കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ് മായാമാളവഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ് ഇത്. എന്നാൽ ചിലയിടങ്ങളിൽ ഓടക്കുഴൽ അഭ്യസിക്കുന്നവർ ഹരികാംബോജി രാഗത്തിലാണ് പാഠങ്ങൾ തുടങ്ങുന്നത്. മലഹരി, സാവേരി തുടങ്ങിയവ മായാമാളവഗൗളയുടെ ജന്യരാഗങ്ങളാണ്[1].
സ്വരങ്ങൾ
- ഷഡ്ജം
- ശുദ്ധഋഷഭം
- അന്തരഗാന്ധാരം
- ശുദ്ധമദ്ധ്യമം
- പഞ്ചമം
- ശുദ്ധധൈവതം
- കാകളിനിഷാദം
ചലച്ചിത്രഗാനങ്ങൾ [2]
ക്ര.നം. | പാട്ട് | ചിത്രം | ഈണം | ഗായകൻ |
---|---|---|---|---|
1 | രാജ മാതംഗി പാർവ്വതി | ഭരതം | രവീന്ദ്രൻ | യേശുദാസ് |
പവനരച്ചെഴുതുന്നു കോലങ്ങളിന്നും | വിയറ്റ്നാം കോളനി | എസ്. ബാലകൃഷ്ണൻ | യേശുദാസ്, സുജാത മോഹൻ | |
കുയില പുടിച്ച് കൂട്ടിലടച്ച് | ചിന്നത്തമ്പി | |||
പൂങ്കതവേ, താൾ തിറവാ | നിഴൽകൾ | |||
ഒരു ചിരികണ്ടാൽ കണികണ്ടാലതുമതി | പൊന്മുടിപ്പുഴയോരത്ത് | |||
അഗാധമാം ആഴി വിതുമ്പി | ജലച്ചായം | |||
മുൾക്കിരീടമിതെന്തിനു | ഭാര്യ1962 | ജി. ദേവരാജൻ | പി. സുശീല | |
വില്വമംഗലത്തിനു | മാനിഷാദ1975 | ജി. ദേവരാജൻ | കെ ജെ യേശുദാസ് | |
രാമായണത്തിലെ സീത | ഒതേനന്റെ മകൻ1970 | ജി. ദേവരാജൻ | എം.ജി. രാധാകൃഷ്ണൻപി ലീല | |
മഞ്ഞക്കിളീ സ്വർണ്ണക്കിളീ | സേതുബന്ധനം1974 | ജി. ദേവരാജൻ | ലത രാജു | |
തിരുവിളയാടലിൽ | സത്യവാൻ സാവിത്രി1977 | ജി. ദേവരാജൻ | പി. മാധുരി | |
ദേവദൂതൻ പോകുന്നു | വേളാങ്കണ്ണി മാതാവ്1977 | ജി. ദേവരാജൻ | കെ ജെ യേശുദാസ് |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.