Remove ads
From Wikipedia, the free encyclopedia
28.4211°N 77.3078°E ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് ഫരീദാബാദ്. ഇത് ഡെൽഹിയോട് തൊട്ടടുത്ത് കിടക്കുന്ന ഒരു നഗരമാണ്. ദില്ലിയുടെ ഉപഗ്രഹനഗരങ്ങളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. വളരെ വ്യവസായിക പ്രാധാന്യമുള്ള ഒരു നഗരമായതു കൊണ്ട് ഇവിടുത്തെ ജനസംഖ്യാ സാന്ദ്രത കൂടുതലാണ്. 1607ൽ ജഹാംഗീർ രാജാവിന്റെ ട്രഷററായിരുന്ന ഷേക് ഫരീദ് ആണ് ഈ നഗരം സ്ഥാപിച്ചത്.[അവലംബം ആവശ്യമാണ്] ഇതു ഡെൽഹിയിലേക്കുള്ള യാത്രക്കാരുടെ അവസാന വിശ്രമകേന്ദ്രമായി അറിയപ്പെട്ടിരുന്നു. 1979 ൽ ഹരിയാനയിലെ 12-മത്തെ ജില്ലയായി ഫരീദാബാദിനെ പ്രഖ്യാപിച്ചു.
തെക്കെ ഡെൽഹിയിൽ നിന്നും 25 കി. മി അകലെ ആയിട്ടാണ് ഫരീദാബാദ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പടിഞ്ഞാടറ് ഭാഗത്ത് ഗുഡ്ഗാവും, കിഴക്കും പടിഞ്ഞാറ് ഭാഗങ്ങളിൽ ഉത്തർപ്രദേശിന്റെ ഭാഗങ്ങളും സ്ഥിതിചെയ്യുന്നു. ഡെൽഹി-മഥുര ദേശീയപാത-2 ഫരീദാബാദിന്റെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകുന്നു.ഹരിയാനയിലെ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഫരീദാബാദ്. ഹരിയാനയിലെ 50% ലേറെ വരുമാനനികുതി ഫരീദാബാദിൽ നിന്നും ഗുഡ്ഗാവിൽ നിന്നും കൂടിയാണ് വരുന്നത്. [1].
ഇവിടുത്തെ മയിലാഞ്ചി കൃഷിക്ക് ഫരീദാബാദ് പ്രശസ്തമാണ്. കൂടാതെ ഒട്ടനവധി വ്യവസായങ്ങളും ഇവിട് സ്ഥിതിചെയ്യുന്നു. ട്രാക്ടർ, മോട്ടോർ വാഹനങ്ങൾ, റെഫ്രിജറേറ്റർ, ചെരിപ്പ്, വാഹന ടയറുകൾ എന്നിവ ഇവിടുത്തെ പ്രധാന വ്യവസായസ്ഥാപനങ്ങളിൽപ്പെടുന്നു. ബഡ്കൽ തടാകം, സൂരജ് കുണ്ട്, ആരവല്ലി ഗോൾഫ് ക്ലബ്ബ്, രാജാ നഹർ സിംങ് പാലസ് തുടങ്ങിയ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.
ഫരീദാബാദ് സ്ഥിതിചെയ്യുന്നത് 28.43°N 77.32°E [2]. ഫരീദാബാദിന്റെ കിഴക്കു ഭാഗത്ത് കൂടെ യമുന നദി ഒഴുകുന്നു. തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആരവല്ലി മലനിരകൾ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ഭൂരിഭാഗം ഭൂമിയും വീടുകൾക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നു. കുടിവെള്ളത്തിന് വേണ്ടി ഇവിടുത്തെ ജനങ്ങൾ ഭൂഗർഭജലത്തിനെയാണ് ആശ്രയിക്കുന്നത്.
ഇവിടുത്തെ ജനങ്ങളിൽ പ്രധാനം ഹിന്ദുക്കളും, സിഖുകാരുമാണ്. സിഖ് ആരാധന കേന്ദ്രമായ ഗുരുധ്വാരകൾ ഇവിടെ ഒരുപാട് സ്ഥിതിചെയ്യുന്നുണ്ട്.
ഇന്ത്യാവിഭജനകാലത്ത് പാകിസ്താനിൽനിന്നെത്തിയ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായി നിർമ്മിച്ച പ്രദേശങ്ങളിലൊന്നാണ് ഫരീദാബാദ്.[3]
ഇവിടുത്തെ ഒരു പ്രധാന സ്റ്റേഡിയമായ നഹർ സിംങ് സ്റ്റേഡിയത്തിൽ എല്ലാവിധ കായിക മത്സരങ്ങൾക്കും സൌകര്യമുണ്ട്. ഇത് ഇന്ത്യയിലെ ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ ഒരു പ്രധാന വേദിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.