തുടലി
From Wikipedia, the free encyclopedia
ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് തുടലി.(ശാസ്ത്രീയനാമം: Ziziphus xylopyrus). ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു.[1] ഇതിന്റെ തടി വയറ്റിലെ അസുഖത്തിന് മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന് മുള്ളുണ്ട്.[2] നീലവരയൻ കോമാളി ശലഭത്തിന്റെ പ്രധാന ഭക്ഷണസസ്യമാണ്.
- സമാനപേരിലുള്ള വൻതുടലിയെക്കുറിച്ചറിയാൻ, ദയവായി വൻതുടലി കാണുക.
വസ്തുതകൾ Ziziphus xylopyrus, ശാസ്ത്രീയ വർഗ്ഗീകരണം ...
Ziziphus xylopyrus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Ziziphus |
Species: | Z. xylopyrus |
Binomial name | |
Ziziphus xylopyrus Hochst. ex A.Rich. | |
അടയ്ക്കുക