വിക്കിപീഡിയ:ലേഖന രക്ഷാസംഘം
From Wikipedia, the free encyclopedia
ഇവിടെ അംഗമാകാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈജ്ഞാനിക നിലവാരമുള്ള ഏതെങ്കിലും ലേഖനം ഇവിടെ നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്നു, പക്ഷേ അത് നീക്കം ചെയ്യപ്പെടേണ്ടതല്ല എന്ന് തോന്നുന്നുവെങ്കിൽ, അല്ലെങ്കിൽ അത് വളരെ ദയനീയമായി എഴുതപ്പെട്ടതോ, അക്ഷരത്തെറ്റുള്ളതോ, വൃത്തിയാക്കേണ്ടതോ, അവലംബങ്ങളുടെ അഭാവമുള്ളതോ ആണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ സേവനം ഇവിടെ ആവശ്യമുണ്ട്. വൈജ്ഞാനിക നിലവാരമില്ലാത്തതോ, വിക്കിപീഡിയ എന്തൊക്കെയല്ല നയത്തിനെതിരായ ലേഖനങ്ങൾ തീർച്ചയായും നീക്കം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, നന്നാക്കാനും, നന്നായി തിരുത്തിയെഴുതാൻ പറ്റിയതുമായ ലേഖനങ്ങൾ മികച്ചതാക്കുക തന്നെ വേണം.
- ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാൻ ഇവിടെ നോക്കുക. ലേഖനം രക്ഷപ്പെടുത്താനുള്ള പട്ടികയിൽ പെടുത്താൻ നിർദ്ദേശങ്ങൾ കാണുക.
നോട്ടീസ്: ലേഖന രക്ഷാസംഘത്തിലേക്ക് സഹായം ആവശ്യമുണ്ട്. എല്ലാവരുടേയും ശ്രദ്ധ സംരക്ഷിക്കേണ്ട ലേഖനങ്ങളിലേക്കും ഒറ്റവരി ലേഖനങ്ങളിലേക്കും ക്ഷണിക്കുന്നു! |
ഒരു ലേഖനം അതിന്റെ നിലവാരം കൊണ്ടോ, അവലംബങ്ങൾ ഇല്ലാത്തതു കൊണ്ടോ അത് മോശമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടോ നീക്കം ചെയ്യപ്പെടരുത്. ചിലർക്ക് അത് വളരെ നന്നായി തിരുത്തിയെഴുതി മികച്ചതാക്കാൻ കഴിയും. അങ്ങനെ നല്ല ഒരു ഉള്ളടക്കമുള്ള ലേഖനത്തെ വിക്കിയിൽ നിങ്ങൾക്ക് ഇതിന്റെ ഭാഗമായി സംരക്ഷിക്കാൻ കഴിയും.