ലഡാക്ക്

കേന്ദ്ര ഭരണപ്രദേശം From Wikipedia, the free encyclopedia

ലഡാക്ക്map

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് (ചെറിയ ടിബറ്റ്) എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.

വസ്തുതകൾ ലഡാക്ക്, Country ...
ലഡാക്ക്
Thumb
ലഡാക്ക്
Thumb
Ladakh (pink) in a map of Jammu and Kashmir
Coordinates: 34°10′12″N 77°34′48″E
Country ഇന്ത്യ
DistrictsLeh
Kargil
ഭരണസമ്പ്രദായം
  ഭരണസമിതിState Government
  Divisional CommissionerSaugat Biswas I.A.S
വിസ്തീർണ്ണം
  ആകെ59,196 ച.കി.മീ.(22,856  മൈ)
ജനസംഖ്യ
 (2011)
  ആകെ2,74,289
  ജനസാന്ദ്രത4.6/ച.കി.മീ.(12/ച മൈ)
Languages
  OfficialLadakhi,Purki, Shina, Tibetan, Hindi, Balti, Urdu
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻLeh: JK10; Kargil: JK07
Main citiesLeh, Kargil
Infant mortality rate19%[2] (1981)
വെബ്സൈറ്റ്Kargil- https://kargil.nic.in/ Leh- http://leh.nic.in/
അടയ്ക്കുക

ചരിത്രം

ഇൻഡിയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.