മലയാളം വിക്കിപീഡിയ
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പ് / From Wikipedia, the free encyclopedia
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ.[1] അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.
വസ്തുതകൾ വിഭാഗം, ലഭ്യമായ ഭാഷകൾ ...
Screenshot | |
വിഭാഗം | ഇന്റർനെറ്റ് വിജ്ഞാനകോശ പദ്ധതി |
---|---|
ലഭ്യമായ ഭാഷകൾ | മലയാളം |
ഉടമസ്ഥൻ(ർ) | വിക്കിമീഡിയ ഫൗണ്ടേഷൻ |
യുആർഎൽ | ml.wikipedia.org |
വാണിജ്യപരം | അല്ല |
അംഗത്വം | ഐച്ഛികം |
ആരംഭിച്ചത് | 2002 |
അടയ്ക്കുക