വടക്കേ ലണ്ടനിലെ ടോട്ടൻഹാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ് ടോട്ടനം ഹോട്ട്സ്പർ. 'സ്പർസ്' , 'ലില്ലിവൈറ്റ്സ്' തുടങ്ങിയ വിളിപ്പേരുകളുള്ള ടോട്ടനം ഹോട്ട്സ്പർ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് . നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഈ ക്ലബ്ബ് 1882ൽ സ്ഥാപിതമായി . വൈറ്റ് ഹാർട്ട് ലെയിൻ ആണ് ടോട്ടൻഹാമിന്റെ പ്രധാന കളിക്കളം . ക്ലബ്ബിന്റെ പുതിയ പരിശീലനക്കളമാണ് എൻഫീൽഡ് ഗ്രൗണ്ട് .

വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
ടോട്ടനം ഹോട്ട്സ്പർ
Thumb
പൂർണ്ണനാമംടോട്ടൻഹാം ഹോട്ട്സ്പർ ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾസ്പർസ്, ലില്ലിവൈറ്റ്സ്
സ്ഥാപിതം1882; 142 വർഷങ്ങൾ മുമ്പ് (1882) (ഹോട്ട്സ്പർ എഫ്.സി. എന്ന പേരിൽ)
മൈതാനംവൈറ്റ് ഹാർട്ട് ലെയിൻ
(കാണികൾ: 36,310[1])
ഉടമഎനിക് ഇന്റർനാഷണൽ ലിമിറ്റഡ്
ചെയർമാൻഇംഗ്ലണ്ട് ഡാനിയേൽ ലെവി
മാനേജർPortugal ആന്ദ്രെ വില്ലാ ബോവാസ്
ലീഗ്പ്രീമിയർ ലീഗ്
2012-13പ്രീമിയർ ലീഗ്, 5-ആം സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Thumb
Thumb
 
ഹോം കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
എവേ കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
മൂന്നാം കിറ്റ്
അടയ്ക്കുക

1901ൽ തങളുടെ ആദ്യത്തെ എഫ്.എ. കപ്പ് നേട്ടത്തോടെ ഫൂട്ബോൾ ലീഗ് വന്നതിനു ശേഷം ലീഗിലില്ലാതെ പ്രസ്തുത നേട്ടം കൈവരിച്ച ഏക ക്ലബ്ബായി ടോട്ടൻഹാം . ലീഗ് കപ്പ് , എഫ്.എ. കപ്പ് എന്നീ കിരീടങൾ 1960-61 സീസണിൽ നേടി ഈ ഇനങളിൽ ഇരട്ട കിരീടം കരസ്തമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ക്ലബ്ബ് , 1963ൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് കിരീട വിജയത്തോടെ യുവേഫയുടെ ക്ലബ് മൽസരങളിൽ കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , 1972ൽ യുവേഫ കപ്പിന്റെ പ്രഥമ ജേതാക്കളായതോടെ രണ്ട് പ്രധാന വ്യത്യസ്ത യൂറോപ്യൻ ക്ലബ് മത്സര കിരീടങൾ നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , തുടങിയവ ടോട്ടൻഹാം ഹോട്സ്പർ കൈവരിച്ച നേട്ടങ്ങളാണ് . കഴിഞ്ഞ ആറു ദശാബ്ദങ്ങളിലോരോന്നിലും ഒരു പ്രധാന കിരീടമെങ്കിലും നേടിയ ക്ലബ്ബെന്ന റെക്കോർഡ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി സ്പർസ് പങ്കിടുന്നു .

'ടു ഡെയർ ഈസ് ടു ഡു' എന്നതാണ് ക്ലബ്ബിന്റെ ആപ്തവാക്യം . ഫുട്ബോൾ പന്തിൽമേൽ നിൽക്കുന്ന മത്സര കോഴിയാണ് ക്ലബ് മുദ്ര.

ടോട്ടൻഹാമിന്റെ ചിരവൈരികളാണ് വടക്കൻ ലണ്ടനിൽ നിന്നു തന്നെയുള്ള ആർസനൽ . ഇവർ തമ്മിലുള്ള മത്സരങ്ങൾ 'നോർത് ലണ്ടൻ ഡെർബി' എന്ന് അറിയപ്പെടുന്നു . ആർസനിലു പുറമെ ചെൽസി , വെസ്റ്റ് ഹാം തുടങ്ങിയ ഫുട്ബോൾ ക്ലബുകളും സ്പർസിന്റെ മത്സര വൈരികളാണ്.

കളിക്കാർ

ഒന്നാംനിര ടീം

പുതുക്കിയത്: 2 February 2020[2][3]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

കൂടുതൽ വിവരങ്ങൾ നമ്പർ, സ്ഥാനം ...
നമ്പർ സ്ഥാനം കളിക്കാരൻ
1 ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് (captain)[4]
4 ബെൽജിയം പ്രതിരോധ നിര ടോബി ആൽ‌ഡർ‌വെയറെൽഡ്
5 ബെൽജിയം പ്രതിരോധ നിര ജാൻ വെർട്ടോൻഗെൻ
6 കൊളംബിയ പ്രതിരോധ നിര ഡേവിൻസൺ സാഞ്ചസ്
7 ദക്ഷിണ കൊറിയ മുന്നേറ്റ നിര സോൺ ഹ്യൂങ് മിൻ
8 ഇംഗ്ലണ്ട് മധ്യനിര ഹാരി വിങ്ക്സ്
10 ഇംഗ്ലണ്ട് മുന്നേറ്റ നിര ഹാരി കെയ്ൻ (vice-captain)
11 അർജന്റീന മധ്യനിര എറിക് ലമേല
12 കെനിയ മധ്യനിര വിക്ടർ വന്യാമ
13 നെതർലൻഡ്സ് ഗോൾ കീപ്പർ മൈക്കൽ വോം
15 ഇംഗ്ലണ്ട് മധ്യനിര എറിക് ഡിയർ
17 ഫ്രാൻസ് മധ്യനിര മൂസ്സ സിസോക്കോ
നമ്പർ സ്ഥാനം കളിക്കാരൻ
18 അർജന്റീന മധ്യനിര ജിയോവാനി ലോ സെൽസോ
19 ഇംഗ്ലണ്ട് മധ്യനിര റയാൻ സെസെഗ്നൻ
20 ഇംഗ്ലണ്ട് മധ്യനിര ഡെലി അലീ
21 അർജന്റീന പ്രതിരോധ നിര ഹുവാൻ ഫോയ്ത്ത്
22 അർജന്റീന ഗോൾ കീപ്പർ പോളോ ഗസ്സാനിഗ
23 നെതർലൻഡ്സ് മധ്യനിര സ്റ്റീവൻ ബെർഗ്വൻ
24 Ivory Coast പ്രതിരോധ നിര സെർജ് ഓറിയർ
27 ബ്രസീൽ മധ്യനിര ലൂക്കാസ് മൗറ
28 ഫ്രാൻസ് മധ്യനിര ടാങ്കുയ് ഡോംബെലെ
30 Portugal മധ്യനിര ഗെഡ്‌സൺ ഫെർണാണ്ടസ് (ബെൻഫിക്കയിൽ നിന്ന് വായ്പയിൽ)
33 വെയ്‌ൽസ് പ്രതിരോധ നിര ബെൻ ഡേവിസ്
അടയ്ക്കുക

വായ്‌പ കൊടുത്ത കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

കൂടുതൽ വിവരങ്ങൾ നമ്പർ, സ്ഥാനം ...
നമ്പർ സ്ഥാനം കളിക്കാരൻ
9 നെതർലൻഡ്സ് മുന്നേറ്റ നിര Vincent Janssen (at Fenerbahçe for the 2017–18 season)[5]
14 ഫ്രാൻസ് മധ്യനിര Georges-Kévin N'Koudou (at Burnley for the 2017–18 season)[6]
നമ്പർ സ്ഥാനം കളിക്കാരൻ
25 ഇംഗ്ലണ്ട് മധ്യനിര Josh Onomah (at Aston Villa for the 2017–18 season)[7]
38 യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ നിര Cameron Carter-Vickers (at Ipswich Town for the 2017–18 season)[8]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.