നൈൽ നദി
ആഫ്രിക്കയിലെ നദി / From Wikipedia, the free encyclopedia
നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്.[2] (അറബിയിൽ : النيل an-nīl, ഈജിപ്ഷ്യനിൽ : iteru, എന്നാൽ നദി ) 6,650 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻകരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച് വിവാദങ്ങൾ നിലവിലുണ്ട്. പരമ്പാരഗതമായി നൈലിനാണ് ഏറ്റവും നീളം കൂടുതൽ എന്നായിരുന്നു കരുതി വന്നിരുന്നത് എങ്കിലും അടുത്തകാലത്തായി ബ്രസീലിലും പെറുവിലും നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ആമസോണും അതിനോട് ചേർന്ന കായലും ചേർന്നഭാഗമാണ് ഏറ്റവും നീളം ഏറിയത് എന്നാണ്.[3][4][5][6] വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. എന്നാൽ തടാകത്തിന് നല്ല നീളമുള്ള പോഷകനദികൾ ഉണ്ട്. ഇതിൽ കഗേര നദി ആണ് ഏറ്റവും നീളമേറിയത്. ടാൻസാനിയയിലെ ബുകോബ പട്ടണത്തിൽ നിന്ന് ഉത്ഭവിക്കുന്നു. എന്നാൽ പലരും ഈ നീട്ടം കണക്കാക്കാത്തതിനാൽ നൈലിന് ഏറ്റവും നീളം ഏറിയ നദി എന്ന സ്ഥാനം നഷ്ടപ്പെടുന്നു [7] ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.ഉഗാണ്ടയിലെ ജിൻജ എന്ന സ്ഥലത്തുനിന്നു വിക്ടോറിയ തടാക ത്തിന്റെ ഭാഗത്തുവെച്ച് ഉൽഭവിച്ച് ഈജിപ്റ്റിന്റെ വടക്ക് ഭാഗത്ത് മെഡിറ്റേറിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.
നൈൽ നദി | |
---|---|
Countries | ഈജിപ്ത്, സുഡാൻ, തെക്കേ സുഡാൻ, എത്യോപിയ, ഉഗാണ്ട, കോംഗോ, കെനിയ, ടാൻസാനിയ, റുവാണ്ട, ബുറുഡ് |
Major cities | Jinja, Juba, Khartoum, Cairo |
Physical characteristics | |
പ്രധാന സ്രോതസ്സ് | White Nile Burundi 2,000 m (6,600 ft) 02°16′56″S 29°19′53″E |
രണ്ടാമത്തെ സ്രോതസ്സ് | Blue Nile Lake Tana, Ethiopia 12°02′09″N 037°15′53″E |
നദീമുഖം | Mediterranean Sea Nile Delta, Egypt Sea level 30°10′N 31°09′E |
നീളം | 6,650 km (4,130 mi)[n 1] |
വീതി |
|
ആഴം |
|
Discharge |
|
Discharge (location 2) | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 3,400,000 km2 (1,300,000 sq mi) |