ട്രയാസ്സിക് കാലത്തു ജീവിച്ചിരുന്ന വിഭാഗത്തിൽ പെട്ട ജീവികൾ ആണ് പ്രെസ്റ്റോസൂക്കിഡേ . ആ കാലഘട്ടത്തിലെ കരയിലെ പ്രധാന ഇര പിടിയൻ ആയിരുന്നു ഇവ . ഫോസ്സിലുകൾ കിട്ടിയിട്ടുള്ളത് യൂറോപ്പ് , ഇന്ത്യ , ആഫ്രിക്ക , അര്ജന്റീന , ബ്രസീൽ എന്നി രാജ്യങ്ങളിൽ നിന്നാണ് . എരിത്രോസൂക്കിഡേകൾക്ക് ശേഷം ആവിർഭവിച്ച ഇവ അവയെ അപേക്ഷിച്ചു വലുതായിരുന്നു, ഉദ്ദേശം 2.5 മുതൽ 7 മീറ്റർ വരെ ആയിരുന്നു ഇവയുടെ നീളം.
പ്രെസ്റ്റോസൂക്കിഡേ | |
---|---|
Mounted skeleton of Prestosuchus at the American Museum of Natural History. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
ക്ലാഡ്: | Loricata |
Family: | †Prestosuchidae Romer, 1966 |
Genera | |
See text. |
വർഗ്ഗീകരണം
1957 ൽ ആണ് ഈ കുടുംബത്തിൽ പെട്ടവക്ക് പ്രെസ്റ്റോസൂക്കിഡേ എന്ന പേര് നൽകിയത്. മാണ്ഡസൂക്കസ്, പ്രെസ്റ്റോസൂക്കസ് എന്നിവയെ ഉൾക്കൊള്ളിച്ചാണ് ഈ കുടുംബത്തെ വിപുലീകരിച്ചിട്ടുള്ളത് ,[1] ഇപ്പോൾ 7 ജനുസുകളെ ഈ കുടുംബത്തിനടിയിൽ വർഗ്ഗീകരിച്ചിരിക്കുന്നു .
പരിണാമം
ട്രയാസ്സിക് കാലത്തിന്റെ മധ്യത്തിൽ ആവിർഭവിച്ച ഈ കുടുംബം അന്ത്യ ട്രയാസ്സിക് വരെ നിലനിന്നിരുന്നു ( മാണ്ഡസൂക്കസ് മുതൽ സൗരോസൂക്കസ് വരെ ).
പ്രെസ്റ്റോസൂക്കിഡേകളുടെ പ്രതേകതകൾ
വലിയ തലയോട്ടി , വളഞ്ഞതും പരന്നതും ഒരം ഉള്ളതുമായ പല്ലുകൾ , നിവർന്ന കൈ കാലുകൾ (നാലുകാലിൽ ആണ് നടന്നിരുന്നത് ) , നീളമുള്ള ചെറിയ സിഗ്മയോയിഡ് ആകൃതി ഉള്ള തുടയെല്ല് (S- ആകൃതി).[2]
ജനുസുകളുടെ പട്ടിക
Genus | Authors | Year | Status | Age | Location | Unit | Description | Images |
---|---|---|---|---|---|---|---|---|
ബാക്ടറാകൊട്ടോമസ് |
Gower | 1999 | Valid | Late Ladinian | ജർമ്മനി | Kupferzell, Crailsheim and Vellberg-Eschenau | ||
ഡെക്യൂറിയസൂക്കസ് |
França Ferigolo Langer |
2011 | Valid | Ladinian | ബ്രസീൽ | സാന്റാ മറിയ ശിലാക്രമം | ||
കറമുറു |
Kischlat | 2000 | Junior synonym | മധ്യ ട്രയാസ്സിക് | ബ്രസീൽ | സാന്റാ മറിയ ശിലാക്രമം | Probable synonym of Prestosuchus | |
"മാണ്ഡസൂക്കസ് " |
Charig | 1957 | Nomen nudum | മധ്യ ട്രയാസ്സിക് | ടാൻസാനിയ | മാണ്ഡ ശിലാക്രമം | Nomen nudum, probable synonym of Ticinosuchus | |
പ്രെസ്റ്റോസൂക്കസ് |
Huene | 1942 | Valid | അന്ത്യ ട്രയാസ്സിക് | ബ്രസീൽ | സാന്റാ മറിയ ശിലാക്രമം | ||
സൗരോസൂക്കസ് |
Reig | 1959 | Valid | Late Carnian | അർജന്റീന | Ischigualasto Formation | ||
റ്റിസിനോസൂക്കസ് |
Krebs | 1965 | Valid | Late Anisian | സ്വിറ്റ്സർലാന്റ് ഇറ്റലി | Mittlere Grenzbitumenzone | ||
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.