എന്റെ സ്വന്തം സ്ഥലം തൃശ്ശൂർ ജില്ലയിലെ തളിക്കുളം ഗ്രാമം...
ഇപ്പോൾ ഞാൻ കേരള ഗ്രാമീൺ ബാങ്കിൽ ജോലി ചെയ്യുന്നു...
ഞാൻ ഒരു പ്രകൃതി സ്നേഹിയാണ്.
നായകളെ വളരെയധികം ഇഷ്ടപ്പെടുന്നു.
മൃഗങളെയും പക്ഷികളെയും നിരീക്ഷിക്കാനും ചിത്രമെടുക്കാനും ഇഷ്ടപ്പെടുന്നു. കംപ്യൂട്ടർ ഗെയിമുകൾ എന്റെ ഇഷ്ട മേഖലയാണ്
“ |
ഞാൻ സ്വപ്നങ്ങളെക്കുറിച്ചു സംസാരിച്ചു....
അവൾ നാളെകളെക്കുറിച്ചും...
എനിക്കു മുകളിൽ പാറിയ കൊടികളുടെ നിറം ചുവപ്പായിരുന്നു....
അവൾക്കായ് ഞാൻ മനസ്സിൽ സൂക്ഷിച്ച പനിനീർ പൂവിനും...
സ്വപ്നങ്ങളിൽ വന്ന വിപ്ലവപുലരിക്കായി ഇറങ്ങിത്തിരിച്ചപ്പോൾ - ആ പനിനീർപൂ ഞാൻ നൽകാൻ മറന്നു...എൻറെ മനസ്സും...
പിന്നെ എനിക്കായ് കാത്തിരുന്നവരുടെ കൂട്ടത്തിൽ അവളുണ്ടായിരുന്നോ...അറിയില്ല...
എങ്കിലും...
എനിക്കായ് വിടർന്ന പ്രഭാതത്തിന്റെ നിറം ചുവപ്പായിരുന്നു...
വേദനകളുടെ... ചോരയുടെ... ചുവപ്പ്
പ്രതീക്ഷകളുടെ... കാത്തിരിപ്പിന്റെ... ചുവപ്പ്
സ്വപ്നങ്ങളുടെ... പ്രണയത്തിന്റെ... ചുവപ്പ്
|
” |