അലക്സാണ്ട്രിയ
ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരം / From Wikipedia, the free encyclopedia
ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാണ്ട്രിയ. الإسكندرية
അലക്സാണ്ട്രിയ | ||||||||
---|---|---|---|---|---|---|---|---|
Clockwise from top: View of Shatby district and Suez Canal street, skyline of the eastern district (Sharq), Stanley Bridge, Montaza Palace, Bibliotheca Alexandrina and the statue of Ptolemy II Philadelphus, Planetarium Science Center (with corniche in the background). | ||||||||
Nicknames: മെഡിറ്ററേനിയന്റെ മണവാട്ടി, മെഡിറ്റെറേനിയന്റെ പവിഴം, Aleks | ||||||||
Coordinates: 31°12′N 29°55′E | ||||||||
രാജ്യം | ഈജിപ്ത് | |||||||
ഗവർണ്ണറേറ്റ് | അലക്സാണ്ഡ്രിയ | |||||||
സ്ഥാപിതം | 331 ബി.സി. | |||||||
സ്ഥാപിച്ചത് | മഹാനായ അലക്സാണ്ഡർ | |||||||
• ഗവർണ്ണർ | Mohamed Taher El-Sherif[1][2] | |||||||
• ആകെ | 2,679 ച.കി.മീ.(1,034 ച മൈ) | |||||||
ഉയരം | 5 മീ(16 അടി) | |||||||
(2021[3]) | ||||||||
• ആകെ | 5,381,000 | |||||||
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,200/ച മൈ) | |||||||
Demonyms | Alexandrian, Alexandrine (അറബി: إسكندراني) | |||||||
സമയമേഖല | UTC+2 (EST) | |||||||
Postal code | 21500 | |||||||
ഏരിയ കോഡ് | (+20) 3 | |||||||
വെബ്സൈറ്റ് | Alexandria.gov.eg |
41 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്തിലെ 80%-ഓളം കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണ്.
ഉത്തര-മദ്ധ്യ ഈജിപ്തിൽ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപവും സൂയസിൽ നിന്നുള്ള എണ്ണ പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിലായുള്ള സ്ഥാനം മൂലം മുൻ കാലങ്ങളിൽ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവർത്തിച്ചിരുന്നു.
പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീങ്ങൾ കീഴടക്കുന്നത്വ രെ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.
അലക്സാണ്ട്രിയയിലെ ദീപസ്തംഭം, അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.