ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. / From Wikipedia, the free encyclopedia
കോൺഗ്രസ് പാർട്ടി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയാണ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണിത്.[29][30] മല്ലികാർജുൻ ഖർഗെ ആണ് പാർട്ടി അധ്യക്ഷൻ . കോൺഗ്രസിന്റെ ഏറ്റവും ചെറിയ പ്രവർത്തന ഘടകമാണ് ജില്ലാ പാർട്ടി (ഡി.സി.സി). എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന തലത്തിൽ ഒരു പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) ഉണ്ട്. ജില്ലകളിൽ നിന്നും പിസിസികളിൽ നിന്നുമുള്ള പ്രതിനിധികൾ ചേർന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) രൂപീകരിക്കുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി (CWC) പോലെയുള്ള നിരവധി കമ്മിറ്റികളിലും വിഭാഗങ്ങളിലും പാർട്ടി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
---|---|
ചുരുക്കപ്പേര് | ഐ.എൻ.സി |
പ്രസിഡന്റ് | മല്ലികാർജുൻ ഖർഗെ[1][2] |
ജനറൽ സെക്രട്ടറി |
|
അദ്ധ്യക്ഷ സമിതി | ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി |
പാർലമെന്ററി ചെയർപേഴ്സൺ | സോണിയ ഗാന്ധി[3] |
ലോക്സഭാ നേതാവ് | ആദിർ രഞ്ജൻ ചൗധരി |
രാജ്യസഭാ നേതാവ് | മല്ലികാർജുൻ ഖർഗെ |
സ്ഥാപകൻ | അലൻ ഒക്ടേവിയൻ ഹ്യൂം[4] |
രൂപീകരിക്കപ്പെട്ടത് | 28 ഡിസംബർ 1885 (138 വർഷങ്ങൾക്ക് മുമ്പ്) (1885-12-28) |
മുഖ്യകാര്യാലയം | 24, Akbar Road, ന്യൂ ഡെൽഹി-110001[5] |
വിദ്യാർത്ഥി സംഘടന | നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ |
യുവജന സംഘടന | ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് |
വനിത സംഘടന | ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് |
തൊഴിലാളി വിഭാഗം | ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് |
കർഷക സംഘടന | കിസാൻ, ഖേത് മസ്ദൂർ കോൺഗ്രസ്[6] |
അംഗത്വം | 45 ദശലക്ഷം (2022)[7][8] |
പ്രത്യയശാസ്ത്രം | |
രാഷ്ട്രീയ പക്ഷം | Centre[18] to centre-left[22] |
അന്താരാഷ്ട്ര അഫിലിയേഷൻ | Progressive Alliance[23] Socialist International[24] |
നിറം(ങ്ങൾ) | ആകാശ നീലിമ (customary)[25][26] |
ECI പദവി | ദേശീയ പാർട്ടി[27] |
സഖ്യം | ഇന്ത്യൻ നാഷണൽ ഡവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ് (ഓൾ ഇന്ത്യ) മതേതര പുരോഗമന സഖ്യം (തമിഴ്നാട്) മഹാഗത്ബന്ധൻ (ബീഹാർ) മഹാഗത്ബന്ധൻ (ജാർഖണ്ഡ്) സെക്കുലർ പ്രോഗ്രസീവ് ഫ്രണ്ട് (മണിപ്പൂർ) ഐക്യ ജനാധിപത്യ മുന്നണി (കേരളം) മഹാ വികാസ് അഘാഡി (മഹാരാഷ്ട്ര) |
ലോക്സഭയിലെ സീറ്റുകൾ | <div style="position: absolute; background-color:#00BFFF; width: പ്രയോഗരീതിയിൽ പിഴവ്: പ്രതീക്ഷിക്കാത്ത സംഖ്യpx; height: 1.5em;"> 99 543 / 100 |
രാജ്യസഭയിലെ സീറ്റുകൾ | 31 / 245 |
സംസ്ഥാന നിയമസഭകളിലെ സീറ്റുകൾ | 650 / 4,036 |
സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലെ സീറ്റുകൾ | 45 / 426 |
അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം | 6 / 31 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
https://www.inc.in | |
1885-ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടേവിയൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളിൽ നിന്ന് ഉള്ള പ്രതിനിധികൾ ചേർന്നാണ് ഇത് രൂപീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.
1947-ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.