ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
മുപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയാണ് സബിത ആനന്ദ്. 1975-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത മറ്റൊരു സീത എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറി. മണിരത്നം സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായതടക്കം എൺപതുകളിൽ നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ടു. 1993-ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിധേയനിൽ മുഖ്യ സ്ത്രീ കഥാപാത്രമായ ഓമനയെ അവതരിപ്പിച്ചു ശ്രദ്ധ നേടി. ഒരിടവേളക്കു ശേഷം 2001-ൽ വീണ്ടും അഭിനയ രംഗത്ത് സജീവമായി. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങളിലും നായിക, ഉപനായിക വേഷങ്ങൾ ചെയ്തിട്ടുണ്ട്[1][2].
Sabitha Anand | |
---|---|
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1982–present |
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധാനം | അഭിനേതാക്കൾ |
---|---|---|---|---|
2013 | അന്നയും റസൂലും | - | രാജീവ് രവി | ഫഹദ് ഫാസിൽ, ആൻഡ്രിയ ജെറമിയ, ആഷിക് അബു, സണ്ണി വെയ്ൻ |
2011 | ആഴക്കടൽ | - | ഷാൻ | കലാഭവൻ മണി, സായികുമാർ, ഷമ്മി തിലകൻ |
2008 | മായാബസാർ | - | തോമസ് സെബാസ്റ്റ്യൻ | മമ്മൂട്ടി, ഷീല കൗൾ, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ |
2003 | ക്രോണിക് ബാച്ച്ലർ | സരസ്വതി | സിദ്ദീഖ് | മമ്മൂട്ടി, മുകേഷ്, ഭാവന, രംഭ |
2001 | കിനാവു പോലെ | - | ചന്ദ്രദാസ് | - |
2001 | ഈ പറക്കും തളിക | ലക്ഷ്മി | താഹ | ദിലീപ്, നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ |
1994 | വിധേയൻ | ഓമന | അടൂർ ഗോപാലകൃഷ്ണൻ | മമ്മൂട്ടി, എം.ആർ. ഗോപകുമാർ |
1990 | കളിക്കളം | സുഹറ | സത്യൻ അന്തിക്കാട് | മമ്മൂട്ടി, മുരളി, മാമുക്കോയ |
1988 | ധ്വനി | കനകം | എ.ടി. അബു | ജയറാം, ശോഭന, പ്രേം നസീർ, ജയഭാരതി |
1987 | ഇത്രയും കാലം | - | ഐ വി ശശി | മമ്മൂട്ടി, രതീഷ്, മധു, ശങ്കർ |
1987 | ജനങ്ങളുടെ ശ്രദ്ധയ്ക്ക് | - | ക്രോസ്സ്ബെൽറ്റ് മണി | നെടുമുടി വേണു, കുതിരവട്ടം പപ്പു |
1987 | കിളിപ്പാട്ട് | - | രാഘവൻ | നെടുമുടി വേണു, ബാലൻ കെ. നായർ |
1987 | യാഗാഗ്നി | - | പി. ചന്ദ്രകുമാർ | എം.ജി. സോമൻ, സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു, സരിത |
1986 | ലൗ സ്റ്റോറി | - | സാജൻ | നെടുമുടി വേണു, ലാലു അലക്സ് |
1986 | ഞാൻ കാതോർത്തിരിക്കും | - | റഷീദ് കാരാപ്പുഴ | വിജയരാഘവൻ, ജോണി, നെല്ലിക്കോട് ഭാസ്കരൻ |
1985 | സീൻ നമ്പർ 7 | - | അമ്പിളി | ഭരത് ഗോപി, തിലകൻ, ഇന്നസെന്റ് |
1985 | നുള്ളിനോവിക്കാതെ | - | മോഹൻ രൂപ് | ബാലൻ കെ. നായർ, ടി.ജി. രവി |
1985 | മാന്യമഹാജനങ്ങളേ | - | എ.ടി. അബു | മമ്മൂട്ടി, പ്രേം നസീർ, ടി.ജി. രവി |
1984 | ഉണരൂ | - | മണിരത്നം | മോഹൻലാൽ, രതീഷ്, സുകുമാരൻ |
1984 | കരിമ്പ് | - | കെ വിജയൻ | രതീഷ്, സുകുമാരൻ |
1984 | ചക്കരയുമ്മ | - | സാജൻ | മമ്മൂട്ടി, മധു, എം.ജി. സോമൻ |
1984 | അതിരാത്രം | - | ഐ വി ശശി | മമ്മൂട്ടി, മോഹൻലാൽ, സീമ |
1984 | എന്റെ കളിത്തോഴൻ | - | എം മണി | ശങ്കർ, കെ.പി. ഉമ്മർ, അടൂർ ഭാസി |
1984 | കരിമ്പ് | - | കെ വിജയൻ | രതീഷ്, സുകുമാരൻ |
1984 | കാണാമറയത്ത് | - | ഐ വി ശശി | മമ്മൂട്ടി, റഹ്മാൻ, ഉണ്ണിമേരി |
1984 | ആരാന്റെ മുല്ല കൊച്ചുമുല്ല | - | ബാലചന്ദ്ര മേനോൻ | ബാലചന്ദ്ര മേനോൻ, എം.ജി. സോമൻ |
1984 | അറിയാത്ത വീഥികൾ | - | കെ.എസ്. സേതുമാധവൻ | മമ്മൂട്ടി, മധു, മോഹൻലാൽ |
1983 | മോർച്ചറി | - | ബേബി | പ്രേം നസീർ, മധു, ശങ്കർ |
1975 | മറ്റൊരു സീത | ബാലതാരം | പി. ഭാസ്കരൻ | കമലഹാസൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.