ഗൗറ്റെങ്
From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഗൗറ്റെങ് (ഇംഗ്ലീഷ്: Gauteng (/ɡɔːˈtɛŋ/; Sotho pronunciation [xɑ́úˈtʼèŋ̀])). "സ്വർണത്തിന്റെ ഭൂമി" എന്നാണ് ഗൗറ്റെങ് എന്ന പദത്തിനർത്ഥം. വിസ്തൃതിയിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെറിയ പ്രവിശ്യയാണ് ഗൗറ്റെങ് .[3] . ജൊഹാനസ്ബർഗാണ് ഗൗറ്റെങിന്റെ തലസ്ഥാനം.
ഗൗറ്റെങ് | ||
---|---|---|
| ||
Motto(s): നാനാത്വത്തിൽ ഏകത്വം | ||
ദക്ഷിണാഫ്രിക്കയിലെ ഗൗത്തെങ്കിന്റെ സ്ഥാനം | ||
രാജ്യം | ദക്ഷിണാഫ്രിക്ക | |
സ്ഥാപിതം | 28 ഏപ്രിൽ 1994 | |
തലസ്ഥാനം | ജൊഹനാസ്ബർഗ് | |
ജില്ലകൾ | List
| |
• പ്രെമിയർ | ഡേവിഡ് മഖുറ (എ.എൻ.സി) | |
• ആകെ | 18,176 ച.കി.മീ.(7,018 ച മൈ) | |
•റാങ്ക് | 9th in South Africa | |
ഉയരത്തിലുള്ള സ്ഥലം | 1,913 മീ(6,276 അടി) | |
• ആകെ | 1,22,72,263 | |
• കണക്ക് (2015) | 1,32,00,300 | |
• റാങ്ക് | 1st in South Africa | |
• ജനസാന്ദ്രത | 680/ച.കി.മീ.(1,700/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 1st in South Africa | |
• Black African | 74.1% | |
• White | 19.1% | |
• Coloured | 3.5% | |
• Indian or Asian | 2.6% | |
• Zulu | 17.8% | |
• English | 14.3% | |
• Afrikaans | 13.8% | |
• Sotho | 11.6% | |
• Northern Sotho | 10.6% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-GT | |
വെബ്സൈറ്റ് | www |
പഴയ ട്രാൻസ്വാൾ പ്രവിശ്യ വിഭജിച്ചാണ്, 1994 ഏപ്രിൽ 27ന് ഈ പ്രവിശ്യ രൂപികരിച്ചത്. പ്രിട്ടോറിയ–വിറ്റ്വാറ്റെർസ്രാൻഡ്–വെറീനിഗിങ് (PWV) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1994 ഡിസംബറിലാണ് "ഗൗറ്റെങ്" എന്ന് പേര് മാറ്റിയത്.[4] വിസ്തൃതിയിൽ ഏറ്റവും ചെറുതാണെങ്കിലും, ഏറ്റവും അധികം നഗരവൽക്കരിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യയാണ് ഗൗറ്റെങ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവുംവലിയ നഗരമായ ജൊഹനാസ്ബർഗ്,ദക്ഷിണാഫ്രിക്കയുടെ ഭരണനിർവ്വഹണ തലസ്ഥാനമായ, പ്രിട്ടോറിയ, മറ്റ് വ്യാവസായിക നഗരങ്ങളായ മിഡ്രാന്റ് , വാൻഡെർബിജ്ല്പാർക് തുടങ്ങിയവയെല്ലാം ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. As of 2015[update], 132 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ, ദക്ഷിണാഫ്രിക്കയിലെത്തന്നെ ഏറ്റവും ജനംഖ്യയുള്ള പ്രവിശ്യയാണ് ഇത്.[1]