ഇന്ത്യയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
ഹിമാചൽ പ്രദേശ് ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്. പടിഞ്ഞാറൻ ഹിമാലയൻ താഴ്വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്. വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, പടിഞ്ഞാറ് പഞ്ചാബ്, തെക്കുപടിഞ്ഞാറ് ഹരിയാന, തെക്ക് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി ഹിമാചൽ പ്രദേശ് അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് അതിർത്തിയുണ്ട്. ഷിംലയാണ് സംസ്ഥാന തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
ഹിമാചൽ പ്രദേശ് | ||
---|---|---|
മുകളിൽ നിന്നും ഇടത്തുനിന്ന് വലത്തോട്ട്: കിന്നർ കൈലാഷ് പർവതനിരയുടെ ജോർക്കണ്ടൻ കൊടുമുടി, ഹിമാചൽ പ്രദേശിലെ തോഷിനടുത്തുള്ള പാർവതി താഴ്വര; ഖജ്ജിയാർ, സ്പിതിയിലെ പ്രധാന ആശ്രമം; ധർമ്മശാലയിലെ HPC സ്റ്റേഡിയത്തിൽ നിന്ന് കാണുന്ന ധൗലാധർ; സരഹനിലെ ഭീമകാളി ക്ഷേത്രം, കൽപ, ഹിമാചൽ പ്രദേശ്; ഷിംലയുടെ രാത്രി കാഴ്ച്ച. | ||
| ||
Nickname(s): Devbhumi ( ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക | ||
Motto(s): Satyameva Jayate IAST: satyam-eva jayate
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക ) | ||
ഇന്ത്യയിലെ സ്ഥാനം | ||
Coordinates (Shimla): 31°6′12″N 77°10′20″E | ||
രാജ്യം | India | |
കേന്ദ്രഭരണ പ്രദേശം | 1 November 1956 | |
സംസ്ഥാനം | 25 January 1971† | |
തലസ്ഥാനം | ഷിംല (വേനൽക്കാലം)
| |
12 ജില്ലകൾ | ||
• ഭരണസമിതി | Government of Himachal Pradesh | |
• ഗവർണ്ണർ | രാജേന്ദ്ര അർലേക്കർ[4] | |
• മുഖ്യമന്ത്രി | സുഖ്വിന്ദർ സിംഗ് സുഖു (കോൺഗ്രസ്) | |
• ഉപമുഖ്യമന്ത്രി | Mukesh Agnihotri | |
• നിയമസഭ | അസംബ്ലി[5] (68 സീറ്റുകൾ) | |
• ഹൈക്കോടതി | ഹിമാചൽ പ്രദേശ് ഹൈക്കോടതി | |
• ആകെ | 55,673 ച.കി.മീ.(21,495 ച മൈ) | |
•റാങ്ക് | 18th[6] | |
ഉയരത്തിലുള്ള സ്ഥലം | 6,816 മീ(22,362 അടി) | |
താഴ്ന്ന സ്ഥലം | 350 മീ(1,150 അടി) | |
(2011)[8] | ||
• ആകെ | 68,64,602 | |
• കണക്ക് (2022)[9] | 7,503,010 | |
• റാങ്ക് | 21st | |
• ജനസാന്ദ്രത | 123/ച.കി.മീ.(320/ച മൈ) | |
• ഔദ്യോഗികം | ഹിന്ദി[10] | |
• അധിക ഔദ്യോഗികം | സംസ്കൃതം[11] | |
• Native |
| |
സമയമേഖല | UTC+05:30 (IST) | |
ISO കോഡ് | IN-HP | |
HDI (2019) | 0.725[12] (High) · 8th | |
സാക്ഷരത | 74.04% [13]:104 | |
ഹിമാചൽ പ്രദേശിലെ സാക്ഷരത | 86.06% | |
വെബ്സൈറ്റ് | www | |
^† It was elevated to the status of state by the State of Himachal Pradesh Act, 1970 | ||
Symbols of Himachal Pradesh | ||
Bird | Western tragopan (Tragopan melanocephalus) | |
മത്സ്യം | Golden Mahseer (Tor putitora)[14] | |
Flower | Pink Rhododendron (Rhododendron campanulatum) | |
ഫലം | Apple (Malus domestica) | |
Tree | Deodar cedar (Cedrus deodara) |
പർവ്വതപ്രദേശങ്ങൾ പ്രബലമായ ഹിമാചൽ പ്രദേശ് ഉൾപ്പെടുന്ന പ്രദേശം ചരിത്രാതീത കാലം മുതൽക്കുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നിലധികം തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.[15] ചരിത്രത്തിലുടനീളം ഈ പ്രദേശത്തെ കൂടുതലായും ഭരിച്ചിരുന്നത് പ്രാദേശിക രാജവംശങ്ങളായിരുന്നു. അവയിൽ ചിലത് വലിയ സാമ്രാജ്യങ്ങളുടെ മേധാവിത്വം സ്വീകരിച്ചിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് ഹിമാചൽ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോരമേഖലകളിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളിൽ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചൽ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും പിന്നീട് ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങൾ ഹിമാചലിൽ ലയിപ്പിക്കുകയും അന്തിമമായി 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
നിവധി ഉറവ വറ്റാത്ത നദികൾ ഒഴുകുന്ന ഹിമാചൽ പ്രദേശ് ഹിമാലയൻ താഴ്വരകളിലാകമാനം വ്യാപിച്ച് കിടക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനും ഗ്രാമപ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. കൃഷി, ഹോർട്ടികൾച്ചർ, ജലവൈദ്യുതി, വിനോദസഞ്ചാരം എന്നിവയാണ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നത്. ഏതാണ്ട് സാർവത്രികമായി വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്ന ഈ മലയോര സംസ്ഥാനത്ത്, 2016 ലെ കണക്കനുസരിച്ച് 99.5 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ട്. 2016 ൽ സംസ്ഥാനത്തെ ഇന്ത്യയുടെ രണ്ടാമത്തെ തുറന്ന മലിനീകരണ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു.[16] 2017 ലെ സിഎംഎസ് - ഇന്ത്യ അഴിമതി പഠന സർവേ പ്രകാരം ഹിമാചൽ പ്രദേശാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.[17][18]
കോളി, ഹാലി, ഡാഗി, ധൌഗ്രി, ദാസ, ഖാസ, കനൗര, കിരാത്ത് തുടങ്ങിയ ഗോത്രവർഗക്കാർ ചരിത്രാതീത കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു.[19] ആധുനിക സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ താഴ്വരയിൽ സിന്ധുനദീതട നാഗരികതയിൽ നിന്നുള്ളവർ ബി.സി. 2250 നും 1750 നും ഇടയിൽ ഇവിടെ വളർന്നു പന്തലിച്ചിരുന്നു.[20] ഇന്നത്തെ ഹിമാചൽ പ്രദേശിലെ കുന്നുകളിലേക്ക് ഭോതാസ്, കിരാത്താസ് എന്നിവരെ പിന്തുടർന്ന് കുടിയേറിയവരാണ് കോൾസ് അല്ലെങ്കിൽ മുണ്ടകൾ എന്ന് വിശ്വസിക്കപ്പെടുന്നു.[21]
വേദ കാലഘട്ടത്തിൽ ജനപദ എന്നറിയപ്പെട്ടിരുന്ന അനവധി ചെറിയ റിപ്പബ്ലിക്കുകൾ ഇവിടെ നിലനിൽക്കുകയും അവയെ പിന്നീട് ഗുപ്ത സാമ്രാജ്യം കീഴടക്കുകയും ചെയ്തു. ഹർഷവർധന രാജാവിന്റെ ആധിപത്യത്തിൻകീഴിലെ ഒരു ചെറിയ കാലയളവിനുശേഷം, ഈ പ്രദേശം പല രജപുത്ര നാട്ടുരാജ്യങ്ങൾ ഉൾപ്പെടെ പല പ്രാദേശിക ശക്തികൾക്കിടയിലായി വിഭജിക്കപ്പെട്ടു. വലിയ അളവിൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഈ നാട്ടു രാജ്യങ്ങൾ ദില്ലി സുൽത്താനേറ്റിന്റെ നിരവധി ആക്രമണങ്ങൾക്കു വിധേയമായിരുന്നു.[22] പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹ്മൂദ് ഗസ്നി കാൻഗ്രയെ കീഴടക്കി. തിമൂറും സിക്കന്ദർ ലോധിയും സംസ്ഥാനത്തിന്റെ നിമ്ന്നഭാഗത്തെ കുന്നുകളിലൂടെ സഞ്ചരിച്ച് നിരവധി കോട്ടകൾ പിടിച്ചെടുക്കുകയും നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്തു.[23] നിരവധി മലയോര നാട്ടുരാജ്യങ്ങൾ മുഗൾ ഭരണാധികാരിയെ അംഗീകരിക്കുകയും അവർക്ക് കപ്പം കൊടുക്കുകയും ചെയ്തു.[24]
ഗൂർഖ സാമ്രാജ്യം നിരവധി നാട്ടു രാജ്യങ്ങൾ കീഴടക്കിക്കൊണ്ട് 1768 ൽ നേപ്പാളിൽ അധികാരത്തിലെത്തി. അവർ തങ്ങളുടെ സൈനിക ശക്തി ശക്തിപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്തു. ക്രമേണ നേപ്പാൾ രാജ്യം സിർമോറിനെയും ഷിംലയെയും കീഴടക്കി. അമർ സിംഗ് താപ്പയുടെ നേതൃത്വത്തിൽ നേപ്പാളി സൈന്യം കാൻഗ്രയെ ഉപരോധിച്ചു. 1806 ൽ നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ കാൻഗ്രയുടെ ഭരണാധികാരിയായ സൻസാർ ചന്ദ് കറ്റോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നിരുന്നാലും, 1809 ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിലായിരുന്ന കാംഗ്ര കോട്ട പിടിച്ചെടുക്കാൻ നേപ്പാളി സൈന്യത്തിന് കഴിഞ്ഞില്ല. തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. എന്നിരുന്നാലും, ആദ്യ ആംഗ്ലോ-സിഖ് യുദ്ധത്തിൽ 1846[25] ലെ സംവാട്ടിലെ ലാഹോർ ദർബാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സിബ നാട്ടു രാജ്യത്തെ ഭരണാധികാരിയായിരുന്ന രാജാ റാം സിംഗ് സിബ കോട്ട പിടിച്ചെടുത്തു.
താരായ് ബെൽറ്റിനോടുചേർന്ന് നേപ്പാളി സൈന്യം ബ്രിട്ടീഷുകാരുമായി നേരിട്ട് കലഹത്തിലേർപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ സത്ലജ് പ്രവിശ്യകളിൽ നിന്ന് അവരെ പുറത്താക്കി.[26] ബ്രിട്ടീഷുകാർ ക്രമേണ ഈ മേഖലയിലെ പരമോന്നത ശക്തിയായി ഉയർന്നു.[27] ബ്രിട്ടീഷുകാർക്കെതിരായ നിരവധി അന്യായങ്ങളിൽനിന്ന് ആവർഭവിച്ച 1857 ലെ കലാപത്തിൽ അല്ലെങ്കിൽ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ,[28] മലയോര സംസ്ഥാനങ്ങളിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെപ്പോലെ രാഷ്ട്രീയമായി സജീവമായിരുന്നില്ല.[29] ബുഷഹർ ഒഴികെ, ഈ പ്രദേശത്തെ ഭരണാധികാരികൾ ഏറെക്കുറെ നിഷ്ക്രിയരായി തുടർന്നു.[30] ചമ്പ, ബിലാസ്പൂർ, ഭാഗൽ, ധാമി എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെ ചിലർ ലഹളയുടെ സമയത്ത് ബ്രിട്ടീഷ് സർക്കാരിനു സഹായം നൽകിയിരുന്നു.
1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങൾ ബ്രിട്ടീഷ് കിരീടത്തിന് കീഴിലായി. ചമ്പ, മാണ്ഡി, ബിലാസ്പൂർ എന്നീ പ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് പല മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചിരുന്നു.[31] ഒന്നാം ലോകമഹായുദ്ധസമയത്ത്, മലയോര സംസ്ഥാനങ്ങളിലെ മിക്കവാറും ഭരണാധികാരികൾ ബ്രിട്ടീഷ് കിരീടത്തോട് വിശ്വസ്തത പുലർത്തുകയും ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകുകയും ചെയ്തു. കാംഗ്ര, ജസ്വാൻ, ദത്തർപൂർ, ഗുലർ, രാജ്ഗഡ്, നൂർപൂർ, ചമ്പ, സുകേത്, മാണ്ഡി, ബിലാസ്പൂർ എന്നീ നാട്ടുരാജ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.[32]
സ്വാതന്ത്ര്യാനന്തരം, ഫ്യൂഡൽ പ്രഭുക്കന്മാരും സിൽദാറുകളും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയത്തിലെ 28 ചെറുകിട നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഫലമായി 1948 ഏപ്രിൽ 15 ന് ചീഫ് കമ്മീഷണറുടെ കീഴിൽ പ്രവിശ്യ ഹിമാചൽ പ്രദേശ് പ്രവിശ്യ സംഘടിപ്പിക്കപ്പെട്ടു.
പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഹിമാചൽ സ്ഥിതിചെയ്യുന്നത്. 55,673 ചതുരശ്ര കിലോമീറ്റർ (21,495 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഒരു പർവതപ്രദേശമാണ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ധൌലാധർ നിരയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. 6,816 മീറ്റർ ഉയരമുള്ള റിയോ പർഗിൽ ആണ് ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പർവതശിഖരം.[33]
ഹിമാചൽ പ്രദേശിലെ ഡ്രെയിനേജ് സംവിധാനം നദികളും ഹിമാനികളും കൂടിച്ചേർന്നതാണ്. പർവത ശൃംഖലകളെ മുഴുവൻ ഹിമാലയൻ നദികൾ മുറിച്ചുകടന്നുപോകുന്നു. സിന്ധു, ഗംഗാ തടങ്ങളെയാകെ ഹിമാചൽ പ്രദേശിലെ നദികളാണ് ജലസമ്പന്നമാക്കുന്നത്. ചന്ദ്ര ഭാഗാ അല്ലെങ്കിൽ ചെനാബ്, രാവി, ബിയാസ്, സത്ലജ്, യമുന എന്നിവയാണ് ഈ പ്രദേശത്തെ നദീതട സംവിധാനങ്ങൾ. ഈ നദികൾ ഉറവ വറ്റാത്തതും മഞ്ഞുവീഴ്ചയും മഴയും മൂലം വർഷംമുഴുവൻ ജലലഭ്യതയുള്ളതുമാണ്. പ്രകൃതിദത്ത സസ്യങ്ങളുടെ വിപുലമായ ഒരു ആവരണത്താൽ അവ സംരക്ഷിക്കപ്പെടുന്നു.[34]
ഉയരത്തിലെ തീവ്രമായ വ്യതിയാനം കാരണമായി ഹിമാചൽ പ്രദേശിലെ കാലാവസ്ഥയിൽ കാര്യമായ വ്യതിയാനം സംഭവിക്കുന്നു.
സംസ്ഥാനത്തിൻറെ ദുർഘടമായ ഭൂപ്രകൃതി കാരണം, ബാഹ്യ ആചാരങ്ങളാൽ സ്പർശിക്കപ്പെടാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശ്. ശ്രദ്ധേയമായ സാമ്പത്തിക, സാമൂഹിക പുരോഗതിക്കൊപ്പം, സംസ്ഥാനം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ഹിമാചൽ പ്രദേശും ഒരു ബഹുഭാഷാ സംസ്ഥാനമാണ്. ഹിമാചലി ഭാഷകൾ എന്നും അറിയപ്പെടുന്ന വെസ്റ്റേൺ പഹാരി (മണ്ടിയാലി, കാംഗ്രി, ചംബ്യാലി, ഡോഗ്രി, കുൽവി, കിനൗരി) ഭാഷകൾ സംസ്ഥാനത്ത് വ്യാപകമായി സംസാരിക്കപ്പെടുന്നു. കാംഗ്രി, മാണ്ഡ്യാലി, കുൽവി, ചംബേലി, ഭർമൗരി, കിന്നൗരി എന്നിവയാണ് സാധാരണയായി സംസാരിക്കുന്ന ചില പഹാഡി ഭാഷാഭേദങ്ങൾ.[35]
ഹിമാചൽ പ്രദേശിലെ പ്രധാന ജാതി വിഭാഗങ്ങൾ രജപുത്രർ, ബ്രാഹ്മണർ, കാനറ്റുകൾ, കുലിന്ദകൾ, ഗിർഥുകൾ, റാവുമാർ, രതികൾ, താക്കൂർമാർ, കോലിസുകൾ, ഹോളിസുകൾ, ചാമർ, ഡ്രെയിനുകൾ, റെഹറുകൾ, ചനാലുകൾ, ലോഹറുകൾ, ബാരിസ്, ജുലാഹസ്, ധാഖികൾ, ടൂരികൾ, ബട്വാളുകൾ എന്നിവരാണ്.[36] ഹിമാചൽ പ്രദേശ് കരകൗശല വസ്തുക്കൾക്ക് പേരുകേട്ടതാണ്.
സ്വാതന്ത്ര്യസമയത്ത്, വെറും 8 ശതമാനം മാത്ര സാക്ഷരത ഉണ്ടായിരുന്ന ഹിമാചൽ പ്രദേശ് അക്കാലത്ത് രാജ്യത്തെ ഏറ്റവും താഴ്ന്ന സാക്ഷരതയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു.[37] 2011 ആയപ്പോഴേക്കും സാക്ഷരതാ നിരക്ക് 82.8 ശതമാനം[8][38] ആയി ഉയർന്ന് രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്നായി ഹിമാചൽ മാറി. നിലവിൽ സംസ്ഥാനത്ത് പതിനായിരത്തിലധികം പ്രൈമറി സ്കൂളുകളും 1,000 സെക്കൻഡറി സ്കൂളുകളും 1,300 ലധികം ഹൈസ്കൂളുകളും ഉണ്ട്.[39] പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റിക്കൊണ്ട്, സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പ്രാപ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഹിമാചൽ മാറി.[40] രാജ്യത്തെ വിദ്യാഭ്യാസ തലങ്ങളിലെ രാജ്യവ്യാപകമായ ലിംഗ പക്ഷപാതത്തിന് ഒരു അപവാദമാണ് ഈ സംസ്ഥാനം.[41] സംസ്ഥാനത്തെ സ്ത്രീ സാക്ഷരതാ നിരക്ക് ഏകദേശം 76% ആണ്.[42] കൂടാതെ, പെൺകുട്ടികളുടെ വിദ്യാലയ പ്രവേശനവും പങ്കാളിത്ത നിരക്കും പ്രാഥമിക തലത്തിൽ ഏതാണ്ട് സാർവത്രികമാണ്. ഉന്നതതല വിദ്യാഭ്യാസം ലിംഗാധിഷ്ഠിത അസമത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിൽപ്പോളും, ഈ വിടവ് നികത്തുന്നതിൽ ഹിമാചൽ പ്രദേശ് ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്.[43] ഹമീർപൂർ ജില്ല പ്രത്യേകിച്ചും എല്ലാ അളവുകോലുകളിലും ഉയർന്ന സാക്ഷരതാ നിരക്ക് കൊണ്ട് വേറിട്ടുനിൽക്കുന്നു.[44]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.