിറാനി
അഭിജാത് ജോഷി
അഭിനേതാക്കൾസഞ്ജയ് ദത്ത്
അർഷാദ് വർഷി
ജിമ്മി ഷെർഗിൽ
വിദ്യാ ബാലൻ
ദിയാ മിർസ
ബൊമൻ ഇറാനി
സംഗീതംശന്തനു മോയിത്ര
ഛായാഗ്രഹണംസി.കെ. മുരളീധരൻ
ചിത്രസംയോജനംരാജ്കുമാർ ഹിറാനി
വിതരണംവിധു വിനോദ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 1 സെപ്റ്റംബർ 2006 (2006-09-01)
[1]
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ് 12 കോടി[2]
സമയദൈർഘ്യം144 മിനുറ്റ്സ്
ആകെ 118.57 കോടി[3]
അടയ്ക്കുക

മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണെങ്കിലും മുന്നയും സർക്കീട്ടുമല്ലാതെ ആ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ രണ്ടാം ചിത്രത്തിലില്ല.എന്നാലും ആദ്യ ചിത്രത്തിലെ മിക്ക അഭിനേതാക്കളും ലഗേ രഹോ മുന്നാഭായിയിലും അഭിനയിക്കുന്നുണ്ട്.

ചിത്രം തിയേറ്ററിൽ വൻവിജയം നേടിയതിനു പുറമെ നിരൂപകരാലും പ്രശംസിക്കപ്പെട്ടു.മികച്ച തിരക്കഥയടക്കം നാലു ദേശീയപുരസ്കാരങ്ങളും ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചു.[4] ചിത്രം ഗാന്ധിയൻ ആശയങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ കാരണമായി.[5]

ഇതിവൃത്തം

മുംബൈയിലെ ഒരു ഗുണ്ടയായ(ഭായി) മുന്നാഭായി(സഞ്ജയ് ദത്ത്) ജാഹ്നവി(വിദ്യാ ബാലൻ) എന്ന റേഡിയോ അവതാരകയിൽ ആകൃഷ്ടനാകുന്നു.ഗാന്ധിജയന്തി ദിനത്തിൽ റേഡിയോ നടത്തുന്ന പരിപാടിയിൽ ഗാന്ധിജിയെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫസറാണ് താനെന്ന വ്യാജേന മുന്ന പങ്കെടുക്കുന്നു.എന്നാൽ ജാഹ്നവിയുമായി വീണ്ടും സന്ധിക്കാൻ അവസരം കിട്ടിയതിനെ തുടർന്ന് കള്ളി പൊളിയാതിരിക്കാൻ ഗാന്ധിജിയെക്കുറിച്ച് പഠിക്കാൻ മുന്ന തീരുമാനിക്കുന്നു.ഒരു ഗ്രന്ഥശാലയിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വയിച്ചു കൊണ്ടിരിക്കുമ്പോൾ മുന്നയ്ക്ക് മുൻപിൽ ഗാന്ധിജി(ദിലീപ് പ്രഭാവൽക്കർ) പ്രത്യക്ഷപ്പെടുന്നു.മുന്നയ്ക്ക് മാത്രമേ ഗാന്ധിജിയെ കാണാൻ സാധിക്കുന്നുള്ളു.തുടർന്ന് ജാഹ്നവിയോടൊപ്പം റേഡിയോവിൽ തങ്ങളെ ഫോണിൽ വിളിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തനിക്കു മാത്രം ദൃശ്യനായ ഗാന്ധിജിയുടെ ഉപദേശപ്രകാരം മുന്ന പോംവഴി നിർദ്ദേശിക്കുന്നു.ജാഹ്നവി പരിപാലിക്കുന്ന സെക്കന്റ് ഇന്നിംഗ്സ് എന്ന വൃദ്ധസദനം മുന്നയറിയാതെ മുന്നയുടെ ശിങ്കിടി സർക്കീട്ടിനെ(അർഷാദ് വർഷി) കൊണ്ട് ലക്കിസിംഗ് (ബൊമൻ ഇറാനി) ഒഴിപ്പിക്കുന്നു.ഇതറിയുന്ന മുന്നയെ തന്നെ തടഞ്ഞാൽ ജാഹ്നവിയോട് മുന്ന ഒരു ഗുണ്ടയാണെന്ന കാര്യം വേളിപ്പെടുത്തുമെന്ന് ലക്കിസിംഗ് ഭീഷണിപ്പെടുത്തുന്നു.തുടർന്ന് ലക്കിസിംഗിനെതിരെ ഗാന്ധിയൻ രീതിയിൽ മുന്ന പ്രതിഷേധിക്കുന്നതും അനന്തര സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ അഭിനേതാവ്, കഥാപാത്രം ...
അഭിനേതാവ്കഥാപാത്രം
സഞ്ജയ് ദത്ത്മുരളീപ്രസാദ് ശർമ്മ അഥവാ മുന്നാഭായി
വിദ്യാ ബാലൻജാഹ്നവി
അർഷാദ് വർഷിസർകേശ്വർ അഥവാ സർക്കീട്ട്
ദിലീപ് പ്രഭാവൽക്കർഗാന്ധിജി
ബൊമൻ ഇറാനിലക്കിസിംഗ്
ദിയാ മിർസസിമ്രൻ,ലക്കിസിംഗിന്റെ മകൾ
ജിമ്മി ഷെർഗിൽവിക്ടർ ഡിസൂസ,റേഡിയോവിലൂടെ മുന്നയുടെ സഹായം തേടുന്ന ഒരാൾ
അടയ്ക്കുക

കൂടുതൽ വായനയ്ക്ക്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.