പഞ്ചാബ്, ഇന്ത്യ
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് From Wikipedia, the free encyclopedia
പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ ⓘ, ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ് പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ് പ്രധാന ഭാഷ.
പഞ്ചാബ് | |
അപരനാമം: അഞ്ചു നദികളുടെ നാട് | |
![]() | |
തലസ്ഥാനം | ചണ്ഡീഗഡ് |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ബൻവാരിലാൽ പുരോഹിത് ചരൺജിത് സിങ് ചന്നി |
വിസ്തീർണ്ണം | 50362ച.കി.മീ |
ജനസംഖ്യ | 24289296 |
ജനസാന്ദ്രത | 482/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | പഞ്ചാബി |
ഔദ്യോഗിക മുദ്ര | |
കൃഷിയും വ്യവസായവും
ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.
കൃഷി
കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ 80ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ.
പ്രധാന വ്യവസായങ്ങൾ
തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ
ഭരണം
13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം.
നദികൾ
അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്.
പ്രധാന ജലസേചന പദ്ധതികൾ
- ഭക്രാനംഗൽ
- ഹരിക്കേ ഭാരേജ്
- സത്‌ലജ്-ബിസാസ് ലിങ്ക്
ഇതും കൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.