![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5d/Blausen_0390_EyeAnatomy_Sectional.png/640px-Blausen_0390_EyeAnatomy_Sectional.png&w=640&q=50)
കണ്ണിന്റെ ആന്റീരിയർ ചേമ്പർ
From Wikipedia, the free encyclopedia
കണ്ണിലെ ഐറിസിനും കോർണിയയ്ക്കും ഇടയിലുള്ള അക്വസ് ഹ്യൂമർ നിറഞ്ഞ അറയാണ് ആന്റീരിയർ ചേമ്പർ.[1] ഹൈഫീമ, ആന്റീരിയർ യൂവിയൈറ്റിസ്, ഗ്ലോക്കോമ എന്നിവ ആന്റീരിയർ ചേമ്പറുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്. ഹൈഫീമയിൽ, രക്തസ്രാവത്തിന്റെ ഫലമായി ആന്റീരിയർ ചേമ്പറിൽ രക്തം നിറയുന്നു, സാധാരണയായി മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് കണ്ണിന് പരിക്കേറ്റാൽ ഇത് ഉണ്ടാകാം. ഐറിസിനെയും സീലിയറി ബോഡിയേയും ബാധിക്കുന്ന ഒരു അസുഖമാണ് ആന്റീരിയർ യുവിയൈറ്റിസ്. ഇത് മൂലം ആന്റീരിയർ ചേമ്പറിൽ ഇൻഫ്ലമേറ്ററി ലക്ഷണങ്ങൾ ഉണ്ടാകും. ഗ്ലോക്കോമയിൽ, ട്രാബെക്കുലർ മെഷ്വർക്കിൽ അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിന്റെ ഫലമായി ഇൻട്രാഒക്യുലർ മർദ്ദം വർദ്ധിച്ച് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ സംഭവിച്ച് ഒടുവിൽ അന്ധതയിലേക്ക് നയിക്കുന്നു.
കണ്ണിന്റെ ആന്റീയർ ചേമ്പർ | |
---|---|
![]() മനുഷ്യനേത്രത്തിന്റെ മുൻഭാഗം, വലതുവശത്ത് ആന്റീരിയർ ചേമ്പർ അടയാളപ്പെടുത്തിയിരിക്കുന്നു. | |
![]() മനുഷ്യ നേത്രത്തിന്റെ സ്കീമാറ്റിക് ഡയഗ്രം. | |
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | camera anterior bulbi oculi |
Acronym(s) | AC |
MeSH | D000867 |
TA | A15.2.06.003 |
FMA | 58078 |
Anatomical terminology |
കണ്ണിന്റെ ആന്റീരിയർ ചേമ്പറിന്റെ ആഴം 1.5 മില്ലിമീറ്റർ മുതൽ 4.0 മില്ലിമീറ്റർ വരെ വ്യത്യാസപ്പെടുന്നു. ശരാശരി ആഴം ഏകദേശം 3.0 മില്ലിമീറ്ററാണ്. പ്രായമാകുമ്പോഴും, ദീർഘദൃഷ്ടി ഉള്ള കണ്ണുകളിലും ഈ അറയുടെ ആഴം കുറയാൻ സാധ്യതയുണ്ട്. ആഴം 2.5 മില്ലിമീറ്ററിൽ താഴെയാകുമ്പോൾ ആംഗിൾ ക്ലോഷർ ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത വർദ്ധിക്കുന്നു.