പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിലെ വള്ളുവനാട് ആശുപത്രിയിലാണ് എന്റെ ജനനം. ഞാൻ താമസിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപ്പേരൂരിലെമണ്ണുത്തി എന്ന സ്ഥലത്താണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
വിക്കിയിൽ
29 സെപ്റ്റംബർ 2007 മുതൽ വിക്കിയിൽ അംഗമാണ്. മലയാളം വിക്കിപീഡിയയിൽ നാളിതുവരേയായി ഇവിടെ കാണുന്നത്രയും തിരുത്തലുകളുണ്ട്.
വിക്കിപീഡിയൻ എന്ന നിലക്ക് എന്റെ ഇഷ്ടവിഷയം കായികമാണ്. പ്രധാനമായും ക്രിക്കറ്റുംഫുട്ബോളും. വിക്കിപീഡിയയിൽ ഞാൻ നിർമ്മിച്ച അഥവാ തറക്കല്ലിട്ട താളുകളുടെ പട്ടിക ഇവിടെ കാണാം. ബോഡിലൈൻ, ലയണൽ മെസ്സി എന്നിവ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളാക്കിയതിൽ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു.