ഇന്ത്യയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा). പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്, ദില്ലി എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് ആണ് ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ.
ഹരിയാണ | |
അപരനാമം: - | |
തലസ്ഥാനം | ചണ്ഢീഗഡ് |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ജഗന്നാഥ് പഹാഡിയ മനോഹർ ലാൽ ഖട്ടാർ |
വിസ്തീർണ്ണം | 44212ച.കി.മീ |
ജനസംഖ്യ | 21082989 |
ജനസാന്ദ്രത | 477/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | പഞ്ചാബി , ഹിന്ദി, ഹരിയാൺവി |
ഔദ്യോഗിക മുദ്ര | |
ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന് ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ് ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു.
നിലവിൽ വന്നത് | 1966 നവംബർ 1 |
തലസ്ഥാനം | ചണ്ഡീഗണ്ഡ് |
ജനസംഖ്യ | 2,11,44,564 |
വിസ്തീർണം | 44,212 ച.കി.മീ |
ജനസാന്ദ്രത(ച.കി.മീറ്ററിന്) | 478 |
സ്ത്രീപുരുഷ അനുപാതം | 879/1000 |
തൊഴിൽരഹിത ശതമാനം | 60.38 |
സാക്ഷരതാ ശതമാനം | 67.91 |
പുരുഷ സാക്ഷരതാ ശതമാനം | 78.49 |
സ്ത്രീ സാക്ഷരതാ ശതമാനം | 55.73 |
നിയമസഭാമണ്ഡലങ്ങൾ | 90 |
ലോകസഭാമണ്ഡലങ്ങൾ | 10 |
പ്രധാന നഗരങ്ങൾ | അംബാല,പാനിപ്പത്ത്,
ഫരീദാബാദ്,ഗൂഡ്ഗാവ്,ഭിവാനി,ഹിസ്ലാർ |
പ്രധാന ഭാക്ഷകൾ | ഹിന്ദി,പഞ്ചാബി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.