നഖക്ഷതങ്ങൾ
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രി, പാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്, മോനിഷ, സലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ ആണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.
നഖക്ഷതങ്ങൾ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഗായത്രി പാർവ്വതി |
രചന | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | വിനീത് തിലകൻ മോനിഷ സലീമ |
സംഗീതം | ബോംബെ രവി |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഗായത്രി സിനിമ |
റിലീസിങ് തീയതി | ഏപ്രിൽ 11 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 140 മിനിറ്റ് |
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
വിനീത് | രാമു |
തിലകൻ | |
ജഗന്നാഥ വർമ്മ | |
പി. ജയചന്ദ്രൻ | |
ബഹദൂർ | |
മോനിഷ | ഗൌരി |
സലീമ | ലക്ഷ്മി |
കവിയൂർ പൊന്നമ്മ |
സംഗീതം
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" എന്ന ഗാനത്തിന്റെ ആലാപനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി... | കെ.എസ്. ചിത്ര |
കേവല മർത്ത്യഭാഷ കേൾക്കാത്ത... | പി. ജയചന്ദ്രൻ[1] |
നീരാടുവാൻ നിളയിൽ നീരാടുവാൻ... | കെ.ജെ. യേശുദാസ് |
വ്രീളാഭരിതയായ്... | പി. ജയചന്ദ്രൻ |
ആരേയും ഭാവഗായകനാക്കും... | കെ.ജെ. യേശുദാസ് |
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | എം.എസ്. മണി |
കല | എസ്. കോന്നനാട് |
വസ്ത്രാലങ്കാരം | നടരാജൻ, ബാലകൃഷ്ണൻ |
നൃത്തം | ശ്രീധരൻ |
പരസ്യകല | പി.എൻ. മേനോൻ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | മൊണാലിസ |
നിർമ്മാണ നിയന്ത്രണം | ആർ.എസ്. മണി |
നിർമ്മാണ നിർവ്വഹണം | ആർ.കെ. നായർ |
പുരസ്കാരങ്ങൾ
- മികച്ച നടി – മോനിഷ
- മികച്ച ഗായിക – കെ.എസ്. ചിത്ര
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.