മോനിഷ
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മോനിഷ ഉണ്ണി ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരമായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ[2]. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.
വസ്തുതകൾ മോനിഷ ഉണ്ണി, ജനനം ...
മോനിഷ ഉണ്ണി | |
---|---|
ജനനം | (1971-01-24)24 ജനുവരി 1971[1] |
മരണം | 5 ഡിസംബർ 1992(1992-12-05) (പ്രായം 21) |
മരണ കാരണം | കാറപകടം |
ദേശീയത | ഭാരതീയൻ |
തൊഴിൽ | സിനിമാനടി, നർത്തകി |
സജീവ കാലം | 1986–1992 |
അറിയപ്പെടുന്നത് | നഖക്ഷതങ്ങൾ പെരുന്തച്ചൻ കമലദളം അധിപൻ ഉന്ന നിനച്ചേൻ പാട്ടുപഠിച്ചേൻ |
അടയ്ക്കുക