28-ാമത്തെ മേളകർത്താരാഗം From Wikipedia, the free encyclopedia
കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമാണ് ഹരികാംബോജി. കർണാടകസംഗീതത്തിലെ പാഠങ്ങൾ ആരംഭിക്കുന്നത് പൊതുവേ മായാമാളവഗൗള രാഗത്തിലാണെങ്കിലും, പുല്ലാങ്കുഴൽ പോലുള്ള ചില ഉപകരണങ്ങൾ അഭ്യസിക്കുന്നതിനുള്ള ആദ്യരാഗമായി ഹരികാംബോജി ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ പുല്ലാങ്കുഴലിന്റെ ദ്വാരങ്ങളുമായി യോജിക്കുന്നതുകൊണ്ടാണിത്.
ബാനചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
നിരവധി ജന്യരാഗങ്ങൾ ഈ മേളകർത്താരാഗത്തിനുണ്ട്. ബാലഹംസ, ദ്വിജാവന്തി, കാംബോജി, മോഹനം, സഹാന, ശുദ്ധതരംഗിണി എന്നിവ ചിലതാണ്.
കൃതി | കർത്താവ് |
---|---|
ദിനമണിവംശ | ത്യാഗരാജസ്വാമികൾ |
രാമനന്നുബ്രോവരാ | ത്യാഗരാജസ്വാമികൾ |
എനതുമനം | പാപനാശം ശിവൻ |
സരോജനാഭ | സ്വാതിതിരുനാൾ |
ഗാനം | ചലച്ചിത്രം |
---|---|
അമ്പലക്കുളങ്ങരെ | ഓടയിൽനിന്ന് |
ഇനിയൊരു ജന്മമുണ്ടെങ്കിൽ | കണ്ണകി |
ഏറ്റുമാനൂരമ്പലത്തിൽ | ഓപ്പോൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.