അസ്സീറിയർ
മെസപ്പൊട്ടാമിയ മേഖലയിലെ തദ്ദേശീയ ക്രൈസ്തവ വംശീയസമൂഹം / From Wikipedia, the free encyclopedia
പശ്ചിമേഷ്യയിലെ മെസപ്പൊട്ടാമിയ മേഖലയിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ വംശീയ ജനവിഭാഗമാണ് അസ്സീറിയർ.[lower-roman 1][കുറിപ്പ് 1] ക്രി. മു. 2600ഓട് അടുത്ത് വടക്കൻ മെസപ്പൊട്ടാമിയായിൽ ഒരു നാഗരികത കെട്ടിപ്പൊക്കിയ അക്കാദിയൻ സാമ്രാജ്യം, സുമേറിയൻ സാമ്രാജ്യം മുതലായവയിൽ നിന്ന് ഒരുത്തിരിഞ്ഞ പുരാതന അസീറിയർ, ബാബിലോണിയർ എന്നിവരുടെ തുടർച്ച ഇവർ അവകാശപ്പെടുന്നു.[50][51] 'സുറിയാനിക്കാർ',[കുറിപ്പ് 2] 'കൽദായർ',[കുറിപ്പ് 3] അല്ലെങ്കിൽ 'അറമായർ'[കുറിപ്പ് 4] എന്ന് മതപരവും ഭൂമിശാസ്ത്രപരവും സാമുദായികവുമായി വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന അസീറിയരും ഉണ്ട്.[56][57]
Total population | |
---|---|
3.3–5 ദശലക്ഷം[1][2][3][4][5][6][7] | |
Regions with significant populations | |
അസ്സീറിയൻ സ്വദേശം: | സംഖ്യ മാറ്റങ്ങൾക്ക് വിധേയമാണ് |
ഇറാഖ് | 142,000–200,000[8][9] |
സിറിയ | 200,000–877,000 (സിറിയൻ ആഭ്യന്തരയുദ്ധത്തിന് മുമ്പ്)[10][11][12][13] |
തുർക്കി | 25,000[14] |
ഇറാൻ | 7,000–17,000[15] |
അസ്സീറിയൻ പ്രവാസികൾ: | സംഖ്യ മാറ്റങ്ങൾക്ക് വിധേയമാണ് |
അമേരിക്കൻ ഐക്യനാടുകൾ | 600,000[16][17][18] |
സ്വീഡൻ | 150,000[19] |
ജർമ്മനി | 70,000–100,000[20][21] |
ജോർദാൻ | 30,000–150,000[22][23] |
ഓസ്ട്രേലിയ | 61,000 (2020 est.)[24] |
ലെബനാൻ | 50,000[25] |
നെതർലൻഡ്സ് | 25,000–35,000[26] |
കാനഡ | 19,685[27] |
ഫ്രാൻസ് | 16,000[28] |
റഷ്യ | 14,000[29] |
ഗ്രീസ് | 6,000[30] |
അർമേനിയ | 2,769–6,000[31][32] |
ഓസ്ട്രിയ | 2,500–5,000[33][34] |
യുണൈറ്റഡ് കിങ്ഡം | 3,000–4,000[35] |
ജോർജ്ജിയ | 3,299[36][37] |
പലസ്തീൻ | 1,500–5,000[38][39] |
ഉക്രൈൻ | 3,143[40] |
ഇറ്റലി | 3,000[41] |
ന്യൂസിലാന്റ് | 1,497[42] |
ഇസ്രായേൽ | 1,000[43] |
ഡെൻമാർക്ക് | 700[44] |
കസാഖ്സ്ഥാൻ | 350[45] |
Languages | |
നവീന അറമായ ഭാഷകൾ (സൂറെത്, തുറോയോ), സുറിയാനി (ആരാധനാക്രമപരം), അക്കാദിയൻ (പുരാതനകാലത്ത്), സുമേറിയൻ (പുരാതനകാലത്ത്) | |
Religion | |
പ്രമുഖമായും സുറിയാനി ക്രിസ്തീയത ന്യൂനപക്ഷം പ്രൊട്ടസ്റ്റന്റ് സഭകൾ, യഹൂദർ |
ലോകത്തിലെ തുടർച്ചയായി സംസാരിക്കപ്പെടുന്തും എഴുതപ്പെടുന്നതുമായ ഏറ്റവും പുരാതനമായ ഭാഷകളിൽ ഒന്നായ അറമായ ഭാഷയുടെ അക്കാദിയൻ സ്വാധീനമുള്ള രൂപഭേദങ്ങളാണ് അസ്സീറിയരുടെ പ്രമുഖഭാഷ. [58][59][60][61]
ഏതാണ്ട് എല്ലാ അസ്സീറിയരും ക്രൈസ്തവരാണ്.[62] അതിൽ ഭൂരിഭാഗം പേരും കൽദായ, അന്ത്യോഖ്യൻ സുറിയാനി ആചാരക്രമങ്ങൾ പിന്തുടരുന്നു.[63][49] കൽദായ കത്തോലിക്കാ സഭ, കിഴക്കിന്റെ അസ്സീറിയൻ സഭ, സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി കത്തോലിക്കാ സഭ, കിഴക്കിന്റെ പുരാതന സഭ എന്നിവയാണ് ഇവരുടെ പ്രധാന സഭാവിഭാഗങ്ങൾ.
ഇറാഖ്, തെക്കുകിഴക്കൻ തുർക്കി, വടക്കുപടിഞ്ഞാറൻ ഇറാൻ, വടക്കുകിഴക്കൻ സിറിയ എന്നിവ ഉൾപ്പെടുന്ന പുരാതന വടക്കൻ മെസപ്പെട്ടാമിയയും സാബ് നദികളുടെ തീരവുമാണ് ഇവരുടെ പരമ്പരാഗത അധിവാസമേഖല.[47] എന്നാൽ നിലവിൽ ആധുനിക അസീറിയർ ഭൂരിപക്ഷവും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് വടക്കേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, റഷ്യ, കോക്കസസ്, പ്രവാസികളായി കുടിയേറി പാർത്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഒട്ടോമൻ സാമ്രാജ്യഭരണകൂടവും കുർദ്ദിഷ് ഗോത്രവിഭാഗങ്ങളും നടത്തിയ ഹക്കാറി കൂട്ടക്കൊലകൾ, ദിയാർബെകീർ കൂട്ടക്കൊലകൾ, ഒന്നാം ലോകമഹായുദ്ധകാലത്തെ അസ്സീറിയൻ വംശഹത്യ (അർമ്മേനിയൻ, ഗ്രീക്ക് വംശഹത്യകളോടൊപ്പം) എന്നിവയും ഇറാനിലെ ഇസ്ലാമിക വിപ്ലവം, ഇറാഖിലെ ബാഥി അധികാരകയറ്റം, 2003ൽ യു. എസ്. ന്റെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ഇറാഖ് അധിനിവേശം, 2011 മുതലുള്ള സിറിയൻ ആഭ്യന്തര യുദ്ധം തുടങ്ങി പിൽക്കാലത്ത് പ്രദേശത്ത് അരങ്ങേറിയ രാഷ്ട്രീയ വിപ്ലവങ്ങൾ, അരക്ഷിതാവസ്ഥ, ഇസ്ലാമിക മതമൗലികവാദപ്രവർത്തനങ്ങൾ എന്നിവയും ആണ് ഇതിന് കാരണമായത്. 2014-2017 കാലത്ത് പ്രദേശത്തെ പിടിച്ചുകുലുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അക്രമങ്ങളും മതവംശീയ ഉന്മൂലനവും ഈ സംഭവപരമ്പരയിലെ ഏറ്റവും പുതിയ ഏടാണ്.[64][65][66][67][68]